ന്യൂദൽഹി: യുണിഫൈഡ് പെയ്മെന്റ്(യു.പി.ഐ) നിയമങ്ങൾ ലംഘിച്ചുവെന്ന് കാണിച്ച് ഗൂഗിൾ പേയ്ക്കെതിരെ ദൽഹി ഹെെക്കോടതിയിൽ ഹരജി. ഇന്റർ ഓപ്പറേറ്റബിലിറ്റി നിയമങ്ങൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയിൽ റിട്ട് പെറ്റീഷൻ സമർപ്പിച്ചിരിക്കുന്നത്. പുതിയ ഉപയോക്താക്കൾക്ക് അവർ മറ്റു പ്ലാറ്റ്ഫോമിലൂടെയോ ആപ്പുകളിലൂടെയോ ഉണ്ടാക്കിയ വെർച്ച്വൽ പേയ്മെന്റ് അഡ്രസോ(വി.പി.എ) യു.പി.ഐ ഐഡിയോ ഉപയോഗിക്കാൻ അനുവദിക്കാത്തതാണ് പരാതിക്ക് അടിസ്ഥാനം. കേസിൽ ആദ്യവാദം മെയ് 14നു നടക്കും.
ഗൂഗിൾ പേ ഉപയോക്താക്കളോട് അവരുടെ തന്നെ പ്ലാറ്റ്ഫോമിൽ നിന്ന് യു.പി.ഐ ഐഡിയോ വി.പി.എയോ സൃഷ്ടിക്കാൻ പ്രേരിപ്പിക്കുകയാണെന്നും പരാതിയിൽ പറയുന്നു.
മെയ് 5നാണ് വിഷയത്തിൽ ഗൂഗിൾ പേയ്ക്കെതിരെ പരാതി സമർപ്പിക്കുന്നത്. ഗുഗിൾ പേയ്ക്ക് പുറമെ ഡിജിറ്റൽ പേയ്മെന്റ് സംവിധാനം പ്രവർത്തിപ്പിക്കുന്ന റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ, നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, മിനിസ്റ്ററി ഓഫ് ഫിനാൻസ്, മിനിസ്റ്ററി ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി എന്നിവയ്ക്കെതിരെയും ഹരജിക്കാരനായ ശുഭം കപാലി കോടതിയിൽ ഹരജി നൽകി.
ഗൂഗിൾ പേ എൻ.പി.സി.ഐയുടെ ഇന്റർഓപ്പറേറ്റബിലിറ്റി നിയമങ്ങൾ ലംഘിക്കുന്നുവെന്ന് പരാതിക്കാരൻ പറയുന്നു. 2017 ജനുവരി 18നു പുറത്തിറക്കിയ സർക്കുലറിൽ എൻ.പി.സി.ഐ യു.പി.ഐ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട നിയമത്തിൽ നിലവിലുള്ള യു.പി.ഐ ഐഡി ഉപയോഗിക്കാൻ ഉപയോക്താക്കളെ അനുവദിക്കണമെന്നും പുതിയ യു.പി.ഐ ഐഡി നിർമ്മിക്കാൻ നിർബന്ധിക്കരുത് എന്ന് വ്യക്തമാക്കിയിരുന്നെന്നും പരാതിക്കാരൻ ചൂണ്ടിക്കാണിച്ചു.
ഗുഗിൾ പേ ആപ്ലിക്കേഷൻ വഴി ഒന്നിലധികം പേയ്മെന്റുകൾ നടത്താൻ അപേക്ഷകൻ സമർപ്പിച്ചുവെന്നും ഇതിലൊന്നും തന്നെ നിലവിലുള്ള യു.പി ഐ ഐഡി ചേർക്കാൻ അനുവദിച്ചിട്ടില്ലെന്നും പരാതിക്കാരൻ പറയുന്നു. പ്രസ്തുത ആപ്ലിക്കേഷനിലൂടെ പി.എം കെയറിലേക്ക് സംഭാവന നൽകാനും പുതിയ യു.പി.ഐ ഐഡി ചേർക്കാതെ ഗൂഗിൾ പേയിലൂടെ സാധിക്കുന്നില്ല എന്നും പരാതിക്കാരൻ ഹരജിയിൽ പറയുന്നു.
അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…
അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ അഞ്ച് കൗണ്ടികളിൽ Met Éireann സ്റ്റാറ്റസ് യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ്…
അയർലണ്ടിലെ മൊബൈൽ സേവന രംഗത്തേക്ക് Lidl പ്രവേശിക്കുന്നു. Lidl Connect എന്ന പേരിലുള്ള പുതിയ മൊബൈൽ സേവനം ഒക്ടോബർ 5…
ഡൽഹി: നാളെ മുതലുള്ള തൃദിന ബാങ്ക് സമരം മാറ്റി വച്ചു. ഐ ബി എ യും യു എഫ് ബി…
ഗാന്ധിജയന്തി ദിനത്തിൽ ക്രാന്തി സംഘടിപ്പിക്കുന്ന പൊതു സംവാദ പരിപാടിയിൽ മുഖ്യപ്രഭാഷകനായി സ്കൂൾ ഓഫ് ഭഗവത്ഗീത സ്ഥാപകൻ സ്വാമി സന്ദീപാനന്ദഗിരി…
Dublin, Ireland — Rev. Jonny Stahl, a long-standing volunteer staff member at the Church of…