Categories: India

ആന്ധ്രാപ്രദേശില്‍ കൊവിഡ് രോഗികളുടെ എണ്ണം ആയിരം കടന്നു; ആന്ധ്ര അതിര്‍ത്തി മതില്‍കെട്ടി അടച്ച് തമിഴ്‌നാട്

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ കൊവിഡ് രോഗികളുടെ എണ്ണം ആയിരം കടക്കവേ വെല്ലൂരിലെ ആന്ധ്രാ അതിര്‍ത്തിയില്‍ റോഡ് മതില്‍കെട്ടി തടഞ്ഞ് തമിഴ്‌നാട്. ഇന്ന് രാവിലെയാണ് ആന്ധ്ര അതിര്‍ത്തി തമിഴ്‌നാട് മതില്‍കെട്ടി അടച്ചത്. ആന്ധ്രാപ്രദേശില്‍ നിന്നുള്ള വാഹനങ്ങള്‍ അതിര്‍ത്തി കടക്കാതിരിക്കാനാണ് നടപടി.

വെല്ലൂര്‍ ആശുപത്രിയിലേക്ക് വരുന്ന പ്രധാനവഴിയാണ് മണ്ണിട്ട് അടച്ചത്. വെല്ലൂര്‍ മെഡിക്കല്‍ കോളേജിലേക്ക് ആന്ധ്രയില്‍ നിന്ന് നിരവധി പേര്‍ ചികിത്സയ്‌ക്കെത്തുന്നുണ്ട്. എന്നാല്‍ ആന്ധ്രയില്‍ കൊവിഡ് പടരുന്ന സാഹചര്യത്തിലാണ് അതിര്‍ത്തി അടക്കാന്‍ തമിഴ്‌നാട് തീരുമാനിച്ചത്.

ഇന്ന് 80 പേര്‍ക്കാണ് ആന്ധ്രയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രോഗികളുടെ എണ്ണം 1177 ആയി. ഗുരുതര സാഹചര്യത്തിലേക്കാണ് സംസ്ഥാനം പോകുന്നത്. ഇന്നലെ 81 പേര്‍ക്കായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്. ആന്ധ്രയിലെ കുണ്ടൂര്‍, കൃഷ്ണ ജില്ലകള്‍ കേന്ദ്രീകരിച്ചാണ് രോഗവ്യാപനം. അതേസമയം സംസ്ഥാനത്ത് രോഗം ഭേദമായി ആശുപത്രി വിടുന്നവരുടെ എണ്ണവും കുറവാണ്.

അതേസമയം തമിഴ്‌നാട്ടില്‍ അഞ്ച് ജില്ലകളില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ ചെന്നൈയിലും മധുരയിലും രോഗികളുടെ എണ്ണം കൂടുകയാണ്. തമിഴ്‌നാട്ടില്‍ നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ് രോഗവ്യാപനം കൂടുതല്‍. ചെന്നൈ ഓയപുരത്ത് ഒരു കുടുംബത്തിലെ 7 പേര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

Newsdesk

Recent Posts

അയർലണ്ടിൽ പ്രതിരോധ സേനയിൽ ചേരുന്ന വിദേശികളുടെ എണ്ണം വർദ്ധിക്കുന്നു

അയർലണ്ടിന്റെ Defence Forces-ലേക്ക് വിദേശത്ത് ജനിച്ചവരുടെ റിക്രൂട്ട്മെന്റ് വർധിക്കുന്നതായി പുതിയ കണക്കുകൾ. 2028ഓടെ സൈനികരുടെ എണ്ണം 11,500 ആയി ഉയർത്താനുള്ള…

2 hours ago

Dog Fouling-ന് പിഴ €250; 2025ൽ 44 കേസുകൾ മാത്രം

അയർലണ്ടിലെ പൊതു നടപ്പാതകളിലും പൊതുസ്ഥലങ്ങളിലും നായയുടെ വിസർജ്യം ഉപേക്ഷിക്കുന്നവർക്കെതിരെ കഴിഞ്ഞ വർഷം രാജ്യത്താകെ നൽകിയത് വെറും 44 പിഴകൾ മാത്രം.…

7 hours ago

‘ജോളിവുഡ് സ്റ്റോറി’ പുസ്തകം പ്രകാശനം ചെയ്തു

ദമ്മാം: പ്രമുഖവ്യവസായിയും, ചലച്ചിത്ര നിർമ്മാതാവും, സാംസ്‌കാരികപ്രവർത്തകനുമായ ജോളി ലോനപ്പന്റെ ജീവിതകഥ പറയുന്ന 'ജോളിവുഡ് സ്റ്റോറി' ദമ്മാമിൽ വെച്ച് പ്രകാശനം ചെയ്തു.…

19 hours ago

ഫ്രീ ട്രാവൽ പാസിൽ ‘ആളുമാറി’ യാത്ര; 857 കാർഡുകൾ പിടിച്ചെടുത്തു

അയർലണ്ടിലെ Free Travel Scheme-ുമായി ബന്ധപ്പെട്ട് 18 മാസത്തിനിടെ 857 സൗജന്യ യാത്രാ പാസുകൾ പിടിച്ചെടുത്തതായി Department of Social…

21 hours ago

ഡബ്ലിനിൽ ബിൻ ബാഗുകൾക്ക് വിലക്ക്; ഫെബ്രുവരിയിൽ വീണ്ടും നടപ്പാക്കാൻ നീക്കം

വീടുകളിൽ നിന്ന് മാലിന്യം ശേഖരിക്കാൻ പ്ലാസ്റ്റിക് ബിൻ ബാഗുകൾ പുറത്തുവെക്കുന്ന രീതിക്ക് ഡബ്ലിനിലെ ചില പ്രദേശങ്ങളിൽ വിലക്ക് ഏർപ്പെടുത്താനുള്ള പദ്ധതിയുമായി…

1 day ago

ഇ-സ്കൂട്ടർ ഉപയോഗത്തിന് കർശന നിയന്ത്രണം; 18 വയസ്സിന് താഴെയുള്ളവർക്ക് വിലക്ക് ഇന്ന് മുതൽ

അയർലണ്ടിൽ 18 വയസ്സിന് താഴെയുള്ളവർക്ക് ഇ-സ്കൂട്ടർ ഇന്ന് മുതൽ വിലക്ക്. ഒക്ടോബർ 2 വെള്ളിയാഴ്ച മുതൽ പുതിയ നിയമം പ്രാബല്യത്തിൽ…

1 day ago