Categories: India

മൂന്ന് മിനുട്ട് മാത്രം നീണ്ടു നിന്ന സൂം കോളിലൂടെ ഊബർ പിരിച്ചുവിട്ടത് 35,00 തൊഴിലാളികളെ

മൂന്ന് മിനുട്ട് മാത്രം നീണ്ടു നിന്ന സൂം കോളിലൂടെ ഊബർ പിരിച്ചുവിട്ടത് 35,00 തൊഴിലാളികളെ. ഊബർ കസ്റ്റമർ സർവീസ് മേധാവി റഫിൻ ഷവലേ നേരിട്ട് വിളിച്ചാണ് ജീവനക്കാരെ പിരിച്ചുവിടൽ അറിയിച്ചത്.

കോവിഡ‍ും ലോക്ക്ഡൗണും കാരണം ഊബർ വരുമാനം പകുതിയായി കുറഞ്ഞെന്നതിനാണ് പിരിച്ചുവിടൽ. ഇത്രയധികം ജീവനക്കാർക്കുള്ള തൊഴിൽ നിലവിൽ ഇല്ലെന്നുമാണ് ഊബറിന്റെ വിശദീകരണം.

“എനിക്കറിയാം, ഇങ്ങനെയൊരു വാർത്ത കേൾക്കാനും ആരും ഇഷ്ടപ്പെടില്ല. ആരും ഇങ്ങനെ ഒരു കോൾ ആഗ്രഹിക്കില്ല, എങ്കിലും 3500 ജീവനക്കാരെ ഞങ്ങൾ പിരിച്ചുവിടുകയാണ്. ഇന്നായിരിക്കും നിങ്ങളുടെ അവസാന ജോലി ദിവസം. നിങ്ങളുടെ സേവനങ്ങൾ നന്ദി” ഇത്രയുമാണ് സൂം കോളിൽ ആകെ നടന്ന സംഭാഷണം.

ജീവനക്കാരെ പിരിച്ചുവിടുന്നത് എളുപ്പമുള്ള കാര്യമല്ലെന്നും മറ്റുമാർഗങ്ങൾ ഇല്ലാത്തതിനാലാണ് നടപടിയെന്നും ഊബർ അറിയിച്ചു. ആകെ തൊഴിലാളികളുടെ 14 ശതമാനത്തോളം പേരെയാണ് ഇപ്പോൾ പിരിച്ചുവിട്ടിരിക്കുന്നത്.

കഴിഞ്ഞ ആഴ്ച്ച, 37,00 ഓളം മുഴുവൻ സമയ ജീവനക്കാരെ പിരിച്ചുവിടുമെന്ന് ഊബർ അറിയിച്ചിരുന്നു.ഈ വർഷം പകുതിയിൽ മാത്രം 2.9 ബില്യൺ ഡോളറിന്റെ നഷ്ടമാണ് ഊബറിന് ഉണ്ടായത്.

Newsdesk

Recent Posts

യുകെയിലേക്കു മനുഷ്യക്കടത്തു നടത്തുന്ന ശൃംഖലയിലെ കണ്ണിയായ ഇന്ത്യൻ യുവാവ് കുടുങ്ങി

സമൂഹമാധ്യമത്തിൽ വന്ന പരസ്യത്തിന്റെ ചുവടുപിടിച്ച് അന്വേഷണം യുകെയിലേക്കു മനുഷ്യക്കടത്തു നടത്തുന്ന ശൃംഖലയിലെ കണ്ണിയായ ഇന്ത്യൻ യുവാവ് കുടുങ്ങി.29 വയസ്സുള്ള ഇയാളുടെ…

26 mins ago

കോർക്കിൽ മരണപ്പെട്ട ജോയ്‌സ് തോമസിന്റെ പൊതുദർശനം ഇന്ന്

കോർക്കിൽ വാഹനാപകടത്തിൽ മരണപ്പെട്ട മലയാളി ജോയ്‌സ് തോമസിന്റെ ഭൗതിക ശരീരം ഇന്ന് പൊതുദർശനം നടത്തും. Ronayne's ഫ്യൂണറൽ ഹോമിൽ (75…

7 hours ago

ഷെഡ്യൂളിംഗ് മാറ്റങ്ങൾ ഉൾപ്പെടെ 2026ലെ ചൈൽഡ് ബെനിഫിറ്റ് പേയ്‌മെന്റ് തീയതികൾ പ്രഖ്യാപിച്ചു

ചൈൽഡ് ബെനിഫിറ്റ് പേയ്‌മെന്റ് നൽകുന്നതിനുള്ള പുതിയ തീയതികൾ പ്രഖ്യാപിച്ചു.ബാങ്ക് അവധിക്കാല പുനഃക്രമീകരണം കാരണം പേയ്‌മെന്റ് തീയതികളിൽ ഉണ്ടാകാവുന്ന മാറ്റങ്ങൾ ഉൾപ്പെടെ,…

21 hours ago

അയർലണ്ടിൽ ഡ്രൈവർ തിയറി ടെസ്റ്റിനായി മലയാളം വോയ്‌സ് ഓവറും

അയർലണ്ടിൽ ഡ്രൈവർ തിയറി ടെസ്റ്റ് (BW) എഴുതാനായി ഇനി മുതൽ മലയാളം വോയ്‌സ് ഓവറും തെരഞ്ഞെടുക്കാം. .കാറുകൾ, ട്രാക്ടറുകൾ, വർക്ക്…

23 hours ago

നാസ് ഇന്ത്യൻ കമ്മ്യൂണിറ്റി ഒരുക്കുന്ന ക്രിസ്മസ് ന്യൂ ഇയർ ആഘോഷം “Tharangam 2026”

NAAS ഇന്ത്യൻ കമ്മ്യൂണിറ്റി സംഘടിപ്പിക്കുന്ന ക്രിസ്മസ് ന്യൂ ഇയർ ആഘോഷം "Tharangam 2026" ജനുവരി 10ന്. Curagh ഹാളിൽ നടക്കുന്ന…

1 day ago

ജോയ്‌സ് തോമസിന്റെ കുടുംബത്തിനായി ധനസമാഹരണം

കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട മലയാളി ജോയ്‌സ് തോമസിന്റെ കുടുംബത്തിന് പിന്തുണയേകാൻ സുമനസ്സുകളുടെ സഹായം തേടുന്നു. Ballincurig നഴ്‌സിംഗ്…

2 days ago