ന്യൂദല്‍ഹി: വരുന്ന ദല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടിക്ക് പിന്തുണ പ്രഖ്യാപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ വക്താവ് ഡെറക് ഒബ്രയാനാണ് പാര്‍ട്ടി നിലപാട് വ്യക്തമാക്കി വീഡിയോ പുറത്തുവിട്ടത്.
ആംആദ്മി പാര്‍ട്ടിയ്ക്ക് വോട്ട് ചെയ്യണം, രാഘവ് ചദ്ദക്ക് വോട്ട് ചെയ്യണം, അരവിന്ദ് കെജ്‌രിവാളിന് വോട്ട് ചെയ്യണം. എല്ലാ ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്കും വോട്ട് ചെയ്യണം എന്ന തലക്കെട്ടോടെയാണ് വീഡിയോ ഡെറക് ഒബ്രയാന്‍ ട്വീറ്റ് ചെയ്തത്. വിദ്യാഭ്യാസം, വൈദ്യുതി, ആരോഗ്യം എന്നീ രംഗങ്ങളില്ലെല്ലാം ആംആദ്മി പാര്‍ട്ടി വാഗ്ദാനങ്ങള്‍ നടപ്പിലാക്കിയെന്നും ഡെറക് ഒബ്രയാന്‍ പറഞ്ഞു.
അധികാരത്തിലെത്തിയാല്‍ ഇനിയും നിരവധി ജനോപകാരപ്രദമായ നിരവധി പദ്ധതികള്‍ നടപ്പിലാക്കും എന്ന് വാഗ്ദാനം ചെയ്താണ് ആംആദ്മി പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചരണം.
അവസാനമായി പുറത്ത് വന്ന ന്യൂസ് എക്സ് സര്‍വ്വേയും ആംആദ്മി പാര്‍ട്ടിയുടെ വിജയമാണ് പ്രവചിക്കുന്നത്. ന്യൂസ് എക്‌സും പോള്‍സ്ട്രാറ്റും ചേര്‍ന്ന് നടത്തിയ സര്‍വ്വേയിലാണ് ഈ പ്രവചനം. ആംആദ്മി പാര്‍ട്ടി 53 മുതല്‍ 56 സീറ്റ് വരെ നേടുമെന്നാണ് സര്‍വ്വേ പ്രവചിക്കുന്നത്. കഴിഞ്ഞ തവണ 3 സീറ്റ് നേടിയ ബി.ജെ.പി ഇക്കുറി രണ്ടക്കം കടക്കുമെന്നാണ് സര്‍വ്വേ പ്രവചിക്കുന്നത്. 12 മുതല്‍ 15 സീറ്റ് വരെ ബി.ജെ.പി നേടിയേക്കും.
കഴിഞ്ഞ തവണ ഒരു സീറ്റില്‍ പോലും വിജയിക്കാതിരുന്ന കോണ്‍ഗ്രസിന് ഇക്കുറി 2 മുതല്‍ 4 സീറ്റ് വരെ ലഭിച്ചേക്കും.
59.57 ശതമാനം പേര്‍ അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാരിന്റെ പ്രകടനം നല്ലതായിരുന്നുവെന്ന് അഭിപ്രായപ്പെട്ടു. 24.61 ശതമാനം പേര്‍ ശരാശരി പ്രകടനമെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ 15.51 ശതമാനം പേര്‍ അസന്തുഷ്ടി രേഖപ്പെടുത്തി.
2013 തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടി 70ല്‍ 28 സീറ്റുകളാണ് നേടിയത്. 29.49 ശതമാനം വോട്ടും നേടി. 2015ല്‍ 67 സീറ്റും 54.3 ശതമാനം വോട്ടുമാണ് നേടിയത്.
2013ല്‍ കോണ്‍ഗ്രസ് എട്ട് സീറ്റുകളും 24.55 ശതമാനം വോട്ടും നേടി. എന്നാല്‍ 2015ലേക്കെത്തിയപ്പോള്‍ അത് 9.8 ശതമാനം വോട്ടിലേക്കൊതുങ്ങുകയും സീറ്റൊന്നും നേടാന്‍ കഴിഞ്ഞതുമില്ല.
ന്യൂഡൽഹി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പാക് കള്ളപ്രചാരണങ്ങൾ തകർത്ത് ഇന്ത്യൻ റഫേൽ. ഓപ്പറേഷൻ സിന്ദൂർ സമയത്ത് തങ്ങൾ…
എന്റർപ്രൈസ് അയർലണ്ട് പിന്തുണയ്ക്കുന്ന കമ്പനികളിലെ ജോലികളുടെ എണ്ണം കഴിഞ്ഞ വർഷം 2,938 വർദ്ധിച്ച് 232,425 ആയി ഉയർന്നു. ആഗോളതലത്തിൽ ഐറിഷ്…
ഞായറാഴ്ച ഡബ്ലിനിൽ നിന്ന് പ്രത്യേകം ചാർട്ടേഡ് വിമാനത്തിൽ ഗാർഡ 33 പോളിഷ് , ലിത്വാനിയൻ പൗരന്മാരെ നാടുകടത്തി. ഇരുപത് മുതൽ…
ഷാജി പാപ്പനും. കൂട്ടരും പ്രേക്ഷകമനസ്സിൽ ഇടം തേടിയകഥാപാത്രങ്ങൾ ആണ്.മിഥുൻ മാനുവൽ തോമസ്സ് രചനയും സംവിധാനവും നിർവ്വഹിച്ച ആട്, ആട്-2, എന്നീ…
കാഡോ കൗണ്ടി(ഒക്‌ലഹോമ): കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാണാതായ 12 വയസ്സുകാരൻ റയാൻ "ആർജെ" ഡേവിസിനെ സുരക്ഷിതനായി കണ്ടെത്തി. കുട്ടിയെ കണ്ടെത്തിയതിന്…
77 -ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും സുപ്രീം കോടതി…