ലക്‌നൗ: കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഔദ്യോഗിക വസതി സ്ഥിരമായി യു.പിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന നേതൃത്വം. ദല്‍ഹിയിലുള്ള ഔദ്യോഗിക വസതി ഒഴിയാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രിയങ്ക ഗാന്ധിക്ക് നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് യു.പിയിലെ കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. സംസ്ഥാനത്തെ പാര്‍ട്ടി പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്താന്‍ പ്രിയങ്ക ലക്‌നൗവില്‍ സ്ഥിരമുണ്ടാകണമെന്നാണ് സംസ്ഥാന നേതൃത്വം ആവശ്യപ്പെടുന്നത്.
യു.പി നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ടുവര്‍ഷം കൂടി ശേഷിക്കുന്നുണ്ട്. ഈ കാലയളവില്‍ യു.പി പിടിക്കണം എന്ന ഉദ്ദേശമാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കുള്ളത്. പ്രിയങ്കയെപ്പോലെ ജനപ്രീതിയുള്ള നേതാവ് മുന്നില്‍നിന്ന് നയിച്ചാല്‍ യു.പി കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ.
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് പ്രിയങ്കയെ യു.പി കോണ്‍ഗ്രസിന്റെ പ്രത്യേക ചുമതലയേല്‍പിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍
ഗ്രസിന് പരാജയമായിരുന്നെങ്കിലും പിന്നീട് നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി വലിയ വിജയം നേടിയിരുന്നു.
പ്രിയങ്ക യു.പിയിലുണ്ടാവുന്നതിലൂടെ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന് മാത്രമല്ല, മറിച്ച് ബി.ജെ.പിക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കുന്നതിനും ഗുണകരമാകുമെന്ന് മുന്‍ സി.എല്‍.പി നേതാവ് പ്രദീപ് മാതുര്‍ പറഞ്ഞു.
‘ഞങ്ങളുടെ പ്രതിയോഗികള്‍ക്ക് പ്രിയങ്കയെ ഭയമാണ്. പ്രിയങ്കക്ക് അവരെ ചോദ്യമുനയില്‍ നിര്‍ത്താന്‍ കഴിഞ്ഞു. മുഖ്യമന്ത്രി യോഗി ആദിത്യനാഥും മയാവതി ജിയും ഉള്‍പ്പെടെയുള്ളവരില്‍നിന്നുള്ള പ്രതികരണങ്ങളില്‍നിന്ന് ഞങ്ങള്‍ക്കത് മനസിലാക്കാന്‍ കഴിയുന്നുണ്ട്’, മാതുര്‍ കൂട്ടിച്ചേര്‍ത്തു.
വിദ്യാലയം എന്നു പറഞ്ഞാൽ ദേവാലയം പോലെയാണ്. ഓരോ വിദ്യാലയവും കാത്തുസൂക്ഷിക്കേണ്ടതും ഈ തത്ത്വമാണ്. ഇന്നു പുറത്തുവിട്ട ആഘോഷം എന്ന സിനിമയുടെ…
ദേശീയ ഗ്രിഡിലെ നവീകരണത്തിന്റെ ഭാഗമായി, അയർലണ്ടിൽ വൈദ്യുതി ഉപഭോക്താക്കൾ അടുത്ത വർഷം വിലയിൽ വർദ്ധനവ് നേരിടേണ്ടിവരും. നവീകരണത്തിനായി ഏകദേശം €19…
എച്ച്എസ്ഇയുടെ അടുത്ത ചീഫ് എക്സിക്യൂട്ടീവായി Anne O’Connor നിയമിതയായി. Vhi ഹെൽത്ത് & വെൽബീയിംഗിന്റെ നിലവിലെ മാനേജിംഗ് ഡയറക്ടറാണ് Anne…
2021 വർഷത്തെ നികുതി റീഫണ്ട് 2025 ഡിസംബർ 31 മുതൽ വരെ നിങ്ങൾക്ക് ക്ലെയിം ചെയ്യാം. റവന്യൂ ഈ വർഷത്തെയും…
ഫിലഡൽഫിയ : മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയ (മാപ്പ് ) ൻറെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ജോളി ബൽസ്…
സാങ്കേതിക തകരാർ കാരണം ലുവാസ് റെഡ് ലൈൻ സർവീസുകൾ ഭാഗികമായി നിർത്തിവച്ചു. പ്രശ്‌നം കാരണം ആബി സ്ട്രീറ്റിനും പോയിന്റിനും ഇടയിൽ…