ഹൈദരാബാദ്: തെലങ്കാന മുനിസപ്പില്‍ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടി തെലങ്കാന രാഷ്ട്ര സമിതി (ടി.ആര്‍.എസ്). വോട്ടെണ്ണല്‍ അവസാനിക്കാന്‍ ഏതാനും മണിക്കൂര്‍ മാത്രം ബാക്കി നില്‍ക്കെ വലിയ വിജയമാണ് ടി.ആര്‍.എസ് നേടിയത്.
തെരഞ്ഞെടുപ്പ് നടന്ന 120 മുനിസിപ്പാലിറ്റികളില്‍ 110 ഇടത്തും ടി.ആര്‍.എസ് മുന്നേറുകയാണ്. ഒന്‍പത് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലും ടി.ആര്‍.എസിന് തന്നെയാണ് നേട്ടം.
120 മുനിസിപ്പാലികളിലേക്കും ഒന്‍പത് കോര്‍പ്പറേഷനുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്.
2727 വാര്‍ഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 288 വാര്‍ഡില്‍ ടി.ആര്‍.എസ് വിജയിച്ചു. 1100 വാര്‍ഡില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസ് 55 വാര്‍ഡില്‍ വിജയിച്ചു. 300 വാര്‍ഡുകളില്‍ മുന്നേറുന്നുണ്ട്. ബി.ജെ.പിക്ക് 27 വാര്‍ഡുകളില്‍ മാത്രമാണ് വിജയം. എ.ഐ.എം.ഐ.എം ഏഴ് വാര്‍ഡുകളില്‍ വിജയിച്ചിട്ടുണ്ട്.
ദൊര്‍നാകല്‍, ബീംഗല്‍ എന്നീ മുനിസിപ്പാലിറ്റികളിലെ 15 വാര്‍ഡുകളിലും ടി.ആര്‍.എസ് വിജയിച്ചു. സൂര്യപേട്ട്, ധര്‍മപുരി എന്നിവിടങ്ങളില്‍ കോണ്‍ഗ്രസും ടി.ആര്‍.എസും തമ്മില്‍ ഇഞ്ചോടിഞ്ച് മത്സരമാണ് നടക്കുന്നത്.
ബൈന്‍സ മുന്‍സിപ്പാലിറ്റിയിലെ 12 വാര്‍ഡുകളില്‍ ബി.ജെ.പിയും എ.ഐ.എം.ഐ.എമ്മും തമ്മിലാണ് മത്സരം.
ഐഡിഐ ബൊലറാം, ബിംഗാള്‍, അലംപൂര്‍, മറാപ്പാഡ, സട്ടുപാലി, ദോര്‍നാകല്‍, ധര്‍മപുരി, പെരിയപ്പള്ളി തുടങ്ങിയ മുനിസിപ്പാലിറ്റികളില്‍ ടി.ആര്‍.എസ് വിജയിച്ചു കഴിഞ്ഞു. വഡെയ്പ്പള്ളി മുനിസിപ്പാറ്റിയില്‍ കോണ്‍ഗ്രസിനാണ് വിജയം.
വോട്ടെടുപ്പിന്റെ തുടക്കം മുതല്‍ ടി.ആര്‍.എസ് കൃത്യമായ ലീഡ് നിലനിര്‍ത്തിയിരുന്നു. ജനുവരി 22-നാണ് തെലങ്കാനയില്‍ വോട്ടെടുപ്പ് നടന്നത്.
അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…
അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…
അയർലണ്ടിൽ ശൈത്യകാലത്ത് വൈദ്യുതി, ഗ്യാസ് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് PrepayPower. കമ്പനിയുടെ 2 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ഈ തീരുമാനം ആശ്വാസമാകുമെന്നാണ്…
അയർലണ്ടിലെ കൗണ്ടി ടിപ്പററിയിലെയും വാട്ടർഫോർഡിലെയും 10,000-ത്തിലേറെ ആളുകളെ ബാധിക്കുന്ന തരത്തിൽ കുടിവെള്ള ഉപയോഗത്തിന് കർശന മുന്നറിയിപ്പ്. ജലവിതരണത്തിൽ അലുമിനിയത്തിന്റെ അളവ്…
കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് യുവാക്കളുടെ ജീവനെടുത്ത മിനി കൂപ്പർ അപകടത്തിൽ പ്രതി സുഹൈലിനെതിരെ കേസെടുത്ത് എക്സൈസ്. 23 വയസിന് മുൻപ്…
പുതിയ ശമ്പള കരാറിലെ അനിശ്ചിതത്വത്തെ തുടർന്ന് Teachers’ Union of Ireland (TUI) വ്യാവസായിക നടപടികൾ ആരംഭിച്ചു. ജോലി സമയത്തിന്…