Categories: India

കോവിഡിന് ശേഷമുള്ള കാലത്ത് വിദ്യാഭ്യാസമേഖല സമഗ്രമായി ഡിജിറ്റലാക്കാൻ നടപടി സ്വീകരിക്കുമെന്ന് നിർമല സീതാരാമൻ

ന്യൂഡൽഹി: കോവിഡിന് ശേഷമുള്ള കാലത്ത് വിദ്യാഭ്യാസമേഖല സമഗ്രമായി ഡിജിറ്റലാക്കാൻ നടപടി സ്വീകരിക്കുമെന്ന് നിർമല സീതാരാമൻ. ഇതിനായി പി‌എം ഇവിദ്യ പദ്ധതി നടപ്പാക്കും. ഡിജിറ്റൽ വിദ്യാഭ്യാസത്തിലേക്ക് കടക്കുന്നതിനുള്ള പദ്ധതി ഉടൻ ആരംഭിക്കും. ഒന്നാം ക്ലാസ് മുതൽ 12-ാം ക്ലാസ് വരെയുള്ള പഠനത്തിനായി പ്രത്യേക ടിവി ചാനലുകൾ ഉണ്ടാകും. സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും സ്കൂൾ വിദ്യാഭ്യാസത്തിനായുള്ള ഡി‌ക്ഷ, എല്ലാ ഗ്രേഡുകൾ‌ക്കും ഇ-ഉള്ളടക്കം, ക്യുആർ കോഡ് ചെയ്ത പാഠപുസ്തകങ്ങൾ എന്നിവയും സജ്ജമാക്കും. റേഡിയോ, കമ്മ്യൂണിറ്റി റേഡിയോ, പോഡ്‌കാസ്റ്റുകളുടെ വിപുലമായ ഉപയോഗം കൊണ്ടുവരും. മാനസികാരോഗ്യത്തിനും വൈകാരിക ക്ഷേമത്തിനുമായി വിദ്യാർത്ഥികൾ, അധ്യാപകർ, കുടുംബങ്ങൾ എന്നിവരുടെ മാനസിക പിന്തുണയ്‌ക്കായുള്ള മനോഹർപാൻ എന്ന പേരിൽ പദ്ധതി നടപ്പാക്കും.

കോവിഡിനുശേഷം ടെക്നോളജിയുടെ സാധ്യതകള്‍ ഉപയോഗിച്ചു വിദ്യാഭ്യാസം  പിഎം ഇ വിദ്യ- ഡിജിറ്റല്‍ / ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് വിവിധ മോഡുകളുള്ള പ്രവേശനത്തിനായി പ്രത്യേക പരിപാടി ഉടന്‍ ആരംഭിക്കും.

സംസ്ഥാനങ്ങള്‍ / കേന്ദ്രഭരണ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസത്തിനായി ദിക്ഷ- എല്ലാ ഗ്രേഡുകള്‍ക്കുമായി ഇ-ഉള്ളടക്കവും ക്യുആര്‍ കോഡ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളതുമായ പാഠപുസ്തകങ്ങളും (ഒരു രാഷ്ട്രം, ഒരു ഡിജിറ്റല്‍ പ്ലാറ്റ്ഫോം)

1 മുതല്‍ 12 വരെ ക്ലാസ്സുകള്‍ക്ക് പ്രത്യേക ടിവി ചാനലുകള്‍ (ഒരു ക്ലാസ്, ഒരു ചാനല്‍)

റേഡിയോ, കമ്മ്യൂണിറ്റി റേഡിയോ, പോഡ്കാസ്റ്റുകള്‍ എന്നിവയുടെ വിപുലമായ ഉപയോഗം

കാഴ്ച- ശ്രവണ വൈകല്യമുള്ളവര്‍ക്ക് പ്രത്യേക ഓണ്‍ലൈന്‍ സംവിധാനം.മികച്ച 100 സര്‍വ്വകലാശാലകള്‍ക്ക് 2020 മെയ് 30 നകം സ്വന്തമായി ഓണ്‍ലൈന്‍ കോഴ്സുകള്‍ ആരംഭിക്കാന്‍ അനുവാദം

മനോദര്‍പ്പണ്‍ – മാനസികാരോഗ്യത്തിനും ക്ഷേമത്തിനുമായി വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, കുടുംബങ്ങള്‍ എന്നിവര്‍ക്കായുള്ള സംരംഭം ഉടന്‍.

