പാലക്കാട്: വടക്കാഞ്ചേരി സ്വദേശി കോളിങ്സ് ജേക്കബ് (32) കെട്ടിടത്തിൽ നിന്നും വീണു മരിച്ച സംഭവത്തില്‍ സുഹൃത്തുക്കളായ കുമരനെല്ലൂര്‍ ഒന്നാംകല്ല് സ്വദേശി വല്ലത്തുകാരന്‍ വീട്ടില്‍ ജീന്‍സ് (29), കാഞ്ഞിരക്കോട് പുതിയാരംപറമ്ബത്ത് വീട്ടില്‍ സനല്‍ (29) എന്നിവർ അറസ്റ്റിലായി.
മേയ് 29ന് രാത്രിയാണ് വടക്കാഞ്ചേരി എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിനു സമീപം പാതയോരത്ത് കോളിങ്സിനെ ദുരൂഹസാഹചര്യത്തില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്.
തലക്ക് ഗുരുതര പരിക്കുള്ളതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
സുഹൃത്തുക്കളായ പ്രതികളും ഇയാളും തലേദിവസം സമീപത്തെ വാടകമുറിയില്‍ ഒത്തുകൂടിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിനിടയില്‍ എപ്പോഴോ മദ്യലഹരിയിലായ യുവാവ് താഴെ വീണിരിക്കാനാണ് സാധ്യതയെന്നാണ് പ്രാഥമിക വിലയിരുത്തല്‍. അറസ്റ്റിലായവര്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു.
ന്യൂഡൽഹി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പാക് കള്ളപ്രചാരണങ്ങൾ തകർത്ത് ഇന്ത്യൻ റഫേൽ. ഓപ്പറേഷൻ സിന്ദൂർ സമയത്ത് തങ്ങൾ…
എന്റർപ്രൈസ് അയർലണ്ട് പിന്തുണയ്ക്കുന്ന കമ്പനികളിലെ ജോലികളുടെ എണ്ണം കഴിഞ്ഞ വർഷം 2,938 വർദ്ധിച്ച് 232,425 ആയി ഉയർന്നു. ആഗോളതലത്തിൽ ഐറിഷ്…
ഞായറാഴ്ച ഡബ്ലിനിൽ നിന്ന് പ്രത്യേകം ചാർട്ടേഡ് വിമാനത്തിൽ ഗാർഡ 33 പോളിഷ് , ലിത്വാനിയൻ പൗരന്മാരെ നാടുകടത്തി. ഇരുപത് മുതൽ…
ഷാജി പാപ്പനും. കൂട്ടരും പ്രേക്ഷകമനസ്സിൽ ഇടം തേടിയകഥാപാത്രങ്ങൾ ആണ്.മിഥുൻ മാനുവൽ തോമസ്സ് രചനയും സംവിധാനവും നിർവ്വഹിച്ച ആട്, ആട്-2, എന്നീ…
കാഡോ കൗണ്ടി(ഒക്‌ലഹോമ): കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാണാതായ 12 വയസ്സുകാരൻ റയാൻ "ആർജെ" ഡേവിസിനെ സുരക്ഷിതനായി കണ്ടെത്തി. കുട്ടിയെ കണ്ടെത്തിയതിന്…
77 -ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും സുപ്രീം കോടതി…