Global News

മാർ സ്ലീവാ മെഡിസിറ്റിയിൽ അന്താരാഷ്ട്ര നഴ്സസ് ദിനാചരണം നടത്തി

പാലാ: മാർ സ്ലീവാ മെ‍‍ഡിസിറ്റിയിൽ അന്താരാഷ്ട്ര നഴ്സസ് ദിനാചരണം സംഘടിപ്പിച്ചു. കോട്ടയം ജില്ല കലക്ടർ വി.വിഘ്നേശ്വരി ഉദ്ഘാടനം ചെയ്തു. നഴ്സുമാരുടെ ഒരു ചെറിയ പുഞ്ചിരി മതി രോഗികൾക്കു ആശ്വാസവും പ്രതീക്ഷയും നൽകാനെന്നു കലക്ടർ പറഞ്ഞു. ഉന്നതമായ മൂല്യം കാത്തു സൂക്ഷിച്ച് പരിചരണം നൽകുന്ന നഴ്സുമാരുടെ പ്രവർത്തനങ്ങൾ ഏറെ വിലമതിക്കപ്പെടുന്നതാണെന്നും കലക്ടർ വി.വിഘ്നേശ്വരി പറഞ്ഞു. 

രോഗിപരിചരണത്തിൽ സ്നേഹസാന്ത്വനമായ പരിചരണം നൽകുന്ന നഴ്സുമാർ രോഗികൾക്കു അനുഗ്രഹപ്രദമായ സേവനങ്ങളാണ് എന്നും കാഴ്ച്ചവയ്ക്കുന്നതെന്നു അധ്യക്ഷത വഹിച്ച മാനേജിംഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ പറഞ്ഞു. 

നഴ്സിംഗ് ഡയറക്ടർ ഫാ.സെബാസ്റ്റ്യൻ കണിയാംപടിക്കൽ, ചീഫ് ഓഫ് മെഡിക്കൽ സർവ്വീസസ് എയർ കോമഡോർ ഡോ.പോളിൻ ബാബു, ചീഫ് നഴ്സിംഗ് ഓഫീസർ  ലഫ്.കേണൽ മജല്ല മാത്യു എന്നിവർ പ്രസംഗിച്ചു. 

നഴ്സുമാരുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികളും അരങ്ങേറി. നഴ്സിംഗ് രംഗത്ത് മികവ് പുലർത്തിയവർക്കും നഴ്സസ് ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്കും കലക്ടർ വി.വിഘ്നേശ്വരി, ആശുപത്രി മാനേജിംഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ എന്നിവർ സമ്മാനദാനം നിർവ്വഹിച്ചു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

HSE സ്റ്റാഫിംഗ് കരാർ തർക്കം; ലേബർ കോടതിയിലേക്ക് മാറ്റണമെന്ന് ഹെൽത്ത് കെയർ യൂണിയനുകൾ

എച്ച്എസ്ഇയുമായുള്ള സ്റ്റാഫിംഗ് കരാറിനെച്ചൊല്ലിയുള്ള തർക്കം ലേബർ കോടതിയിലേക്ക് റഫർ ചെയ്യണമെന്ന് ഹെൽത്ത് കെയർ യൂണിയനുകൾ ആവശ്യപ്പെട്ടു. ഈ വിഷയം പരിഹരിക്കുന്നതിനായി…

16 hours ago

വർണ്ണശബളമായ ചടങ്ങിലൂടെ സമ്മർ ഇൻ ബെത് ലഹേം റീ-റിലീസ് ട്രയിലർ പ്രകാശനം ചെയ്തു

ഇരുപത്തിയേഴു വർഷങ്ങൾക്കു മുമ്പ് പ്രദർശനത്തിനെത്തി മികച്ച വിജയം നേടിയ സമ്മർ ഇൻ ബെത് ലഹേം എന്ന ചിത്രത്തിൻ്റെ മധുരതരമായ ഓർമ്മകൾ…

19 hours ago

ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; വിവിധ കൗണ്ടികളിൽ യെല്ലോ അലേർട്ട്

ഈ വാരാന്ത്യത്തിൽ നിരവധി കൗണ്ടികളിൽ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.ശനിയാഴ്ച രാത്രി 9 മണി മുതൽ ഞായറാഴ്ച രാത്രി…

19 hours ago

വീരമണികണ്ഠൻ 3D ചിത്രം ആരംഭിച്ചു

വൺ ഇലവൻ സ്റ്റുഡിയോസ്, പൈ ബ്രദേഴ്സ് എന്നീ ബാനറിൽ   മഹേഷ് കേശവ്,  സജി എസ് മംഗലത്ത് എന്നിവർ  സംവിധാനം…

22 hours ago

ഷാജി കൈലാസിൻ്റെവരവ്ഫുൾ പായ്ക്കപ്പ്

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ …പായ്ക്കപ്പായി.ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന…

2 days ago

അയർലണ്ടിലെ റെസിഡൻഷ്യൽ പ്രോപ്പർട്ടി നിരക്കുകൾ 7.5% വർദ്ധിച്ചു

സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെയുള്ള കാലയളവിൽ അയർലണ്ടിലെ വീടുകളുടെ വില 7.6 ശതമാനം…

2 days ago