India

ഉത്തരാഖണ്ഡിൽ മഞ്ഞുമലയിടിഞ്ഞു; ഗ്രാമങ്ങളിലെ ജനങ്ങളെ അടിയന്തിരമായി ഒഴിപ്പിക്കാൻ നിർദേശം

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ധൗലി ഗംഗയിൽ മഞ്ഞുമലയിടിഞ്ഞ് നിരവധി വീടുകള്‍ തകര്‍ന്നതായി റിപ്പോര്‍ട്ട്. മഞ്ഞുമലയിടിഞ്ഞ് വീണതു മൂലമുണ്ടായ അപ്രതീക്ഷിത ദുരന്തം കാരണം അധികൃതര്‍ നദീതീരത്തെ ഗ്രാമങ്ങളിലെ ജനങ്ങളെ ഒഴിപ്പിക്കുകയാണ്.

ചമോലി ജില്ലയിലാണ് ദുരന്തമുണ്ടായത്. റൈനി ഗ്രാമത്തിലെ തപോവനു സമീപമുള്ള ഒരു ജലവൈദ്യുത പദ്ധതിയ്ക്ക് സമീപമാണ് കൂറ്റൻ മഞ്ഞുമലയിടിഞ്ഞത്. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയുടെ നിര്‍ദേശം അനുസരിച്ച് ദേശീയ ദുരന്തനിവാരണ സേന സ്ഥലത്തേയ്ക്ക് പുറപ്പെട്ടിട്ടുണ്ട്. ജില്ലാ ഭരണകൂടവും പൊലീസും ദുരന്ത നിവാരണ വിഭാഗവും സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്.

മഞ്ഞുമലയിടിഞ്ഞതോടുകൂടി ധൗളിഗംഗ നദിയിലെ ജലനിരപ്പ് ഉയരുകയും സമീപഗ്രാമങ്ങളിൽ പ്രളയം ഉണ്ടായി. മഞ്ഞിടിച്ചിലിൽ ഋഷി ഗംഗ ജലവൈദ്യുതപദ്ധതി ഭാഗികമായി തകര്‍ന്നെന്നാണ് റിപ്പോര്‍ട്ട്. ഗ്രാമത്തിൽ രക്ഷാസംഘം എത്തിയിട്ടുണ്ട്.

Newsdesk

Recent Posts

TomTom Traffic Index 2025: ഡബ്ലിൻ ലോകത്തിലെ ഏറ്റവും തിരക്കേറിയ മൂന്നാമത്തെ നഗരം

ലോകത്തിലെ ഏറ്റവും തിരക്കേറിയ മൂന്നാമത്തെ നഗരവും ഗതാഗത വേഗത കുറഞ്ഞ ആറാമത്തെ നഗരവുമാണ് ഡബ്ലിൻ.2025-ലെ ടോംടോം ട്രാഫിക് സൂചിക പ്രകാരമാണിത്.…

43 mins ago

നാദിർഷയുടെ “മാജിക്ക്മഷ്റൂം” ജനുവരി ഇരുപത്തിമൂന്നിന്

നദിർഷാ പൂർണ്ണമായും ഫാൻ്റെസി കോമഡി ജോണറിൽ അവതരിപ്പിക്കുന്ന ചിത്രമാണ് മാജിക്ക് മഷ്റൂം.നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ ഈ ചിത്രം  ജനുവരി ഇരുപത്തി…

10 hours ago

18 കാരിയുടെ മരണം; ചികിത്സാ പിഴവ് സമ്മതിച്ച് ലിമെറിക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ സർജൻ

മതിയായ പരിചയമോ സർജിക്കൽ സപ്പോർട്ടോ ഇല്ലാതെ നടത്തിയ ശസ്ത്രക്രിയയ്ക്കിടെ രക്തശ്രാവത്തെ തുടർന്ന് കൗമാരക്കാരി മരിച്ച സംഭവത്തിൽ, ചികിത്സാ പിഴവ് നടന്നതായി…

1 day ago

മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ ദിനം; ഒക്ലഹോമ സിറ്റിയിൽ വിപുലമായ ആഘോഷങ്ങൾ സംഘടിപ്പിച്ചു

ഒക്ലഹോമ:ജനുവരി 19 നു അമേരിക്കയിലുടനീളം മാർട്ടിൻ ലൂഥർ കിംഗ് ജൂനിയറുടെ ജീവിതവും പൈതൃകവും സ്മരിച്ചുകൊണ്ട് വിവിധ പരിപാടികൾ നടന്നു.ഇതിനോടുബന്ധിച്ചു ഒക്ലഹോമ…

1 day ago

ടെക്സസിലെ ഐസ് തടങ്കൽ പാളയത്തിൽ രണ്ടാഴ്ചയ്ക്കിടെ രണ്ടാമത്തെ മരണം

എൽ പാസോ (ടെക്സസ്): ടെക്സസിലെ എൽ പാസോയിലുള്ള ഫോർട്ട് ബ്ലിസ് സൈനിക താവളത്തിലെ 'ക്യാമ്പ് ഈസ്റ്റ് മൊണ്ടാന' തടങ്കൽ പാളയത്തിൽ…

1 day ago

അമേരിക്കയിലെ ക്യാൻസർ അതിജീവന നിരക്ക് റെക്കോർഡ് ഉയരത്തിൽ

വാഷിംഗ്‌ടൺ ഡി സി :അമേരിക്കൻ ക്യാൻസർ സൊസൈറ്റിയുടെ (ACS) ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം അമേരിക്കയിലെ ക്യാൻസർ അതിജീവന നിരക്ക്…

1 day ago