International

വാട്സ്ആപ്പിന് സമ്പൂർണ്ണ വിലക്കേർപ്പെടുത്തി റഷ്യ

റഷ്യയിൽ മെസേജിംഗ് ആപ്പുകൾക്ക് മേലുള്ള നിയന്ത്രണം കടുപ്പിക്കുന്നതിന്റെ ഭാഗമായി വാട്സ്ആപ്പിനെ പൂർണ്ണമായും തടയാൻ റഷ്യ നീക്കം തുടങ്ങിയതായി മെറ്റാ അറിയിച്ചു. റഷ്യയിലെ 10 കോടിയോളം വരുന്ന വാട്സാപ്പ് ഉപയോക്താക്കളെ സർക്കാർ നിരീക്ഷണത്തിലുള്ള ഒരു പ്ലാറ്റ്‌ഫോമിലേക്ക് മാറ്റാനാണ് റഷ്യ ശ്രമിക്കുന്നതെന്ന് മെറ്റാ ആരോപിച്ചു. റഷ്യൻ നിയമങ്ങൾ അനുസരിക്കുകയും സർക്കാരുമായി ചർച്ചയ്ക്ക് തയ്യാറാവുകയും ചെയ്താൽ മാത്രമേ മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് രാജ്യത്ത് പ്രവർത്തനാനുമതി നൽകൂ എന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് വ്യക്തമാക്കി.

സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ജനപ്രിയ ആപ്പായ ടെലിഗ്രാമിനും റഷ്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. റഷ്യൻ ഉപയോക്താക്കളുടെ വിവരങ്ങൾ രാജ്യത്തിനുള്ളിൽ തന്നെ സൂക്ഷിക്കണമെന്ന നിയമം വാട്സാപ്പും ടെലിഗ്രാമും പാലിക്കുന്നില്ലെന്നാണ് മോസ്കോയുടെ പ്രധാന ആരോപണം. പകരം സർക്കാർ വികസിപ്പിച്ച ‘മാക്സ്’ എന്ന പ്ലാറ്റ്‌ഫോമിലേക്ക് ജനങ്ങളെ മാറ്റാനാണ് മോസ്കോ ശ്രമിക്കുന്നത്. ചൈനയിലെ ‘വീചാറ്റിന്’ സമാനമായ ഈ ആപ്പിൽ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഇല്ലാത്തതിനാൽ സർക്കാർ നിരീക്ഷണം എളുപ്പമാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

2025 മുതൽ റഷ്യയിൽ വിൽക്കുന്ന എല്ലാ പുതിയ ഉപകരണങ്ങളിലും ഈ ആപ്പ് നിർബന്ധമാക്കിയിരുന്നു. പൗരന്മാരുടെ ആശയവിനിമയ സ്വാതന്ത്ര്യം തടയുന്നത് റഷ്യയിലെ ജനങ്ങളുടെ സുരക്ഷ കുറയ്ക്കാനേ ഉപകരിക്കൂ എന്ന് വാട്സാപ്പ് പ്രതികരിച്ചു. നിലവിൽ വിപിഎൻ ഉപയോഗിക്കാതെ റഷ്യയിൽ വാട്സാപ്പ് വെബ്ബ്, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയവ ലഭ്യമാകില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Newsdesk

Recent Posts

ആന്റെണി യെക്കൂസ്സായെന്ന് കേൾക്കുമ്പോൾ ഇങ്ങനെയൊന്ന് വിറക്കണം; ആരാണ് ആന്റണിയെക്കൂസ്സാ? ടൈറ്റാൻസ് ട്രെയിലർ പുറത്ത്

വ്യത്യസ്ഥമായ അഭിനയ ചാതുരി കൊണ്ട് പ്രക്ഷകരുടെ മനസ്സിൽ ഏറെ ഇടം നേടിയ അഭിനേതാക്കളാണ് ജയസൂര്യയും വിനായകനും.അപൂർവ്വമായ ഈ ഒത്തുകൂടൽ ഉണ്ടാകുന്ന…

18 hours ago

ശോഭനയുടെ മുത്തുഗൗ വീണ്ടും ….മാണിക്യനും, ശ്രീകൃഷ്‌ണനും, കാർത്തുമ്പിയും, അപ്പക്കാളയും ഒരിക്കൽ കൂടി ….. ‘തേന്മാവിൻ കൊമ്പത്ത് ‘ ട്രയിലർ എത്തി

പ്രേക്ഷകർക്ക് എന്നും കൗതുകമായ മുത്തു ഗൗവ്വും.മാണിക്യനും കാർത്തുമ്പിയും, ശ്രീകൃഷ്ണനും അപ്പക്കാളയുമൊക്കെ ഏറ്റവും മികച്ച ദൃശ്യ, ശ്രവ്യ മികവോടെ വീണ്ടുമെത്തുന്നു.പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ…

18 hours ago

Budget 2027: സാധാരണക്കാർക്ക് ആശ്വാസമാകുമോ? ടാക്സ്, വെൽഫെയർ, ഹൗസിങ് പ്രഖ്യാപനങ്ങൾ കാത്ത് അയർലണ്ട്

ഡബ്ലിൻ: അയർലണ്ടിന്റെ Budget 2027 പ്രഖ്യാപിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, നികുതി ഇളവുകൾ, Social Welfare വർധന,…

22 hours ago

അയർലണ്ടിൽ പ്രതിരോധ സേനയിൽ ചേരുന്ന വിദേശികളുടെ എണ്ണം വർദ്ധിക്കുന്നു

അയർലണ്ടിന്റെ Defence Forces-ലേക്ക് വിദേശത്ത് ജനിച്ചവരുടെ റിക്രൂട്ട്മെന്റ് വർധിക്കുന്നതായി പുതിയ കണക്കുകൾ. 2028ഓടെ സൈനികരുടെ എണ്ണം 11,500 ആയി ഉയർത്താനുള്ള…

1 day ago

Dog Fouling-ന് പിഴ €250; 2025ൽ 44 കേസുകൾ മാത്രം

അയർലണ്ടിലെ പൊതു നടപ്പാതകളിലും പൊതുസ്ഥലങ്ങളിലും നായയുടെ വിസർജ്യം ഉപേക്ഷിക്കുന്നവർക്കെതിരെ കഴിഞ്ഞ വർഷം രാജ്യത്താകെ നൽകിയത് വെറും 44 പിഴകൾ മാത്രം.…

1 day ago

‘ജോളിവുഡ് സ്റ്റോറി’ പുസ്തകം പ്രകാശനം ചെയ്തു

ദമ്മാം: പ്രമുഖവ്യവസായിയും, ചലച്ചിത്ര നിർമ്മാതാവും, സാംസ്‌കാരികപ്രവർത്തകനുമായ ജോളി ലോനപ്പന്റെ ജീവിതകഥ പറയുന്ന 'ജോളിവുഡ് സ്റ്റോറി' ദമ്മാമിൽ വെച്ച് പ്രകാശനം ചെയ്തു.…

2 days ago