Global News

ആക്രമിക്കാൻ സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ട്; അഡ്വ. ഷുക്കൂറിന്റെ കാഞ്ഞങ്ങാട്ടെ വീടിന് പൊലീസ് സംരക്ഷണം

കാസര്‍കോട്: അഡ്വ. ഷുക്കൂറിന്റെ കാഞ്ഞങ്ങാട്ടെ വീടിന് പൊലീസ് സംരക്ഷണം. ആക്രമിക്കാൻ സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്നാണിത്. മുസ്‌ലിം പിന്തുടർച്ചവകാശ നിയമപ്രകാരം പെൺമക്കൾക്ക് പൂർണ സ്വത്തവകാശം കിട്ടണമെന്ന നിലപാടിന്റെ ഭാഗമായി ഇന്നലെ ഇദ്ദേഹം ഭാര്യ ഷീനയെ വീണ്ടും വിവാഹം കഴിച്ചിരുന്നു. ഇതിനെ തുടർന്ന് സാമൂഹിക മാധ്യമങ്ങളിൽ ചിലർ കൊലവിളി മുഴക്കിയിരുന്നു.

‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിലൂടെ പ്രശസ്തനായ നടനും അഭിഭാഷകനുമായ ഷുക്കൂറും കണ്ണൂര്‍ സര്‍വകലാശാല നിയമവകുപ്പ് മേധാവിയുമായ ഷീനയും രണ്ടാമതും വിവാഹിതരായത് വലിയ വാര്‍ത്തയായിരുന്നു. ബുധനാഴ്ച രാവിലെ 10.15ന് ഹൊസ്ദുര്‍ഗ് സബ് രജിസ്ട്രര്‍ ഓഫീസില്‍ സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമായിരുന്നു വിവാഹം നടന്നത്. ലോക വനിതാ ദിനത്തില്‍ തങ്ങളുടെ പെണ്‍മക്കളെ സാക്ഷിയാക്കിയാണ് ദാമ്പത്യത്തിന്റെ 28-ാം വര്‍ഷത്തില്‍  ഇരുവരും രജിസ്ട്രര്‍ വിവാഹം ചെയ്തത്. ഷുക്കൂറിന്റേയും ഷീനയുടേയും മക്കളായ ഖദീജ ജാസ്മിന്‍, ഫാത്തിമ ജെബിന്‍, ഫാത്തിമ ജെസ എന്നിവരൊപ്പമെത്തിയായിരുന്നു ഷുക്കൂറും ഷീനയും രണ്ടാമതും വിവാഹിതരായത്.

അഡ്വ.സജീവനും സിപിഎം നേതാവായ വി.വി.രമേശുമാണ് വിവാഹ രജിസ്റ്ററില്‍ സാക്ഷികളായി ഒപ്പുവെച്ചത്. പെണ്‍മക്കളുടെ അവകാശസംരക്ഷണത്തിനായി ആണ് മുസ്‌ലിം മതാചാര പ്രകാരം ആദ്യം വിവാഹിതരായ ഇരുവരും സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വീണ്ടും വിവാഹിതരാകുന്നതും ഇതിനായി വനിതാ ദിനം തെരഞ്ഞെടുക്കുന്നതും.  മുസ്​ലിം വ്യക്തി നിയമത്തിലെ വ്യവസ്ഥ മറികടക്കാനും തന്റെ സ്വത്തുക്കളുടെ അവകാശം പൂർണമായും പെൺമക്കൾക്ക് ലഭിക്കുന്നതിനും വേണ്ടിയാണ് സ്പെഷ്യൽ മാര്യേജ് നിയമപ്രകാരം വീണ്ടും വിവാഹം കഴിക്കാനൊരുങ്ങുന്നതെന്നും അഡ്വ. ഷുക്കൂര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

