ബെര്‍മിംഗ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് പുരുഷ സിംഗിള്‍സ് ബാഡ്മിന്റണില്‍ ഇന്ത്യയുടെ ലക്ഷ്യ സെന്നിന് സ്വര്‍ണം. മലേഷ്യയുടെ ങ് സേ യോംഗിനെയാണ് ത്രില്ലര്‍ പോരാട്ടത്തില്‍ ലക്ഷ്യ തോല്‍പ്പിച്ചത്. ആദ്യ ഗെയിം നഷ്ടപ്പെട്ട ശേഷം ലക്ഷ്യ മത്സരത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു. സ്‌കോര്‍ 19-21, 21-9, 21-16.
ഇരുവരും നേര്‍ക്കുനേര്‍ വന്ന മൂന്ന് മത്സരങ്ങളിലും ജയം ലക്ഷ്യക്കായിരുന്നു. ആദ്യ ഗെയിം നേരിയ വ്യത്യാസത്തിലാണ് ലക്ഷ്യക്ക് നഷ്ടമായത്. എന്നാല്‍ രണ്ടാം ഗെയിമില്‍ അതിനുളള മറുപടി താരം നല്‍കി. മുന്നാം ഗെയിമിലും ലക്ഷ്യ ആധിപത്യം തുടര്‍ന്നു. പാതിദൂരം പിന്നിടുമ്പോള്‍ 11-7ന് മുന്നിലായിരുന്നു. പിന്നീട് 15-9 ആക്ക് ലീഡുയര്‍ത്തി. അധികം വൈകാതെ മത്സരവും കയ്യിലാക്കി.
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ലക്ഷ്യ സെന്നിന്റെ ആദ്യ സ്വര്‍ണമാണിത്. നേരത്തെ വനിഭാ വിഭാഗത്തിലും ഇന്ത്യ സ്വര്‍ണം നേടിയിരുന്നു.
ബ്ലാക്ക്‌റോക്ക് ക്ലിനിക് സ്വകാര്യ ആശുപത്രിയുടെ സഹസ്ഥാപകനും ഭാര്യയും പാപ്പരത്തത്തിന് അപേക്ഷ നൽകി, ഏകദേശം 14.5 മില്യൺ യൂറോയുടെ കടബാധ്യതകൾ പട്ടികപ്പെടുത്തി.…
ഡബ്ലിനിലെ 600-ലധികം 600 കോസ്റ്റ് റെന്റൽ വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ) സ്വീകരിക്കുന്നു. ഡബ്ലിനിലെ…
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…