കൊല്‍ക്കത്ത: രാജ്യം മാന്ദ്യത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനും നൊബേല്‍ സമ്മാന ജേതാവുമായ അഭിജിത് ബാനര്‍ജി. കൊല്‍ക്കത്ത ലിറ്റററി ഫെസ്റ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം സാമ്പത്തിക മാന്ദ്യത്തിലാണ്. എന്നാല്‍ അത് എത്രത്തോളമുണ്ടെന്ന് എനിക്ക് പറയാന്‍ കഴിയില്ല. മാന്ദ്യമില്ലെന്ന് ചൂണ്ടിക്കാണിക്കാന്‍ തക്ക വിവരങ്ങളൊന്നും രാജ്യത്തില്ല-അദ്ദേഹം പറഞ്ഞു.
രാജ്യത്തെ സമ്പന്നരില്‍നിന്ന് സ്വത്ത് നികുതി ചുമത്തി അത് പുനര്‍വിതരണം ചെയ്യണം. ഇന്ത്യയിലെ നിലവിലെ അസമത്വം കണക്കിലെടുക്കുമ്പോള്‍ സ്വത്ത് നികുതി വിവേകപൂര്‍ണമാണ്. ഈ നികുതി കാര്യക്ഷമമായി പുനര്‍വിതരണം ചെയ്യണം. എന്നാല്‍ ഇതൊന്നും ഉടനെ താന്‍ പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.ബാങ്കിങ് മേഖല അടിമുടി പരിഷ്‌കരിക്കേണ്ടത് അനിവാര്യമാണ്. അതിന് സര്‍ക്കാര്‍ മുന്‍കയ്യെടുക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ഭാര്യ എസ്തര്‍ ഡുഫ്ലോ, മൈക്കല്‍ ക്രെമര്‍ എന്നിവര്‍ക്കൊപ്പമാണ് . അമേരിക്കയിലെ മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ അധ്യാപകനാണ് 2019 ലെ സാമ്പത്തികശാസ്ത്ര കരസ്ഥമാക്കിയ നൊബേല്‍ അഭിജിത് ബാനര്‍ജി .
2025 ഡിസംബർ 08 നും 2026 ജനുവരി 31 നും ഇടയിൽ അയർലണ്ടിൽ നിയമപരമായി താമസിക്കുന്ന വിദേശികൾക്ക് അന്താരാഷ്ട്ര തലത്തിൽ…
Bengluru : The Garshom Foundation has announced the recipients of the 20th Garshom International Awards…
ക്രിസ്മസ് സീസണിനായി മെയ്‌നൂത്ത്, ഡണ്ടാൽക്ക്, കിൽഡെയർ എന്നീ DARTലേറ്റ്-നൈറ്റ് ട്രെയിനുകൾ ഈ വാരാന്ത്യത്തിൽ ആരംഭിക്കുന്നു. അടുത്ത മൂന്ന് വാരാന്ത്യങ്ങളിലും പുതുവത്സരാഘോഷത്തിലും…
ബംഗളൂരു: ഗർഷോം ഫൗണ്ടേഷന്റെ 2025ലെ ഗർഷോം രാജ്യാന്തര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സജീവ് നാരായണൻ (കുവൈറ്റ്), അലക്സ് അബ്രഹാം (ഫിലിപ്പീൻസ്), സുചേത…
കാലാവസ്ഥ മൂലമുള്ള വൈദ്യുതി മുടക്കം, സൈബർ ആക്രമണം തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിൽ വീട്ടിൽ ചെറിയൊരു തുക കൈവശം വയ്ക്കാൻ പൊതുജനങ്ങൾക്ക്…
ഡബ്ലിൻ: അയര്‍ലണ്ടിലെ പ്രമുഖ കലാ സാംസ്‌കാരിക സംഘടനയായ മൈന്‍ഡിനു പുതിയ നേതൃത്വം. മൈൻഡിന്റെ നിലവിലെ പ്രസിഡണ്ട് സിജു ജോസ് തുടരും.…