Categories: India

ചൈന പ്രകോപനം തുടരുന്ന സാഹചര്യത്തിൽ സംയുക്ത നാവികാഭ്യാസം നടത്തി ഇന്ത്യയും ജപ്പാനും

ന്യുഡൽഹി: ഇന്ത്യ ചൈന സംഘർഷത്തിന് ശേഷവും ചൈന പ്രകോപനം തുടരുന്ന സാഹചര്യത്തിൽ ഇന്ത്യയുടേയും ജപ്പാന്റെയും യുദ്ധക്കപ്പലുകൾ സംയുക്ത നാവികാഭ്യാസം നടത്തി. 

ഇന്ത്യയുടെ രജപുത് ക്ലാസ് ഡിസ്‌ട്രോയര്‍ ഐഎന്‍എസ് റാണ, കോറ-ക്ലാസ് മിസൈല്‍ കോര്‍വെറ്റ് ഐഎന്‍എസ് കുലിഷ് എന്നീ യുദ്ധക്കപ്പലുകളും ജപ്പാന്റെ മാരിടൈം സെല്‍ഫ് ഡിഫന്‍സ് ഫോഴ്സിന്റെ പരിശീലന സ്‌ക്വാഡ്രണിലെ ജെ എസ് ഷിമായുകി, ജെ എസ് കാശിമ എന്നീ യുദ്ധക്കപ്പലുകളും സംയുക്തമായാണ് നാവികാഭ്യാസം നടത്തിയത്.  

ബേ ഓഫ് ബംഗാളിള്‍ വച്ച് നാവികാഭ്യാസം  നടത്താനാണ് നേരത്തെ തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് ഇത് ഇന്തോ പസഫിക് സമുദ്രത്തില്‍ വച്ച് നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇന്തോ പസഫിക് മേഖലകളില്‍ ചൈന ഇടപെടുന്നതിനെതിരെ നല്കിയ ശക്തമായ മുന്നറിയിപ്പായിട്ടാണ് സംയുക്ത നാവികാഭ്യാസം നടത്തിയത്. 

2015 മുതല്‍ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള മലബാര്‍ നാവികാഭ്യാസത്തില്‍ ജപ്പാനും പങ്കാളിയാണ്. ഇതിന് പുറമെ ഇന്ത്യയും യുഎസുമായുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 2018 മുതലുള്ള ധര്‍മ്മ ഗാര്‍ഡിയന്‍ സൈനീകവിന്യാസത്തിലും ജപ്പാന്‍ പങ്കെടുത്തിരുന്നു.  ഇന്തോ പസഫിക് മേഖലകളില്‍ ചൈന തങ്ങളുടെ സ്വാധീനം വര്‍ദ്ധിപ്പിക്കുന്നത് മൂന്ന് രാജ്യങ്ങളും വളരെ ആശങ്കയോടെയാണ് കാണുന്നത്.

കഴിഞ്ഞ വര്‍ഷമാണ് നാവികാഭ്യാസ മേഖലയിലെ പങ്കാളിത്തം ശക്തിപ്പെടുത്താന്‍ ഇരു രാജ്യങ്ങളും തീരുമാനിച്ചത്. യുഎസ്എ ഫ്രാന്‍സ്, ദക്ഷിണ കൊറിയ, സിംഗപ്പൂര്‍, ഒസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളുമായുള്ള നാവികാഭ്യാസ കരാറില്‍ ഇന്ത്യ നേരത്തെ ഒപ്പുവച്ചിട്ടുണ്ട്. 2007ല്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നടന്ന ഇന്ത്യ യുഎസ് മലബാര്‍ ആഭ്യാസത്തെ ചൈന എതിര്‍ത്തിരുന്നു. എന്നാല്‍ ചൈനയുടെ എതിര്‍പ്പിന് പുല്ലുവില കൊടുത്തുകൊണ്ടാണ് ഇന്ത്യ സംയുക്ത സൈനീകാഭ്യാസത്തില്‍ ജപ്പാനെയും പങ്കെടുപ്പിച്ചത്.  
 

Newsdesk

Recent Posts

KCWFCയുടെ ആദ്യ അന്താരാഷ്ട്ര വനിതാ ക്രൂസ് ശ്രദ്ധേയമായി – ഷിബു കിഴക്കേകുറ്റ്

ഒത്തൊരുമയുടെ യാത്ര: സന്തോഷവും സൗഹൃദവും പങ്കുവെച്ച മറക്കാനാകാത്ത അനുഭവം ആദ്യ അന്താരാഷ്ട്ര വനിതാ ക്രൂസ് സംഘടിപ്പിച്ച് ചരിത്രനേട്ടം കൈവരിച്ച് കാനഡയിലെ…

13 hours ago

കെ.പി.ജോർജിന്റെ വിചാരണ; ജൂറി അംഗങ്ങളെ തിരഞ്ഞെടുത്തു

ഹൂസ്റ്റൺ :ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജി കെ.പി. ജോർജ് പ്രതിയായ സാമ്പത്തിക ക്രമക്കേട് കേസിൽ വിചാരണയ്ക്കുള്ള ജൂറി അംഗങ്ങളെ തിരഞ്ഞെടുത്തു.…

13 hours ago

ഹാരിസ് കൗണ്ടി ജഡ്ജിയെ സുരക്ഷാ ഉദ്യോഗസ്ഥർ കൈയേറ്റം ചെയ്തതായി പരാതി

ഹൂസ്റ്റൺ റോഡിയോയിൽ ചൊവ്വാഴ്ച രാത്രി നടന്ന മേഗൻ മൊറോണിയുടെ സംഗീതനിശയ്ക്കിടെ ഹാരിസ് കൗണ്ടി ജഡ്ജി ലിന ഹിഡാൽഗോയെ സുരക്ഷാ ഉദ്യോഗസ്ഥർ…

14 hours ago

മേരിലാൻഡ് തിരഞ്ഞെടുപ്പ്; സ്റ്റെനി ഹോയറുടെ പിൻഗാമിയെ ചൊല്ലി പെലോസിയും ഹോയറും നേർക്കുനേർ

മേരിലാൻഡ്:റിട്ടയർ ചെയ്യുന്ന മുതിർന്ന ഡെമോക്രാറ്റിക് നേതാവ് സ്റ്റെനി ഹോയറുടെ സീറ്റിലേക്ക് നടക്കുന്ന മത്സരത്തിൽ, അദ്ദേഹത്തിന്റെ വിശ്വസ്തനായ സ്ഥാനാർത്ഥിയെ തള്ളി മുൻ…

14 hours ago

അമേരിക്കയിൽ ഇന്ധനവില കുതിച്ചുയരുന്നു; ഗാലന് 3.50 ഡോളർ കടന്നു

ന്യൂയോർക് :ഇറാൻ-ഇസ്രായേൽ സംഘർഷം ശക്തമായതോടെ അമേരിക്കയിൽ പെട്രോൾ വില കുതിച്ചുയരുന്നു. ഈ ആഴ്ചത്തെ കണക്കുകൾ പ്രകാരം ദേശീയ ശരാശരി നിരക്ക്…

14 hours ago

ടെക്സസിൽ ഭാര്യയെയും കുഞ്ഞിനെയും കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പിലാക്കി

ഹണ്ട്‌സ്‌വിൽ: ഭാര്യയെയും എട്ടു വയസ്സുകാരനായ മകനെയും കുത്തിക്കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട സെഡ്രിക് റിക്സിന്റെ വധശിക്ഷ ടെക്സസ്സിൽ ബുധനാഴ്ച വൈകുന്നേരം നടപ്പിലാക്കി.…

14 hours ago