gnn24x7

ആന്ധ്രാപ്രദേശില്‍ കൊവിഡ് രോഗികളുടെ എണ്ണം ആയിരം കടന്നു; ആന്ധ്ര അതിര്‍ത്തി മതില്‍കെട്ടി അടച്ച് തമിഴ്‌നാട്

0
215
gnn24x7

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ കൊവിഡ് രോഗികളുടെ എണ്ണം ആയിരം കടക്കവേ വെല്ലൂരിലെ ആന്ധ്രാ അതിര്‍ത്തിയില്‍ റോഡ് മതില്‍കെട്ടി തടഞ്ഞ് തമിഴ്‌നാട്. ഇന്ന് രാവിലെയാണ് ആന്ധ്ര അതിര്‍ത്തി തമിഴ്‌നാട് മതില്‍കെട്ടി അടച്ചത്. ആന്ധ്രാപ്രദേശില്‍ നിന്നുള്ള വാഹനങ്ങള്‍ അതിര്‍ത്തി കടക്കാതിരിക്കാനാണ് നടപടി.

വെല്ലൂര്‍ ആശുപത്രിയിലേക്ക് വരുന്ന പ്രധാനവഴിയാണ് മണ്ണിട്ട് അടച്ചത്. വെല്ലൂര്‍ മെഡിക്കല്‍ കോളേജിലേക്ക് ആന്ധ്രയില്‍ നിന്ന് നിരവധി പേര്‍ ചികിത്സയ്‌ക്കെത്തുന്നുണ്ട്. എന്നാല്‍ ആന്ധ്രയില്‍ കൊവിഡ് പടരുന്ന സാഹചര്യത്തിലാണ് അതിര്‍ത്തി അടക്കാന്‍ തമിഴ്‌നാട് തീരുമാനിച്ചത്.

ഇന്ന് 80 പേര്‍ക്കാണ് ആന്ധ്രയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രോഗികളുടെ എണ്ണം 1177 ആയി. ഗുരുതര സാഹചര്യത്തിലേക്കാണ് സംസ്ഥാനം പോകുന്നത്. ഇന്നലെ 81 പേര്‍ക്കായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്. ആന്ധ്രയിലെ കുണ്ടൂര്‍, കൃഷ്ണ ജില്ലകള്‍ കേന്ദ്രീകരിച്ചാണ് രോഗവ്യാപനം. അതേസമയം സംസ്ഥാനത്ത് രോഗം ഭേദമായി ആശുപത്രി വിടുന്നവരുടെ എണ്ണവും കുറവാണ്.

അതേസമയം തമിഴ്‌നാട്ടില്‍ അഞ്ച് ജില്ലകളില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ ചെന്നൈയിലും മധുരയിലും രോഗികളുടെ എണ്ണം കൂടുകയാണ്. തമിഴ്‌നാട്ടില്‍ നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ് രോഗവ്യാപനം കൂടുതല്‍. ചെന്നൈ ഓയപുരത്ത് ഒരു കുടുംബത്തിലെ 7 പേര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here