ന്യൂഡല്‍ഹി: കോണ്‍ഗ്രസിന് പുതിയ അധ്യക്ഷനെ കണ്ടെത്തണം എന്ന് ആവശ്യപെട്ട് മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി ഇടക്കാല അധ്യക്ഷ സോണിയാഗാന്ധിക്ക് കത്തയച്ചു. മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ്,ശശി തരൂര്‍ എംപി,ആനന്ദ് ശര്‍മ്മ,കപില്‍ സിബല്‍,മനീഷ് തിവാരി,വിവേക് തന്‍ക,മുകുള്‍ വാസ്നിക്, ജിതിന്‍ പ്രസാദ,ഭൂപേന്ദ്ര സിംഗ് ഹൂഡ,രാജേന്ധര്‍ കൗര്‍ ഭാട്ടല്‍,വീരപ്പ മൊയ്ലി,പ്രിഥ്വി രാജ് ചവാന്‍,പിജെ കുര്യന്‍,അജയ് സിംഗ്,രേണുകാ ചൗധരി, മിലിന്ദ് ദേവ്റ,രാജ് ബബ്ബര്‍,അരവിന്ദര്‍ സിംഗ് ലവ്ലി,കൗള്‍ സിംഗ് താക്കൂര്‍,അഖിലേഷ് പ്രസാദ് സിംഗ്,കുല്‍ദീപ് ശര്‍മ,യോഗ നാഥ് ശാസ്ത്രി, സന്ദീപ് ദിക്ഷിത് എന്നിവരാണ് കത്തില്‍ ഒപ്പ് വെച്ച പ്രമുഖ നേതാക്കള്‍.
ബിജെപിക്ക് വലിയ മുന്നേറ്റം ഉണ്ടാകുന്നെന്ന് പറയുന്ന കത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അടിത്തറ ഇളകുന്നത് ഗൗരവമായി
കാണണം എന്നും ആവശ്യപെടുന്നു. യുവാക്കള്‍ നരേന്ദ്രമോദിക്ക് വോട്ട് ചെയ്യുന്നതും പാര്‍ട്ടിയിലെ യുവനെതാക്കളുടെ ആത്മവിശ്വാസം നഷ്ടമാകുന്നതും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
പാര്‍ട്ടിക്ക് മുഴുവന്‍ സമയ കാര്യക്ഷമമായ നേതൃത്വം ഉണ്ടാകണം എന്ന് കത്തില്‍ ആവശ്യപെടുന്നു.
രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി,അതിര്‍ത്തിയിലെ പ്രശ്നം,കോവിഡ്പ്രതിസന്ധി,തൊഴിലില്ലായ്മ,വിദേശനയം,എന്നിവയിലെല്ലാം കോണ്‍ഗ്രസിന്‍റെ പ്രതികരണം നിരാശാജനകം ആണെന്ന് കത്തില്‍ ചൂണ്ടികാട്ടുന്നു. പാര്‍ട്ടിയുടെ മേല്‍ത്തട്ട് മുതല്‍ കീഴ് ഘടകങ്ങള്‍ വരെ അടിമുടി മാറണം എന്ന് കത്തില്‍ പറയുന്നു.
ന്യൂഡൽഹി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പാക് കള്ളപ്രചാരണങ്ങൾ തകർത്ത് ഇന്ത്യൻ റഫേൽ. ഓപ്പറേഷൻ സിന്ദൂർ സമയത്ത് തങ്ങൾ…
എന്റർപ്രൈസ് അയർലണ്ട് പിന്തുണയ്ക്കുന്ന കമ്പനികളിലെ ജോലികളുടെ എണ്ണം കഴിഞ്ഞ വർഷം 2,938 വർദ്ധിച്ച് 232,425 ആയി ഉയർന്നു. ആഗോളതലത്തിൽ ഐറിഷ്…
ഞായറാഴ്ച ഡബ്ലിനിൽ നിന്ന് പ്രത്യേകം ചാർട്ടേഡ് വിമാനത്തിൽ ഗാർഡ 33 പോളിഷ് , ലിത്വാനിയൻ പൗരന്മാരെ നാടുകടത്തി. ഇരുപത് മുതൽ…
ഷാജി പാപ്പനും. കൂട്ടരും പ്രേക്ഷകമനസ്സിൽ ഇടം തേടിയകഥാപാത്രങ്ങൾ ആണ്.മിഥുൻ മാനുവൽ തോമസ്സ് രചനയും സംവിധാനവും നിർവ്വഹിച്ച ആട്, ആട്-2, എന്നീ…
കാഡോ കൗണ്ടി(ഒക്‌ലഹോമ): കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാണാതായ 12 വയസ്സുകാരൻ റയാൻ "ആർജെ" ഡേവിസിനെ സുരക്ഷിതനായി കണ്ടെത്തി. കുട്ടിയെ കണ്ടെത്തിയതിന്…
77 -ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും സുപ്രീം കോടതി…