ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് 19 കൂടുതല്‍ ആശങ്കയുയര്‍ത്തി രോഗികളുടെ എണ്ണം 400 കടന്നു. ഇന്ന് പുതുതായി 102 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 411 ആയി.
കഴിഞ്ഞ ദിവസം 75 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു.
നേരത്തെ അടുത്ത 10 ദിവസത്തിനുള്ളില്‍ ഇന്ത്യയില്‍ കൊവിഡ് 19 ബാധിതരുടെ എണ്ണം 10000 കടന്നേക്കാമെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ലൈവ് മിന്റ് ആണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി രാജ്യത്ത് രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ 50 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. സിംഗപ്പൂര്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലുള്ളതിനേക്കാള്‍ കൂടുതലാണിത്.
കേരളത്തിലും മഹാരാഷ്ട്രയിലുമാണ് ഇതുവരെ കൂടുതല്‍ വൈറസ് ബാധിതരുള്ളതെങ്കിലും ദല്‍ഹി, തമിഴ്നാട് , രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണമാണ് കഴിഞ്ഞ ദിവസങ്ങളില്‍ കൂടിയത്.
ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് 19 കേസുകളില്‍ 57 ശതമാനവും ഈ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നുമാണ്. അതേസമയം രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് നാഗ്പൂരിലെ തൊഴിലിടത്തില്‍ നിന്നും തമിഴ്‌നാട്ടിലെ സ്വന്തം ഗ്രാമത്തിലേക്ക് എത്താന്‍ 500 കിലോമീറ്ററിലധികം കാല്‍നടയായി യാത്ര ചെയ്ത യുവാവ് ഇന്ന് കുഴഞ്ഞുവീണ് മരിച്ചിരുന്നു.
തമിഴ്നാട് നാമക്കല്‍ സ്വദേശി ലോഗേഷ് ബാലസുബ്രഹ്മണി (23) ആണ് കുഴഞ്ഞുവീണ് മരിച്ചത്. മൂന്നു ദിവത്തോളം നടന്ന് നാഗ്പൂരില്‍ നിന്നും സെക്കന്തറാബാദു വരെ എത്തിയ 26 അംഗസംഘത്തിലെ ഒരാളായിരുന്നു ലോഗേഷ്.
അയർലണ്ടിന്റെ 13 കൗണ്ടികളിൽ ഉയർന്ന താപനിലയെ തുടർന്ന് Met Éireann സ്റ്റാറ്റസ് യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ലെയിൻസ്റ്റർ മേഖലയിലെ മുഴുവൻ…
ജയസൂര്യയെ നായകനാക്കി പ്രശസ്തസംഗീത സംവിധായകൻ രതീഷ് വേഗ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നഹൈ വോൾട്ടേജ് ത്രില്ലർ ചിത്രമായ ഓപ്പറേഷൻ ത്രാൾ…
ഡബ്ലിനിലെ ലൂക്കൻ മലയാളി കമ്മ്യൂണിറ്റി (LMC) സംഘടിപ്പിക്കുന്ന ഓണാഘോഷം 2026 ഓഗസ്റ്റ് 22 ശനിയാഴ്ച ടാലയിലെ Kilnamanagh Hall-ൽ നടക്കും.…
അയർലണ്ടിൽ ഇന്ന്, ഓഗസ്റ്റ് 12 ബുധനാഴ്ച, അപൂർവമായ ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകും. ചന്ദ്രൻ സൂര്യന്റെ ഭൂരിഭാഗം ഭാഗവും മറയ്ക്കുന്ന തരത്തിലുള്ള…
അയർലണ്ടിൽ ഇന്ധനവില തുടർച്ചയായി ഉയരുന്ന സാഹചര്യത്തിൽ, ഇന്ധനത്തിന്റെ എക്സൈസ് തീരുവയിലെ താൽക്കാലിക ഇളവുകൾ പിൻവലിക്കാനുള്ള സർക്കാർ നീക്കം നീട്ടിവയ്ക്കണമെന്ന് പ്രതിപക്ഷ…
ഡബ്ലിൻ നഗരത്തിന്റെ തെക്കൻ ഭാഗമായ ഡോണിബ്രൂക്കിൽ ഡബ്ലിൻ ബസിന് തീപിടിച്ചു. ചൊവ്വാഴ്ച രാവിലെ ഉണ്ടായ സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. രാവിലെ…