ബെയ്ജിംഗ്: റോഡില്‍ രൂപപ്പെട്ട ഗര്‍ത്തത്തിലേയ്ക്ക് ബസ് മറിഞ്ഞ് യാത്രക്കാരും വഴിയാത്രക്കാരും ഉള്‍പ്പെടെ ആറു പേര്‍ മരിച്ചു. കൂടാതെ പത്തിലധികം പേരെ കാണാതായതായും റിപ്പോര്‍ട്ടുണ്ട്. പരിക്കേറ്റ പതിനാറോളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഖിങ്ഹായ് പ്രവിശ്യയുടെ തലസ്ഥാനമായ ഷിനിങ്ങിനിലെ ഒരു ബസ്റ്റോപ്പിനടുത്ത് തിങ്കളാഴ്ച വൈകിട്ടാണ് അപകടം നടന്നത്.
അപകടത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റോഡില്‍ രൂപപ്പെട്ട ഗര്‍ത്തത്തില്‍നിന്ന് രക്ഷപ്പെടാന്‍ ആളുകള്‍ ശമിക്കുന്നതിന്‍റെ വീഡിയോകളും പ്രചരിക്കുന്നുണ്ട്. സ്റ്റോപ്പിലേക്ക് ബസ് എത്തിയതിനു തൊട്ടു പിന്നാലെയാണ് ബസിന് മുന്നിലായി ഒരു വലിയ ഗര്‍ത്തം രൂപപ്പെട്ടത്. ബസ് ഗര്‍ത്തത്തിലേക്ക് വീണതിനു പിന്നാലെ ഗര്‍ത്തത്തിനുള്ളില്‍നിന്നും സ്ഫോടനവും ഉണ്ടാകുകയായിരുന്നു. മഴയെത്തുടര്‍ന്ന് റോഡിന് താഴെയുള്ള ജല പൈപ്പുകള്‍ തകരാറിലായതായിരിക്കാം അപകട കാരണമെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ നിന്നും മനസ്സിലാകുന്നത്.
ചൈനയില്‍ ഇതാദ്യമായിട്ടല്ല അപകടങ്ങളുണ്ടാകുന്നത്. 2016 ല്‍ സെന്‍ട്രല്‍ ഹെനാന്‍ പ്രവിശ്യയിലെ റോഡിലും ഗര്‍ത്തം രൂപപ്പെട്ടിരുന്നു. അന്ന് മൂന്നുപേരുടെ ജീവനാണ് പൊലിഞ്ഞത്. 2013 ല്‍ ഷെന്‍ഷെനിലെ ഒരു വ്യവസായ എസ്റ്റേറ്റിന്‍റെ കവാടത്തില്‍ 10 മീറ്റര്‍ വീതിയുള്ള സിങ്ക്‌ഹോള്‍ തുറന്നപ്പോള്‍ അഞ്ചു പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.
കോർക്കിലെ ആപ്പിളിന്റെ യൂറോപ്യൻ ആസ്ഥാനത്ത് പുതിയ ഓഫീസ് കെട്ടിടം ഔദ്യോഗികമായി തുറന്നു. 1,300 ജീവനക്കാരെ ഇവിടെ ഉൾക്കൊള്ളുന്നതിന് സാധിക്കും. കോർക്കിലെ…
വാഷിംഗ്‌ടൺ: അമേരിക്കയിലെ പ്രമുഖ പൊതുജനാരോഗ്യ ഏജൻസിയായ സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ ആക്ടിംഗ് ഡയറക്ടറായി ഇന്ത്യൻ വംശജനായ…
ഫ്ലോറിഡ: ഫെബ്രുവരി 17 ചൊവ്വാഴ്ച ഫ്ലോറിഡയിലെ ഒരു വീട്ടിലുണ്ടായ വൻ തീപിടുത്തത്തിൽ ദമ്പതികളും നാല് കുട്ടികളും ഉൾപ്പെടെ ഒരു കുടുംബത്തിലെ…
ഒക്ലഹോമ:ഒക്ലഹോമയിലെ മസ്റ്റാങ് പബ്ലിക് സ്കൂളിൽ പ്രതിഷേധ സൂചകമായി ക്ലാസ് ബഹിഷ്കരിച്ച നൂറിലധികം വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു. ഫെഡറൽ ഇമിഗ്രേഷൻ അധികൃതരുടെ…
സാൻ അന്റോണിയോ: മദ്യലഹരിയിലായിരുന്ന മാതാവ് 12 വയസ്സിൽ താഴെ പ്രായമുള്ള മകനെ ഫോൺ പോലും നൽകാതെ 19 മൈൽ അകലെയുള്ള…
പൊതു ഇടങ്ങളിൽ സ്‌ക്രാംബ്ലർ ഉപയോഗത്തിനെതിരെ കർശനമായ നിയമങ്ങൾക്കായുള്ള സമ്മർദ്ദം വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനിടെ, Ballymunൽ മയക്കുമരുന്ന്, ആയുധങ്ങൾ, ഡസൻ കണക്കിന് അനധികൃത ബൈക്കുകൾ,…