ന്യൂദല്‍ഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 30 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 69,239 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.
കേന്ദ്രസര്‍ക്കാര്‍ പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം ഇതുവരെ 30,44,490 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം മാത്രം 912 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇതുവരെ 56,706 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.
നിലവില്‍ 7,07,668 പേരാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 22,80,566 പേര്‍ രോഗമുക്തി നേടി.
ലോകത്തെ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് വളരെ വേഗത്തിലാണ് ഇന്ത്യയില്‍ രോഗം വ്യാപിക്കുന്നത്. പതിനാറ് ദിവസത്തിനിടെയാണ് ഇരുപത് ലക്ഷത്തില്‍ നിന്ന് മുപ്പത് ലക്ഷത്തിലേക്ക് രോഗികളുടെ എണ്ണം എത്തിയത്.
രോഗബാധിതരുടെ പട്ടികയില്‍ ഒന്നാമതുള്ള അമേരിക്കയില്‍ ഇത് 28 ഉം ബ്രസീലില്‍ 23ഉം ദിവസമായിരുന്നു.
മഹാരാഷ്ട്രയില്‍ ഇന്നലെ 14,492 പേര്‍ രോഗബാധിതരായി. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും പ്രതിദിന രോഗ ബാധ ഉയരുകയാണ്. ആന്ധ്രയില്‍ 10,276, തമിഴ്‌നാട് 5980, കര്‍ണാടക 7330 എന്നിങ്ങനെയാണ് ഇന്നലത്തെ രോഗ ബാധിതരുടെ എണ്ണം.
തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…