ന്യൂഡല്‍ഹി: വിശാഖപട്ടണത്ത് എല്‍ജി പോളിമര്‍ ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിലുണ്ടായ വിഷവാതക ചോര്‍ച്ചയില്‍ 16 പേര്‍ മരിച്ച സംഭവത്തില്‍ താത്കാലിക പിഴ ചുമത്തി ദേശീയ ഹരിത ട്രൈബ്യൂണല്‍.
സംഭവത്തില്‍ സ്വമേധയാ കേസ് എടുത്ത ദേശീയ ഹരിത ട്രൈബ്യൂണല്‍ താത്കാലിക പിഴയെന്ന നിലയില്‍ 50 കോടി രൂപ കെട്ടി വയ്ക്കണമെന്ന് ഉത്തരവിടുകയായിരുന്നു. ഹരിത ട്രൈബ്യൂണല്‍ ചെയര്‍മാന്‍ ജസ്റ്റിസ് ആദര്‍ശ് കുമാര്‍ ഗോയലാണ് ഉത്തരവ് പുറത്തിറക്കിയത്. വിശാഖ പട്ടണം ജില്ലാ മജിസ്‌ട്രേട്ടിനാണ് തുക കെട്ടിവയ്‌ക്കേണ്ടത്. ചട്ടലംഘനം നടന്നുവെന്നും സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയെന്നും ട്രൈബ്യൂണല്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി.
കൂടാതെ, ദുരന്തത്തെക്കുറിച്ച് വിശദമായി പഠിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ മുന്‍ ജഡ്ജി ഉള്‍പ്പെട്ട അഞ്ചംഗ സമിതിയെയും നിയോഗിച്ചു. മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബി.ശേഷസയന റെഡി, ആന്ധ്രാ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. വി. രാമചന്ദ്രമൂര്‍ത്തി, പ്രൊഫ. പുലിപ്പെട്ടി കിംഗ് തുടങ്ങിയവരുള്‍പ്പെട്ട സമിതി വിശാഖപട്ടണത്തെ ദുരന്തസ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തും. 18ന് മുന്‍പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദ്ദേശം.
കൂടാതെ , കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം, എല്‍.ജി പോളിമേഴ്‌സ് ഇന്ത്യ, ആന്ധ്ര പ്രദേശ് മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ദേശീയ മലിനീകരണ നിയന്ത്രണ ബോര്‍ഡ്, വിശാഖപട്ടണം ജില്ലാ മജിസ്‌ട്രേട്ട് എന്നിവരില്‍ നിന്നും സംഭവത്തില്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ വിശദീകരണം തേടിയിട്ടുണ്ട്.
വ്യാഴാഴ്ച പുലര്‍ച്ചെയാണ് രാജ്യത്തെ നടുക്കിയ സംഭവം നടക്കുന്നത്. പുലര്‍ച്ചെ മൂന്നിന് ഉണ്ടായ വിഷവാതക ചോര്‍ച്ചയില്‍ 11 പേരാണ് മരിച്ചത്. അപകടസമയത്ത് കമ്പനിയില്‍ 50 ജീവനക്കാരുണ്ടായിരുന്നു. ദുരന്തത്തില്‍ ഇതുവരെ 11 പേരാണ് മരിച്ചത്. നൂറോളം പേരുടെ നില ഗുരുതരമാണ്. കൂടാതെ 1000ല്‍ അധികം പേരെ വാതക ചോര്‍ച്ച ബാധിച്ചതായാണ് റിപ്പോര്‍ട്ട്.
അഞ്ചു കിലോമീറ്റര്‍ ചുറ്റളവിലുള്ളവരെ വിഷവാതക ചോര്‍ച്ച ബാധിച്ചു. വീട്ടില്‍ ഉറങ്ങുകയായിരുന്ന നൂറുകണക്കിനു പേര്‍ രൂക്ഷ ഗന്ധം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഇറങ്ങിയോടി. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പലരും ബോധരഹിതരായി നിലംപതിച്ചു.
അതേസമയം, വിഷവാതക ചോര്‍ച്ചയ്ക്ക് കാരണം സാങ്കേതിക തകരാര്‍ ആണെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ഫാക്ടറിയുടെ രണ്ട് ടാങ്കുകളിൽ സ്ഥാപിച്ചിട്ടുള്ള സ്റ്റൈറൈൻ വാതകവുമായി ബന്ധപ്പെട്ട ശീതീകരണ സംവിധാനത്തിലെ സാങ്കേതിക തകരാറാണ് ഗ്യാസ് ചോർച്ചയ്ക്ക് കാരണമായതെന്ന് പ്രാഥമിക അന്വേഷണവുമായി ബന്ധപ്പെട്ട് മുതിർന്ന ജില്ലാ ഭരണ ഉദ്യോഗസ്ഥൻ പറഞ്ഞു.
കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട മലയാളി ജോയ്‌സ് തോമസിന്റെ കുടുംബത്തിന് പിന്തുണയേകാൻ സുമനസ്സുകളുടെ സഹായം തേടുന്നു. Ballincurig നഴ്‌സിംഗ്…
കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. Ballincurig നഴ്‌സിംഗ് ഹോം ജീവനക്കാരൻ ജോയ്‌സ് തോമസാണ് മരിച്ചത്. 34…
മുംബൈ: അടുത്ത വർഷം ഫെബ്രുവരിയിൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യപിച്ചു. സൂര്യകുമാർ…
സാമൂഹ്യ പ്രവർത്തകനും, എഴുത്തുകാരനുമായ രാജൻ ദേവസ്യക്ക് അയർലണ്ടിലെ പീസ് കമ്മീഷണർ സ്ഥാനം നൽകിക്കൊണ്ട് മന്ത്രി നയിൽ കോളിൻസ് ഉത്തരവിറക്കി. കൗണ്ടി…
കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. 69 വയസ്സായിരുന്നു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. ഇരുന്നൂറോളം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്.…
അഹമ്മദാബാദ്: ഇന്ത്യ ദക്ഷിണാഫ്രിക്ക അഞ്ചാം ടി20 മത്സരത്തിനിടെ അംപയർ രോഹൻ പണ്ഡിറ്റിന് പരിക്ക്. ഇന്ത്യൻ ഓപ്പണർ സഞ്ജു സാംസണിന്റെ ഷോട്ടിലാണ്…