ലണ്ടന്‍: ചൈനയേയും റഷ്യയേയും നേരിടാന്‍ നയം ശക്തമാക്കി ബ്രിട്ടന്‍. ബഹിരാകാശത്ത് റഷ്യയും ചൈനയും ഉയര്‍ത്തുന്നന്ന ഭീഷണികള്‍ നേരിടാനാണ് യു.കെ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നത്.
സര്‍ക്കാരിന്റെ വിദേശ, സുരക്ഷാ, പ്രതിരോധ നയ അവലോകനത്തിന്റെ ഭാഗമായാണ് ബഹിരാകാശത്ത് റഷ്യയും ചൈനയും ഉയര്‍ത്തുന്ന ഭീഷണികള്‍ കൈകാര്യം ചെയ്യാനുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതായി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
ചൈനയേയും റഷ്യയേയും നേരിടാനുള്ള കഴിവ് യുണൈറ്റഡ് കിംഗ്ഡം ഉയര്‍ത്തുമെന്ന് പ്രതിരോധ സെക്രട്ടറി ബെന്‍ വാലസ് പറഞ്ഞു.
പ്രൊജക്റ്റിലിന്റെ പ്രകോപനപരമായ പരീക്ഷണത്തിലൂടെ റഷ്യ യു.കെയുടെ ദേശീയ സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്നുണ്ടെന്ന് വാലസ് ദി സണ്‍ഡേ ടെലിഗ്രാഫ് ദിനപത്രത്തില്‍ എഴുതി, ചൈനയും ഭീഷണി ഉയര്‍ത്തുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
”ചൈനയും ആക്രമണാത്മക ബഹിരാകാശ ആയുധങ്ങള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്, ഇരു രാജ്യങ്ങളും അവരുടെ കഴിവുകള്‍ ഉയര്‍ത്തുകയാണ്. ഇത്തരം പെരുമാറ്റം സര്‍ക്കാര്‍ നിലവില്‍ നടത്തുന്ന അവലോകനത്തിന്റെ പ്രാധാന്യത്തെ അടിവരയിടുന്നു,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റഷ്യന്‍ സാറ്റ്‌ലൈറ്റ് പരീക്ഷണത്തെക്കുറിച്ച് ആശങ്കയുണ്ടെന്നും ആയുധത്തിന്റെ സവിശേഷതകളുള്ള പ്രൊജക്‌റ്റൈല്‍ വിക്ഷേപിച്ചതിലും ആശങ്കയുണ്ടെന്നും യു.കെ വ്യക്തമാക്കി.
ലണ്ടനും മോസ്‌കോയും തമ്മിലുള്ള ബന്ധം ഈയിടയ്ക്ക് വഷളായിരുന്നു. റഷ്യയ്ക്ക് യു.കെ ഉപരോധം ഏര്‍പ്പെടുത്തിയതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…
പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…
നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…