ന്യൂദല്‍ഹി: സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പ് അവഗണിച്ച് തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് 50 വര്‍ഷത്തേക്ക് നടത്തിപ്പിന് നല്‍കാന്‍ കേന്ദ്രമന്ത്രിസഭാ തീരുമാനം. പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ വിമാനത്താവളത്തിന്റെ നടത്തിപ്പ്, വികസനം,നവീകരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടക്കും.
ജയ്പുര്‍, ഗുവാഹത്തി വിമാനത്താവളങ്ങളും 50 വര്‍ഷത്തേക്ക് സ്വകാര്യകമ്പനികള്‍ക്ക് നടത്തിപ്പിന് നല്‍കും. ടെന്‍ഡര്‍ നടപടികളിലൂടെയാണ് നടത്തിപ്പുകാരെ കണ്ടെത്തിയതെന്നും ടെന്‍ഡറില്‍ കൂടുതല്‍ തുക നിര്‍ദ്ദേശിച്ച കമ്പനിയെയാണ് നടത്തിപ്പ് ചുമതല ഏല്‍പിക്കുന്നതെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.
രാജ്യത്തെ നൂറിലധികം വിമാനത്താവളങ്ങളുടെ ഉടമസ്ഥത, നടത്തിപ്പ് അവകാശം എന്നിവ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിനു കീഴിലുള്ള എയര്‍പോര്‍ട്ട് അതോറിറ്റിക്കാണ്. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള അഹമ്മദാബാദ്, ലഖ്നൗ, മംഗലാപുരം എന്നീ വിമാനത്താവളങ്ങള്‍ നേരത്തെ അദാനി ഗ്രൂപ്പിന് നടത്തിപ്പിന് നല്‍കിയിരുന്നു.
എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ വരുമാനം കൂട്ടാനും വിമാനത്താവളങ്ങളെ ലോകനിലവാരത്തിലേക്ക് ഉയര്‍ത്താനുമാണ് സ്വകാര്യവത്കരണം എന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. വിമാനത്താവളത്തിന്റെ നടത്തിപ്പാവകാശം അദാനി ഗ്രൂപ്പിന് നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ തടയണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരും കെ.എസ്.ഐ.ഡി.സിയും നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, ഹരജികള്‍ ഹൈക്കോടതി തള്ളിയിരുന്നു.
ഈസ്റ്റർ ബാങ്ക് ഹോളിഡേ വാരാന്ത്യത്തിൽ അമിതവേഗതയിൽ വാഹനമോടിച്ച 3000-ത്തിലധികം ഡ്രൈവർമാരെ പിടികൂടി. മണിക്കൂറിൽ 50 കിലോമീറ്റർ വേഗപരിധിയുള്ള ടിപ്പററിയിലെ കാഹിറിലെ…
യുകെയിൽ ടു-ചൈൽഡ് ബെനിഫിറ്റിനായുള്ള പരിധി ഔദ്യോഗികമായി അവസാനിക്കും. ഇത് ഏകദേശം 450,000 കുട്ടികളെ ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കും. 2017-ൽ കൺസർവേറ്റീവുകൾ…
നല്ലൊരു ഇടവേളക്കുശേഷംസുഹാസിനി മണിരത്‌നം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന അഞ്ചാം പ്രമാണം. എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഏപ്രിൽ ആറ് തിങ്കളാഴ്ച്ച കൊടുങ്ങല്ലൂരിനടുത്ത്…
പ്രതാപം കൊണ്ടും സമ്പത്തു കൊണ്ടും മധ്യതിരുവതാം കൂറിലെ പ്രത്യേകിച്ചുംമീനച്ചിൽ താലൂക്കിൽ നിറഞ്ഞു നിന്ന ഒരു വ്യക്തിയാണ് കടുവാക്കുന്നേൽ കുറുവച്ചൻ.പഴയ തലമുറക്കാർ…
മലയാളത്തിലെ ജനപ്രിയരായ ഒരു സംഘം യുവ അഭിനേതാക്കളെ അണിനിരത്തി നവാഗതനായ നിഖിൽ മോഹൻ കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്…
ഡിജോ ജോസ് ആൻ്റെണി സംവിധാനം ചെയ്ത് , ഈ അവധിക്കാലം ആഘോഷിക്കാനായി ലോകമെമ്പാടുംഏപ്രിൽ പത്തിന് റിലീസ് ചെയ്യുന്ന പള്ളിച്ചട്ടമ്പി എന്ന…