India

കര്‍ഷക സമരത്തിനെതിരെ കേന്ദ്ര സര്‍ക്കാരിന്റെ നീക്കങ്ങള്‍ ശക്തം; സ്റ്റേഡിയങ്ങൾ ജയിലാക്കി മാറ്റുവാൻ അനുമതി തേടി ഡല്‍ഹി പോലീസ്

ന്യൂദല്‍ഹി: ഡല്‍ഹി ചലോ കര്‍ഷക പ്രതിഷേധ മാര്‍ച്ചിനെതിരെ കേന്ദ്ര സര്‍ക്കാരിന്റെ നീക്കങ്ങള്‍ ശക്തമാകുന്നു. ഡല്‍ഹിയിലെ 9 സ്റ്റേഡിയങ്ങൾ ജയിലാക്കി മാറ്റുവാൻ ഡല്‍ഹി സര്‍ക്കാരിനോട് അനുമതി തേടിയിരിക്കുകയാണ് പോലീസ്.

അഞ്ഞൂറോളം കര്‍ഷക സംഘടനകളാണ് ഡല്‍ഹി ചലോ മാര്‍ച്ച് സംഘടിപ്പിക്കുന്നത്. ഡല്‍ഹി ചലോ കര്‍ഷക പ്രതിഷേധത്തിൽ പതിനായിരക്കണക്കിന് കര്‍ഷകരാണ് പങ്കെടുത്തിരുന്നത്. അവർ ഡല്‍ഹിയിലേക്ക് പ്രകടനമായി നീങ്ങിക്കൊണ്ടിരിക്കുകയാണ്. പോലീസ് കര്‍ഷകരെ തടഞ്ഞതിനെ തുടര്‍ന്ന് ഡല്‍ഹി- ഹരിയാന അതിര്‍ത്തിയില്‍ വെച്ച് സംഘര്‍ഷമുണ്ടായി.

കര്‍ഷകര്‍ ഡല്‍ഹിയില്‍ പ്രവേശിക്കുന്നത് തടയാനായി അതിർത്തിയിൽ കോണ്‍ക്രീറ്റ് സ്ലാബുകള്‍ കൊണ്ട് അടക്കുകയും ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും സേനയെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. അതിര്‍ത്തിയില്‍ വൈകുന്നേരത്തോടെ 50,000ത്തിലധികം കര്‍ഷകര്‍ എത്തുമെന്നാണ് കരുതുന്നതെന്ന് സയുക്ത കിസാന്‍ മോര്‍ച്ചയുടെയും ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെയും പ്രസ്താവനയില്‍ പറയുന്നു.

അതേസമയം സമരത്തില്‍ നിന്നും പിറകോട്ട് പോകില്ലെന്ന ഉറച്ച തീരുമാനത്തിലാണ് കര്‍ഷകര്‍. കാര്‍ഷിക വിരുദ്ധ നിയമങ്ങള്‍ കേന്ദ്രം പിന്‍വലിക്കാതെ സമരത്തില്‍ നിന്നും പിന്മാറാൻ സാധിക്കില്ലെന്നാണ് കർഷകർ പറയുന്നത്. കൂടാതെ തങ്ങള്‍ ദല്‍ഹിയിലേക്ക് പോകുന്നത് ജയിക്കാനാണെന്നും അതിന് എത്രനാള്‍ വേണമെങ്കിലും അവിടെ തുടരാന്‍ തയ്യാറാണെന്നും കര്‍ഷകര്‍ അറിയിച്ചു.

Newsdesk

Recent Posts

ഇല്ലിനോയിസ് ഗവർണർ സ്ഥാനത്തേക്ക് വീണ്ടും ജെ.ബി. പ്രിറ്റ്‌സ്കർ; പോരാട്ടം ഡാരൻ ബെയ്‌ലിയുമായി

ഷിക്കാഗോ: ഇല്ലിനോയിസ് ഗവർണർ സ്ഥാനത്തേക്ക് മൂന്നാം തവണയും ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായി ജെ.ബി. പ്രിറ്റ്‌സ്കർ മത്സരിക്കും. റിപ്പബ്ലിക്കൻ പ്രൈമറിയിൽ വിജയിച്ച ഡാരൻ…

8 hours ago

ട്രംപ് ഭരണകൂടത്തിന് തിരിച്ചടി; ഭീകരവിരുദ്ധ വിഭാഗം തലവൻ ജോ കെന്റ് രാജിവെച്ചു

വാഷിംഗ്ടൺ: ഇറാാനെതിരായ സൈനിക നീക്കങ്ങളിൽ പ്രതിഷേധിച്ച് നാഷണൽ കൗണ്ടർ ടെററിസം സെന്റർ (NCTC) ഡയറക്ടർ ജോ കെന്റ് രാജിവെച്ചു. ഇറാന്റെ…

8 hours ago

ഇറാൻ സുരക്ഷാ തലവൻ അലി ലാരിജാനിയെ ഇസ്രായേൽ വധിച്ചു; മകൾക്ക് അമേരിക്കയിൽ ഗ്രീൻ കാർഡ് നൽകിയത് വിവാദമാകുന്നു

വാഷിംഗ്ടൺ/ടെഹ്‌റാൻ: ഇറാന്റെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥനും മുൻ പാർലമെന്റ് സ്പീക്കറുമായ അലി ലാരിജാനിയെ (67) വ്യോമാക്രമണത്തിലൂടെ വധിച്ചതായി ഇസ്രായേൽ പ്രതിരോധ…

8 hours ago

ജനുവരിയിൽ പ്രോപ്പർട്ടി വില വർധന 7% ആയി ഉയർന്നു- CSO

സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിൽ നിന്നുള്ള പുതിയ കണക്കുകൾ കാണിക്കുന്നത് ജനുവരി വരെയുള്ള 12 മാസത്തിനുള്ളിൽ റെസിഡൻഷ്യൽ പ്രോപ്പർട്ടി വിലകൾ 7%…

10 hours ago

യുവതിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസ്; ഫ്ലോറിഡയിൽ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

സ്റ്റാർക്ക് (ഫ്ലോറിഡ): 2008-ൽ യുവതിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതി മൈക്കൽ ലീ കിംഗിന്റെ (54) വധശിക്ഷ ഫ്ലോറിഡയിൽ…

12 hours ago

ചരിത്ര വിജയത്തിലേക്ക് ജൂലിയാന സ്ട്രാറ്റൻ; ഇല്ലിനോയിസ് സെനറ്റ് പ്രൈമറിയിൽ ഉജ്ജ്വല വിജയം

ഷിക്കാഗോ: ഇല്ലിനോയിസ് ലഫ്റ്റനന്റ് ഗവർണർ ജൂലിയാന സ്ട്രാറ്റൻ യു.എസ് സെനറ്റിലേക്കുള്ള ഡെമോക്രാറ്റിക് പ്രൈമറിയിൽ ഉജ്ജ്വല വിജയം നേടി. അതിശക്തമായ പോരാട്ടം…

12 hours ago