മുംബൈ: ധാരാവിയില്‍ കൊവിഡ് ബാധിച്ച് മരിച്ചയാള്‍ സമ്പര്‍ക്കം പുലര്‍ത്തിയത് മലയാളികളുമായാണെന്ന് പൊലീസ്. മുംബൈ പൊലീസാണ് ഇക്കാര്യം വ്യക്തമാക്കിയത്.
തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരാണ് മുംബൈയില്‍ താമസിച്ച ശേഷം മാര്‍ച്ച് 24ന് കോഴിക്കോട്ടേക്ക് പോയത്. ഇവരില്‍ നിന്നുമാണ് മരിച്ച 56 കാരന് കൊവിഡ് സ്ഥിരീകരിച്ചതെന്നാണ് കരുതുന്നത്.
കൊവിഡ് സ്ഥിരീകരിച്ച ഇയാളെ ഏപ്രില്‍ ഒന്നിനാണ് സിയോണ്‍ ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാല്‍ അര്‍ധ രാത്രിയോടു കൂടി മരിക്കുകയായിരുന്നു.
അതേസമയം കൊവിഡ് ബാധിച്ച് മരിച്ചയാള്‍ക്ക് യാതൊരു വിദേശ ബന്ധവും കണ്ടെത്തിയിരുന്നില്ല. തബ്‌ലീ്ഗ് സമ്മേളനത്തില്‍ പങ്കെടുത്തിരുന്നുവെന്ന് തെളിഞ്ഞിരുന്നു.
ധാരാവി പോലൊരു പ്രദേശത്ത് വൈറസ് എത്തിക്കഴിഞ്ഞാല്‍ അത് ആശങ്കാ ജനകമാണെന്ന് മഹാരാഷ്ട്ര ആരോഗ്യ മന്ത്രി രാജേഷ് ടോപ്പെ പറഞ്ഞിരുന്നു.
അതേസമയം ധാരാവിയില്‍ ഒരാള്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ശുചീകരണത്തൊഴിലാളിയായ 54 കാരനാണ് കൊവിഡ് സ്ഥിരീകരിച്ചത് വോര്‍ളി പ്രദേശ് താമസിക്കുന്ന ഇദ്ദേഹം ധാരാവിയിലെ മഹീംഫതക് റോഡിലാണ് ജോലിക്കു പോകുന്നത്.
അയർലണ്ടിലെ മൊബൈൽ സേവന രംഗത്തേക്ക് Lidl പ്രവേശിക്കുന്നു. Lidl Connect എന്ന പേരിലുള്ള പുതിയ മൊബൈൽ സേവനം ഒക്ടോബർ 5…
ഡൽഹി: നാളെ മുതലുള്ള തൃദിന ബാങ്ക് സമരം മാറ്റി വച്ചു. ഐ ബി എ യും യു എഫ് ബി…
ഗാന്ധിജയന്തി ദിനത്തിൽ ക്രാന്തി സംഘടിപ്പിക്കുന്ന പൊതു സംവാദ പരിപാടിയിൽ മുഖ്യപ്രഭാഷകനായി സ്കൂൾ ഓഫ് ഭഗവത്ഗീത സ്ഥാപകൻ സ്വാമി സന്ദീപാനന്ദഗിരി…
Dublin, Ireland — Rev. Jonny Stahl, a long-standing volunteer staff member at the Church of…
ഡബ്ലിൻ: ഗാന്ധി ജയന്തിയോടനുബന്ധിച്ച് ലീവിംഗ് സർട്ടിൽ ഉന്നത വിജയം നേടിയവരെയും, വിവിധ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവച്ചവരെയും ഇന്ത്യൻ ഓവർസീസ്…
അയർലണ്ടിലെ സ്റ്റേറ്റ് പെൻഷൻ ആഴ്ചയിൽ €7.50 വർധിപ്പിക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നതായി റിപ്പോർട്ട്. ബജറ്റ് 2027ന്റെ ഭാഗമായി പെൻഷൻ നിരക്കുകളിൽ…