Categories: India

പിഎം കെയേഴ്സ് ഫണ്ടിലൂടെ സമാഹരിച്ച തുക ദേശീയ ദുരന്ത നിവാരണ നിധിയിലേക്ക് (NDRF) മാറ്റണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി

ന്യൂഡൽഹി: പിഎം കെയേഴ്സ് ഫണ്ടിലൂടെ സമാഹരിച്ച തുക ദേശീയ ദുരന്ത നിവാരണ നിധിയിലേക്ക് (NDRF) മാറ്റണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായാണ് പ്രധാനമന്ത്രി പിഎം കെയേഴ്സ് എന്ന പേരിൽ ധനസമാഹരണം ആരംഭിച്ചത്. ഈ പണം ചാരിറ്റബിൾ ട്രസ്റ്റുകളുടെ പണമാണെന്നായിരുന്നു എൻഡിആർഎഫിലേക്ക് മാറ്റണമെന്ന ഹർജി തള്ളി സുപ്രീം കോടതി അഭിപ്രായപ്പെട്ടത്. ദുരിതാശ്വാസ നിധിയിലേക്ക് പണം കൈമാറുന്നത് ഉചിതമെന്ന് സർക്കാരിന് തോന്നിയാൽ അങ്ങനെയാകാമെന്നും കോടതി അറിയിച്ചിട്ടുണ്ട്.

പിഎം കെയേഴ്സ് ഫണ്ട് ദുരന്തനിവാരണ നിയമത്തിന്‍റെ വ്യവസ്ഥകൾ ലംഘിക്കുന്നുവെന്നതടക്കമുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടി ഒരു എൻജിഒയാണ് ഹർജിയുമായി കോടതിയെ സമീപിച്ചത്. ഫണ്ടിൽ നിലവിലുള്ളതും ഭാവിയിലെ ഫണ്ട് ശേഖരണവും സംഭാവനകളും ഗ്രാന്‍റുകളും അടക്കം എൻഡിആർഎഫിലേക്ക് മാറ്റാൻ നിർദേശിക്കണമെന്നായിരുന്നു ഹർജിയിലെ മുഖ്യ ആവശ്യം. വീഡിയോ കോണ്‍ഫറന്‍സിലൂടെ ജസ്റ്റിസ് അശോക് ഭൂഷണ്‍,ആര്‍ സുഭാഷ് റെഡ്ഡി, എം ആര്‍ ഷാ എന്നിവരടങ്ങിയ ബഞ്ചാണ് ഹര്‍ജി തള്ളിയത്.

കോവിഡ് 19 പോലെ അപ്രതീക്ഷിതമായി വരുന്ന അടിയന്തിര സാഹചര്യങ്ങളിൽ ദുരിതാശ്വാസം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഇക്കഴിഞ്ഞ മാർച്ച് 28നാണ് പിഎം കെയെഴ്സ് ഫണ്ട് രൂപീകരിച്ചത്. ഇത്തരമൊരു ഫണ്ടിന്‍റെ ആവശ്യകതയും അതിന്‍റെ നിയമ സാധുതയും ചോദ്യം ചെയ്ത് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികളും നേരത്തെ രംഗത്തെത്തിയിട്ടുണ്ട്.


Newsdesk

Recent Posts

ഡബ്ലിൻ 7-ലെ ബിൻ ബാഗ് നിരോധനം പിൻവലിച്ചു

ഡബ്ലിൻ 7 മേഖലയിലെ ആയിരക്കണക്കിന് വീടുകളിൽ പ്ലാസ്റ്റിക് മാലിന്യബാഗുകൾ ഉപയോഗിച്ച് മാലിന്യം ശേഖരണത്തിനായി പുറത്തുവയ്ക്കുന്നത് നിരോധിക്കാനുള്ള പദ്ധതിയിൽ നിന്ന് Dublin…

11 hours ago

മലയാള സിനിമയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി

മലയാള സിനിമയിൽ സജീവ സാന്നിദ്ധ്യമായി ഇന്ത്യൻ സിനിമാ കമ്പനി.അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട എന്ന ബിഗ് ബഡ്ജറ്റ് സിനിമയിലൂടെയാണ്…

11 hours ago

വിപിൻ ആറ്റ്ലിയുടെ ‘സ്റ്റീവ് ആൻഡ് പോളി’ ആരംഭം കുറിച്ചു

സംവിധായകൻ, തിരക്കഥാകൃത്ത്, അഭിനേതാവ് എന്നീ നിലകളിൽ ഏറെ വ്യക്തി മുദ്ര പതിപ്പിച്ച വിപിൻ ആറ്റ്ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ്…

12 hours ago

സൗദി മലയാളീ ലിറ്റററി ഫെസ്റ്റ് സീസൺ രണ്ടിന് തുടക്കമായി

ദമ്മാം: സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സൗദി മലയാളീ ലിറ്റററി ഫെസ്റ്റ് സീസൺ രണ്ടിന് ദമ്മാമിൽ തുടക്കമായി.…

12 hours ago

വിദേശ ഓൺലൈൻ ഷോപ്പിങ്ങിന് പുതിയ ഫീസ്; നവംബർ മുതൽ ഓരോ ഇനത്തിനും €2 അധികം

ഡബ്ലിൻ: യൂറോപ്യൻ യൂണിയന് പുറത്തുള്ള രാജ്യങ്ങളിൽ നിന്ന് ഓൺലൈനായി സാധനങ്ങൾ വാങ്ങുന്ന അയർലണ്ട് ഉപഭോക്താക്കൾക്ക് നവംബർ 1 മുതൽ പുതിയ…

13 hours ago

ഡബ്ലിനിൽ വീണ്ടും TwinkleTown; ഇത്തവണ രണ്ട് വേദികളിൽ ക്രിസ്മസ് ആഘോഷം

ക്രിസ്മസ് കാലത്തെ ഡബ്ലിൻ നഗരത്തിന്റെ ആഘോഷങ്ങൾക്ക് കൂടുതൽ പകിട്ടേകാൻ ജനപ്രിയമായ TwinkleTown ഇത്തവണ വിപുലമായ രൂപത്തിൽ തിരിച്ചെത്തുന്നു. കഴിഞ്ഞ വർഷം…

14 hours ago