India

മഹാരാഷ്ട്രയില്‍ സിഖ് സമുദായത്തിന്റെ ഘോഷയാത്ര പൊലിസ് തടഞ്ഞതിനെ തുടര്‍ന്ന് അക്രമം

നന്ദേഡ്: മഹാരാഷ്ട്രയിലെ നാന്ദേഡിലെ ഗുരുദ്വാരയില്‍ സിഖ് സമുദായത്തിന്റെ ഘോഷയാത്ര പൊലിസ് തടഞ്ഞതിനെ തുടര്‍ന്നുണ്ടായ അക്രമത്തില്‍ 4 പോലീസുകാർക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്.

കോവിഡ് -19 പകർച്ചവ്യാധിയെത്തുടർന്ന് പൊതു ഘോഷയാത്ര നടത്താൻ അനുമതി നിഷേധിച്ചിരുന്നു. എന്നാൽ അറിയിപ്പ് വകവെക്കാതെ ഘോഷയാത്ര നടത്തുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ഘോഷയാത്ര തടയുന്നതിന് ഗുരുദ്വാരക്ക് സമീപം പോലീസ് ബാരിക്കേഡ് സ്ഥാപിക്കുകയും ചെയ്തു.

300ല്‍ അധികം യുവാക്കള്‍ ബാരിക്കേഡ തകര്‍ത്ത് പൊലീസുകാരെ അക്രമിക്കുകയായിരുന്നെന്നും പൊലിസ് വാഹനങ്ങള്‍ തകര്‍ത്തുവെന്നും പൊലീസ് പറഞ്ഞു. ശ്രീ ഹസൂർ സാഹിബ് ഗുരുദ്വാരയിൽ തിങ്കളാഴ്ച നടന്ന സംഭവവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയിലെ നാന്ദേഡ് ജില്ലയിലെ വസിരാബാദ് പോലീസ് 64 പേർക്കും (എഫ്‌ഐ‌ആറുകളിൽ പേരുള്ളവർ) മറ്റ് അജ്ഞാതർക്കുമെതിരെ മൂന്ന് എഫ്‌ഐ‌ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Newsdesk

Recent Posts

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ഐറിഷ് പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…

3 hours ago

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക്; ഹോർമൂസ് കടലിടുക്ക് അടച്ചു

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…

9 hours ago

ഡബ്ലിൻ- മിഡിൽ ഈസ്റ്റ് വിമാന സർവീസുകൾ റദ്ദാക്കി

ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…

22 hours ago

Vista Career Solutions ഗ്രൂപ്പ് ഡയറക്ടർ ലാലു പോളിന്റെ മാതാവ് നിര്യാതയായി

അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…

24 hours ago

ഒമാൻ തീരത്ത് ഇറാന്റെ കനത്ത ആക്രമണം; ഇന്ത്യാക്കാരനടക്കം കൊല്ലപ്പെട്ടു

മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…

1 day ago

പോർമുഴക്കം എ. ബി. ബിനിലിൻ്റെ തമിഴ് ചിത്രം; വടിവേലു നായകൻ

പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…

1 day ago