ന്യൂദല്‍ഹി: ഇന്ത്യയില്‍ സമൂഹ വ്യാപനം നടന്നിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന. സമൂഹവ്യാപനം നടന്നു എന്നതരത്തില്‍ തങ്ങളുടെ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയത് അബദ്ധവശാലാണെന്നും ഡബ്ലു.എച്ച്.ഒ വ്യക്തമാക്കി.
ഇന്ത്യയില്‍ ഒരുകൂട്ടം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും എന്നാല്‍ അത് സമൂഹവ്യാപനമല്ലെന്നും തങ്ങളുടെ ഭാഗത്ത് നിന്നുണ്ടായ അബദ്ധം പരിഹരിച്ചിട്ടുണ്ടെന്നും ഡബ്ലു.എച്ച്.ഒ പറഞ്ഞു. എന്‍.ഡി.ടിവിയോടായിരുന്നു ലോകാരോഗ്യ സംഘടനയുടെ പ്രതികരണം.
നിലവില്‍ രാജ്യത്ത് 6412 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 199 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 33 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
അതേസമയം, ഇന്ത്യ കൊവിഡ് 19 ന്റെ രണ്ടാം ഘട്ടത്തിനും മൂന്നാം ഘട്ടത്തിനും ഇടയിലാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നേരത്തെ പറഞ്ഞിരുന്നു. രാജ്യത്ത് ചിലയിടങ്ങളില്‍ സമൂഹവ്യാപനം നടന്നിട്ടുണ്ടെന്ന എയിംസ് ഡയരക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയുടെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രാലയം പ്രതികരണം നടത്തിയത്.
‘നമ്മള്‍ സ്റ്റേജ് 2 നും 3 നും ഇടയിലാണ്, ഇത് സൂചിപ്പിക്കുന്നത് നമ്മള്‍ മൂന്നാം ഘട്ടത്തിലേക്ക് കടക്കുന്നില്ല എന്നത് ഉറപ്പുവരുത്തുന്നതിനുള്ള ശ്രമങ്ങളിലും പ്രവര്‍ത്തനങ്ങളും കേന്ദ്രീകരിക്കേണ്ടതുണ്ട്,’ എന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ പറഞ്ഞിരുന്നത്.
മിഡിൽ ഈസ്റ്റിലേക്കുള്ള വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കിയതിനെത്തുടർന്ന് അവിടെ കുടുങ്ങിക്കിടക്കുന്ന ഐറിഷ് പൗരന്മാരെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. അഞ്ച്…
വാഷിംഗ്ടൺ ഡി.സി: അമേരിക്കയിലെ ദേശീയ വായനാ മാസത്തിന്റെ(മാർച്ച്) തുടക്കത്തോടനുബന്ധിച്ച് ചിൽഡ്രൻസ് നാഷണൽ ഹോസ്പിറ്റലിലെ കുട്ടികൾക്കൊപ്പം സമയം ചെലവഴിച്ച് സെക്കൻഡ് ലേഡി…
ഓസ്റ്റിൻ, ടെക്സസ്: വരാനിരിക്കുന്ന ടെക്സസ് ഗവർണർ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയായി നിലവിലെ ഗവർണർ ഗ്രിഗ് ആബട്ടും, ഡെമോക്രാറ്റിക് പാർട്ടി…
ഇറാൻ ഇറാനിലെ ജനങ്ങളെ അടിച്ചമർത്തുന്ന ഭരണകൂടത്തിൽ നിന്നുള്ള മോചനവും ആണവായുധ ഭീഷണികൾക്ക് അന്ത്യവും കുറിക്കുന്ന നിർണ്ണായകമായ സൈനിക നീക്കങ്ങൾ നടന്നതായി…
ന്യൂയോർക് /തിരുവല്ല: യുദ്ധം, പ്രകൃതിക്ഷോഭങ്ങൾ, നിയന്ത്രണങ്ങൾ എന്നിവ മൂലം ലോകമെമ്പാടും ഭീതിയും ആശങ്കയും നിലനിൽക്കുന്ന സാഹചര്യത്തിൽ വിശ്വാസികൾക്ക് ആശ്വാസവും സമാധാനവും…
ദുബായ്ക്ക് നേരെയുള്ള ഇറാനിയൻ ആക്രമണങ്ങളും വിമാനത്താവളം അടച്ചുപൂട്ടിയതും കാരണം ദശലക്ഷക്കണക്കിന് ആളുകൾ കുടുങ്ങിക്കിടക്കുമ്പോൾ, സമ്പന്നരായ ഉന്നതർ സ്വകാര്യ ജെറ്റുകളിൽ എമിറേറ്റ്സസിൽ…