സ്‌കൂള്‍, ബാല്യകാലഘട്ടത്തിലുള്ളവര്‍, അധ്യാപകര്‍ എന്നിവയ്ക്കായി പുതിയ ദേശീയ പാഠ്യപദ്ധതി: ആഗോളതലത്തില്‍ത്തന്നെ 21-ാം നൂറ്റാണ്ടില്‍ വേണ്ടുന്ന നൈപുണ്യശേഷികളുമായി സംയോജിപ്പിച്ചുള്ള പദ്ധതിയാകും ഇത്.

ദേശീയ അടിസ്ഥാന സാക്ഷരത, ന്യൂമറസി മിഷന്‍ 2020 ഡിസംബറില്‍ ആരംഭിക്കും. അഞ്ചാം തരത്തിലെ ഓരോ കുട്ടിയും 2025 ഓടെ മികച്ച പഠന നിലവാരം കൈവരിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനായാണിത്.

Newsdesk

Recent Posts

ഐറിഷ് പൗരത്വം നേടാൻ ഇനി ആശങ്ക വേണ്ട; ഐറിഷ് നാച്ചുറലൈസേഷൻ സേവനങ്ങളുമായി Oscar Travel

ഐറിഷ് പൗരത്വ അപേക്ഷകൾക്ക് വിദഗ്ധ മാർഗനിർദേശം; അപേക്ഷാ സഹായം മുതൽ രേഖകൾ തയ്യാറാക്കുന്നതുവരെയുള്ള പിന്തുണ ലഭ്യം അയർലണ്ടിൽ ഐറിഷ് പൗരത്വം…

2 hours ago

ഇന്ത്യന്‍ ഐ.ടി ജീവനക്കാര്‍ക്ക് തിരിച്ചടി; US ഗ്രീൻ കാർഡ് പ്രോഗ്രാമിൽ നിന്ന് ഇൻഫോസിസ്, ടിസിഎസ്, വിപ്രോ ഉൾപ്പെടെയുള്ള ഇന്ത്യൻ കമ്പനികളെ ഒഴിവാക്കി

അമേരിക്കയിലെ ഇന്ത്യൻ ഐടി ജീവനക്കാർക്ക് തിരിച്ചടി. യുഎസ് ഗ്രീൻ കാർഡ് പദ്ധതിയിൽ നിന്ന് മുൻനിര കമ്പനികളെ ട്രംപ് ഭരണകൂടം വിലക്കി.…

8 hours ago

‘Vineeth Sreenivasan Live in Cork’ ഷോയ്ക്ക് ഇനി 6 ദിവസങ്ങൾ മാത്രം

കോർക്കിലെ മലയാളി സംഗീതപ്രേമികൾക്കായി ആവേശകരമായൊരു സംഗീതവിരുന്നൊരുക്കാൻ വിനീത് ശ്രീനിവാസൻ എത്തുന്നു. Spice Town Cork സംഘടിപ്പിക്കുന്ന ‘Vineeth Sreenivasan Live…

22 hours ago

അയർലണ്ടിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്കായി എംബസിയുടെ ‘Welcome Meet’ ഒക്ടോബർ 13ന്

2026-ൽ അയർലണ്ടിലെ സർവകലാശാലകളിലും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പഠനം ആരംഭിച്ച ഇന്ത്യൻ വിദ്യാർത്ഥികൾക്കായി ഡബ്ലിനിലെ ഇന്ത്യൻ എംബസി ‘Welcome Meet’…

1 day ago

ഹെൽപ്പ്-ടു-ബൈ സ്കീം റിലീഫ് വർദ്ധനവ് പ്രാബല്യത്തിൽ; Revenue account-ൽ ഇപ്പോഴും €30,000 കാണുന്നവർ എന്ത് ചെയ്യണം.?

അയർലണ്ടിൽ First Time Buyersnവാങ്ങാൻ ഒരുങ്ങുന്നവർക്ക് Budget 2027-ലെ പ്രധാന പ്രഖ്യാപനങ്ങളിലൊന്നാണ് Help to Buy (HTB) പദ്ധതിയിലെ വർധന.…

1 day ago

ശമ്പള കരാർ വൈകുന്നു; ആശുപത്രികളിൽ നഴ്‌സുമാരുടെയും മിഡ്‌വൈഫുമാരുടെയും പ്രതിഷേധം

പുതിയ പൊതുമേഖലാ ശമ്പള കരാർ സംബന്ധിച്ച ചർച്ചകൾ വൈകുന്നതിലും ജീവിതച്ചെലവ് വർധിക്കുന്നതിലും പ്രതിഷേധിച്ച് അയർലണ്ടിലെ നഴ്‌സുമാരും മിഡ്‌വൈഫുമാരും ഇന്ന് ആശുപത്രികളിൽ…

1 day ago