മുസ്ലിം പിന്‍തുടര്‍ച്ചാ നിയമപ്രകാരം ആണ്‍മക്കളുണ്ടെങ്കിലെ മുഴുവന്‍ സ്വത്തും കൈമാറാനാകൂ. ഷൂക്കൂറിനും ഷീനയ്ക്കും മൂന്ന് പെണ്‍മക്കളായതിനാല്‍ സ്വത്തിന്റെ മൂന്നില്‍രണ്ട് ഓഹരി മാത്രമാണ് മക്കള്‍ക്ക് കിട്ടുക. ബാക്കി സഹോദരങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്. ഇയൊരു പ്രതിസന്ധി മറികടക്കാനാണ് സ്‌പെഷ്യല്‍ മാര്യേജ്  ആക്ട് പ്രകാരം വീണ്ടും കല്യാണം കഴിക്കുന്നതെന്ന് അഡ്വ ഷുക്കൂര്‍ പറയുന്നു. രണ്ട് തവണയുണ്ടായ കാര്‍ അപകടമാണ് ജീവിതത്തിന്റെ മറ്റൊരു തലത്തിലേക്കുകൂടി ആലോചനയെത്താന്‍ കാരണമായതെന്നും ഷുക്കൂര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/De2emmwfTnFCeEkD6XWBtJ

Sub Editor

Recent Posts

ഡബ്ലിൻ എയർപോർട്ടിലെ യാത്രക്കാരുടെ പരിധി; വിമാന ടിക്കറ്റ് നിരക്കുകളിൽ വർദ്ധനവിന് കാരണമാകും

ഡബ്ലിൻ വിമാനത്താവളത്തിലെ യാത്രക്കാരുടെ പരിധി നീക്കം ചെയ്യുന്നതിൽ എന്തെങ്കിലും കാലതാമസം ഉണ്ടായാൽ അടുത്ത വർഷം കൂടുതൽ പ്രതിസന്ധികൾക്ക് കാരണമാകുമെന്ന് എയർ…

4 hours ago

LPT അടയ്ക്കാത്തവർക്ക് കടുത്ത നടപടി: 1.7 ലക്ഷം പ്രോപ്പർട്ടി ഉടമകൾക്ക് റവന്യൂ വകുപ്പിന്റെ മുന്നറിയിപ്പ്

ഡബ്ലിൻ : അയർലൻഡിലെ ലോക്കൽ പ്രോപ്പർട്ടി ടാക്സ് (LPT) കുടിശ്ശിക വരുത്തിയവർക്കെതിരെ കർശന നടപടികളുമായി റവന്യൂ വകുപ്പ്. നിശ്ചിത സമയത്തിനുള്ളിൽ…

13 hours ago

‘പള്ളിച്ചട്ടമ്പി’ ഏപ്രിൽ പത്തിന് ടീസർ പുറത്തുവിട്ടു

വൻതാര പ്പൊലിമയും, വലിയ മുതൽമുടക്കുമായി പ്രദർശന സജ്ജമായി വരുന്ന  പള്ളിച്ചട്ടമ്പി എന്ന ചിത്രത്തിൻ്റെ റിലീസ് ഡേറ്റ് ഏപ്രിൽ പത്തിന് പ്രഖ്യാപിച്ചു…

16 hours ago

ഇന്ത്യയിലെ ആദ്യ ദയാമരണം; ഹരീഷ് റാണ വിട വാങ്ങി

ഡൽഹി: ഇന്ത്യയിലെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയ ഹരീഷ് റാണ വിട വാങ്ങി. ഹരീഷ് റാണ അന്തരിച്ചതായി…

21 hours ago

250 മില്യൺ യൂറോയുടെ അടിയന്തര നടപടി പാക്കേജ് സർക്കാർ പുറത്തിറക്കി; ഇന്ധനം റേഷനിംഗ് ചെയ്യുന്നത് ഒഴിവാക്കുന്നു

മിഡിൽ ഈസ്റ്റിലെ യുദ്ധത്തിനിടയിൽ ഇന്ധന വില കുതിച്ചുയരുന്നതിനാൽ വീടുകളിലും ബിസിനസുകളിലും സമ്മർദ്ദം ലഘൂകരിക്കാൻ ലക്ഷ്യമിട്ടുള്ള 250 മില്യൺ യൂറോയുടെ അടിയന്തര…

21 hours ago

അമേരിക്കയിൽ കുടിയേറ്റ വിരുദ്ധ അറസ്റ്റിൽ ഫ്ലോറിഡ ഒന്നാമത്

ഫ്ലോറിഡ: ഈ വർഷം അമേരിക്കയിൽ ഏറ്റവും കൂടുതൽ കുടിയേറ്റ വിരുദ്ധ അറസ്റ്റുകൾ നടന്നത് ഫ്ലോറിഡയിലാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. യുഎസ് ഇമിഗ്രേഷൻ…

23 hours ago