ന്യൂദല്‍ഹി: നടി ഷബാന ആസ്മിയുടെ വാഹനം അപകടത്തില്‍പ്പെട്ട സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ഡ്രൈവറായ അമലേഷ് യോഗേന്ദ്ര കാമത്തിനെതിരെയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.
ഇന്നലെ വൈകുന്നേരം മൂംബൈ പൂനെ എക്‌സ്പ്രസ് ഹൈവേയില്‍ വെച്ചായിരുന്നു ഷബാനയും ഭര്‍ത്താവ് ജാവേദ് അക്തറും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
ലോറി ഡ്രൈവറായ രാജേഷ് പാണ്ഡുരംഗ് ഷിന്‍ഡെയാണ് പരാതി നല്‍കിയത്. അമിത വേഗതയില്‍ വന്ന വാഹനം ഓടികൊണ്ടിരിക്കുന്ന ലോറിയില്‍ വന്നിടിക്കുകയായിന്നുവെന്നാണ് എഫ്.ഐ.ആറില്‍ പറഞ്ഞിരിക്കുന്നത്.
അപകടം നടന്നയുടനെ ഷബാന ആസ്മിയെ അടുത്തുള്ള എം.ജി.എം ആശുപത്രിയില്‍ എത്തിച്ചിരുന്നു. നടിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
പിന്നീട് മുംബൈയിലെ കോകിലാബെന്‍ മള്‍ട്ടിസ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്നു. ഡ്രൈവര്‍ക്കും ഗുരുതരപരിക്കുണ്ട്.
ഷബാനയുടെ തലക്കും നട്ടെല്ലിനും പരിക്ക് പറ്റിയിട്ടുണ്ട്. അവര്‍ നിരീക്ഷണത്തില്‍ തുടരുകയാണ്.
രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് കൂട്ടുന്നതിന് ആവശ്യമായ പോഷകമാണ് അയൺ. ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് അയൺ അടങ്ങിയ പാനീയങ്ങൾ ശീലമാക്കാം. മാതളത്തിൽ ധാരാളം…
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്തതിൽ മാർക്ക് സക്കർബർഗ് ക്ഷമ പറഞ്ഞു എന്ന വാർത്ത തള്ളി മെറ്റ. ക്ഷമ…
അയർലണ്ടിൽ ഈ അധ്യയന വർഷത്തിൽ കോളേജ് വിദ്യാർഥികളുടെ ചെലവ് വീണ്ടും വർധിച്ചതായി പുതിയ പഠനം. ട്യൂഷൻ ഫീസ് സൗജന്യമായി ലഭിക്കുന്ന…
അയർലണ്ടിൽ കുടുംബ ഡോക്ടർമാരുടെ (GP) കടുത്ത ക്ഷാമം തുടരുന്നതിനിടെ സ്വന്തം പ്രദേശത്ത് ജിപിയെ കണ്ടെത്താനാകാതെ ആയിരക്കണക്കിന് ആളുകൾ HSEയുടെ സഹായം…
അയർലണ്ടിൽ കഴിഞ്ഞ ആഴ്ച മുതൽ നിലവിൽ വന്ന പുതിയ ചട്ടപ്രകാരം, വീടിന്റെ പിൻഭാഗത്ത് 32 മുതൽ 45 ചതുരശ്ര മീറ്റർ…
അയർലണ്ടിന്റെ വടക്കൻ മേഖലകളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കാലാവസ്ഥാ മുന്നറിയിപ്പ് തുടരുന്നു. നോർത്തേൺ അയർലണ്ടിലെ ആറു കൗണ്ടികൾക്ക് യുകെ…