India

ഉത്തര്‍പ്രദേശിൽ രണ്ട് സന്യാസിമാര്‍ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ

ലഖ്നൗ: ഉത്തര്‍പ്രദേശിലെ മഥുരയിൽ രണ്ട് സന്യാസിമാരെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. മൂന്നാമനെ ഉത്തർപ്രദേശിലെ മഥുരയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുലാബ് സിംഗ്, ശ്യാം സുന്ദർ എന്നീ രണ്ട് സാധുമാരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട്.

60 കാരനായ ഗുലാബ് സിംഗ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. സാധു ശ്യാം സുന്ദറിനെ (61) മരിച്ചതായി ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചു. മൂന്നാമത്തെ സന്യാസിയായ റാം ബാബുവാണ് ഇപ്പോള്‍ ആശുപത്രിയിൽ കഴിയുന്നത്.

രണ്ട് സന്യാസിമാരും ചായ കുടിച്ചതിന് ശേഷമാണ് മരിച്ചത് എന്ന് ഫോറന്‍സിക്ക് അധികൃതര്‍ വ്യക്തമാക്കി. ആശ്രമത്തിനുള്ളിൽ വിഷം കഴിച്ചതായി മരിച്ച ഗോപാൽ ദാസിന്റെ സഹോദരൻ ആരോപണവുമായി രംഗത്തുവന്നു.

പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

Newsdesk

Recent Posts

​ഓർമ്മകളിൽ ഷെറിൻ…

​പ്രണാമം. ഡാളസ് - ടെക്സസിലെ റിച്ചാർഡ്‌സണിൽ നിന്ന് ലോകത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിയ ആ കൊച്ചു പെൺകുട്ടിയുടെ വേർപാടിന് ഇന്ന് ഒൻപത്…

4 hours ago

അയർലണ്ടിൽ നിന്നുള്ള ആദ്യ ഇന്ത്യൻ സംവിധായകൻ ജോമി ജോസ് കൈപ്പാറേട്ട് കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡ് ഏറ്റുവാങ്ങി

കൊച്ചി : ഈ വർഷത്തെ ഏറ്റവും മികച്ച സാമൂഹ്യ പ്രതിബദ്ധതയുള്ള സിനിമക്കുള്ള 49-മത് കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡ് "കരുതൽ"…

4 hours ago

അയർലണ്ടിൽ ബുധനാഴ്ച പൊതുമേഖലാ പണിമുടക്ക്; സ്കൂളുകൾ അടച്ചിടും, ആശുപത്രി അപ്പോയിന്റ്മെന്റുകൾ റദ്ദാക്കും; ശൈത്യകാലത്തും സമരം തുടരുമെന്ന് മുന്നറിയിപ്പ്

അയർലണ്ടിൽ പൊതുമേഖലാ ജീവനക്കാരുടെ ശമ്പളത്തർക്കം രൂക്ഷമാകുന്നു. പുതിയ ശമ്പളക്കരാറിൽ ധാരണയിലെത്താൻ സർക്കാരും ട്രേഡ് യൂണിയനുകളും പരാജയപ്പെട്ടതോടെ ഒക്ടോബർ 14 ബുധനാഴ്ച…

1 day ago

ജർമ്മൻ ഗ്രാപ്ലിംഗ് ചാമ്പ്യൻഷിപ്പിൽ സുവർണ്ണ നേട്ടവുമായി മലയാളി തിളക്കം; സുജയ്ക്ക് അഭിനന്ദനപ്രവാഹം

റെജൻസ്ബർഗ്, ജർമ്മനി: ജർമ്മനിയിൽ നടന്ന ഗ്രാപ്ലിംഗ് ചാമ്പ്യൻഷിപ്പിൽ അഭിമാനകരമായ നേട്ടം കൈവരിച്ച് മലയാളി യുവതാരം സുജയ് . സീമേഷിന്റെ മകനായ…

1 day ago

ക്രെഷ് ഫീസ് കുറയും, സബ്‌സിഡി ഉയരും; എല്ലാ കുടുംബങ്ങൾക്കും ഒരേ ആനുകൂല്യമില്ല; ചൈൽഡ്കെയർ പാക്കേജിന്റെ കൂടുതൽ വിശദാംശങ്ങൾ

അയർലണ്ടിൽ കുട്ടികളുടെ ശിശുപരിചരണ ചെലവ് കുറയ്ക്കുന്നതിനായി ബജറ്റ് 2027-ൽ പ്രഖ്യാപിച്ച പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങൾ സർക്കാർ പുറത്തുവിട്ടു. മുഴുവൻ സമയ…

1 day ago

അയർലണ്ടിൽ ലേണർ പെർമിറ്റ് നിയമങ്ങൾ മാറുന്നു; നവംബർ 1 മുതൽ പുതിയ നിയന്ത്രണങ്ങൾ

മൂന്നാമത്തെയും നാലാമത്തെയും ലേണർ പെർമിറ്റിന് ഡ്രൈവിങ് ടെസ്റ്റ് നിർബന്ധം; ഏഴുവർഷത്തിലേറെയായി ലേണർ പെർമിറ്റിൽ തുടരുന്നവർക്കും നിർണായക മാറ്റങ്ങൾ അയർലണ്ടിൽ ലേണർ…

1 day ago