gnn24x7

തെലങ്കാന മുനിസപ്പില്‍ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടി തെലങ്കാന രാഷ്ട്ര സമിതി (ടി.ആര്‍.എസ്)

0
216
gnn24x7

ഹൈദരാബാദ്: തെലങ്കാന മുനിസപ്പില്‍ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടി തെലങ്കാന രാഷ്ട്ര സമിതി (ടി.ആര്‍.എസ്). വോട്ടെണ്ണല്‍ അവസാനിക്കാന്‍ ഏതാനും മണിക്കൂര്‍ മാത്രം ബാക്കി നില്‍ക്കെ വലിയ വിജയമാണ് ടി.ആര്‍.എസ് നേടിയത്.

തെരഞ്ഞെടുപ്പ് നടന്ന 120 മുനിസിപ്പാലിറ്റികളില്‍ 110 ഇടത്തും ടി.ആര്‍.എസ് മുന്നേറുകയാണ്. ഒന്‍പത് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലും ടി.ആര്‍.എസിന് തന്നെയാണ് നേട്ടം.

120 മുനിസിപ്പാലികളിലേക്കും ഒന്‍പത് കോര്‍പ്പറേഷനുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്.

2727 വാര്‍ഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 288 വാര്‍ഡില്‍ ടി.ആര്‍.എസ് വിജയിച്ചു. 1100 വാര്‍ഡില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസ് 55 വാര്‍ഡില്‍ വിജയിച്ചു. 300 വാര്‍ഡുകളില്‍ മുന്നേറുന്നുണ്ട്. ബി.ജെ.പിക്ക് 27 വാര്‍ഡുകളില്‍ മാത്രമാണ് വിജയം. എ.ഐ.എം.ഐ.എം ഏഴ് വാര്‍ഡുകളില്‍ വിജയിച്ചിട്ടുണ്ട്.

ദൊര്‍നാകല്‍, ബീംഗല്‍ എന്നീ മുനിസിപ്പാലിറ്റികളിലെ 15 വാര്‍ഡുകളിലും ടി.ആര്‍.എസ് വിജയിച്ചു. സൂര്യപേട്ട്, ധര്‍മപുരി എന്നിവിടങ്ങളില്‍ കോണ്‍ഗ്രസും ടി.ആര്‍.എസും തമ്മില്‍ ഇഞ്ചോടിഞ്ച് മത്സരമാണ് നടക്കുന്നത്.

ബൈന്‍സ മുന്‍സിപ്പാലിറ്റിയിലെ 12 വാര്‍ഡുകളില്‍ ബി.ജെ.പിയും എ.ഐ.എം.ഐ.എമ്മും തമ്മിലാണ് മത്സരം.

ഐഡിഐ ബൊലറാം, ബിംഗാള്‍, അലംപൂര്‍, മറാപ്പാഡ, സട്ടുപാലി, ദോര്‍നാകല്‍, ധര്‍മപുരി, പെരിയപ്പള്ളി തുടങ്ങിയ മുനിസിപ്പാലിറ്റികളില്‍ ടി.ആര്‍.എസ് വിജയിച്ചു കഴിഞ്ഞു. വഡെയ്പ്പള്ളി മുനിസിപ്പാറ്റിയില്‍ കോണ്‍ഗ്രസിനാണ് വിജയം.

വോട്ടെടുപ്പിന്റെ തുടക്കം മുതല്‍ ടി.ആര്‍.എസ് കൃത്യമായ ലീഡ് നിലനിര്‍ത്തിയിരുന്നു. ജനുവരി 22-നാണ് തെലങ്കാനയില്‍ വോട്ടെടുപ്പ് നടന്നത്.


gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here