Gulf

‘ജോളിവുഡ് സ്റ്റോറി’ പുസ്തകം പ്രകാശനം ചെയ്തു

ദമ്മാം: പ്രമുഖവ്യവസായിയും, ചലച്ചിത്ര നിർമ്മാതാവും, സാംസ്‌കാരികപ്രവർത്തകനുമായ ജോളി ലോനപ്പന്റെ ജീവിതകഥ പറയുന്ന ‘ജോളിവുഡ് സ്റ്റോറി’ ദമ്മാമിൽ വെച്ച് പ്രകാശനം ചെയ്തു. സൗദി മലയാളി സമാജം സംഘടിപ്പിച്ച പ്രൗഡഗംഭീരമായ ചടങ്ങിൽ മലയാളത്തിലെ പ്രമുഖ എഴുത്തുകാരനും, സാമൂഹിക നിരീക്ഷകനുമായ എം.എൻ കാരശ്ശേരി പ്രസിദ്ധ കഥാകൃത്തും, മാധ്യമപ്രവർത്തകനുമായ പി.കെ പാറക്കടവിന് നൽകിയാണ് പ്രകാശനകർമ്മം നിർവ്വചിച്ചത്.  

കിഴക്കൻ പ്രവിശ്യയിലെ സാമൂഹിക കലാസാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ സമാജം പ്രസിഡന്റ് സാജിദ് ആറാട്ടുപുഴ അധ്യക്ഷനായിരുന്നു. സമാജം ദേശീയാധ്യക്ഷനും, ഡെസ്‌റ്റിനി ബുക്ക്സ് എംഡിയുമായ മാലിക് മഖ്ബൂൽ പ്രസാധക പ്രഭാഷണം നടത്തി. ദമ്മാമിലെ സാമൂഹികരാഷ്‌ടീയ രംഗത്തെ സമാദരണീയ വ്യക്തിത്വവും, ബദ്ർ അൽ റാബി മെഡിക്കൽ ഗ്രൂപ്പ്‌ മാനേജിങ് ഡയറക്ടറുമായ അഹമ്മദ് പുളിക്കൽ പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങി.

ഡോക്ടർ സിന്ധു ബിനു പുസ്തകപരിചയം നിർവ്വഹിച്ചു. നാട്ടുമ്പുറത്തെ ഒരു സാധാരണ സർക്കാർ പള്ളിക്കൂടത്തിൽ പഠിച്ചിരുന്ന ഒരു ചെറുബാലൻ, മനസ്സിൽ സൂക്ഷിച്ച സ്വപ്നങ്ങളും, സ്വന്തം ഇച്ഛാശക്തിയും കൈമുതലാക്കി പഠിച്ചു മിടുക്കനായതിന്റെയും, ഉയർച്ചയുടെ പടവുകൾ കയറി, സ്വന്തം ദേശത്തിന്റെ അതിരുകൾ ഭേദിച്ച് അന്യദേശങ്ങളിൽ വിപുലമായ വ്യവസായസാമ്രാജ്യം പടുത്തുയർത്തിയതിന്റെയും വിസ്മയചിത്രം വരച്ചുകാട്ടുന്ന മനോഹരമായ രചനയാണ് ജോളിവുഡ് സ്റ്റോറി.  ഗ്രാമത്തിന്റെ നന്മകളിൽ നിന്ന്, ദേശത്തിന്റെ അതിരുകൾ കടന്നു ലോകഭൂപടത്തിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്ന, സരളഭാഷയിൽ, വളച്ചുകെട്ടില്ലാത്ത ആഖ്യാനം കൊണ്ട് മികച്ചുനിൽക്കുന്ന ഈ പുസ്തകം  കോഴിക്കോട് ഡെസ്റ്റിനി ബുക്ക്സ് ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

സാമൂഹിക സാംസ്കാരിക രംഗത്തുനിന്നും അബ്ദുൽ ഖാദർ വാണിയമ്പലം, പ്രദീപ്‌ കൊട്ടിയം,ബിജു കല്ലുമല, ഷാജി മതിലകം, നാസ് വക്കം എന്നിവർ ചടങ്ങിൽ സംസാരിച്ചു. ഡോ. ലീന ജോളി, മൻസൂർ പള്ളൂർ, ആലിക്കുട്ടി ഒളവട്ടൂർ,  നൗഫൽ പാലക്കോടത്ത്, ഡോക്ടർ മഹമൂദ് മൂത്തേടത്ത്,  നസ്റുദ്ധീൻ വി.ജെ, പി.ടി അലവി,  ആൽബിൻ ജോസഫ്, രഞ്ജിത്ത് വടകര,  ഡോ. ബിജു വർഗീസ്, അഷ്‌റഫ്‌ ആളത്ത്, ശംസുദ്ധീൻ പള്ളിയാളി, നൗഷാദ് തിരുവനന്തപുരം തുടങ്ങി ഒട്ടനവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. മുഖ്യാതിഥികളായ എം.എൻ കാരശ്ശേരിക്കുള്ള സമാജത്തിന്റെ ആദരവ് മുരളീധരൻ, ജേക്കബ് ഉതുപ്പ്, ആസിഫ് താനൂർ എന്നിവർ ചേർന്നും, പി കെ പാറക്കടവിനുള്ള ആദരവ്  നജ്മുസമാൻ, ഹുസൈൻ ചമ്പോളിൽ, വിനോദ് കുഞ്ഞ് എന്നിവർ ചേർന്നും സമർപ്പിച്ചു.  രചയിതാവ് ജോളി ലോനപ്പനുള്ള സമാജത്തിന്റെ ആദരവ് എം.എൻ കാരശ്ശേരി സമ്മാനിച്ചു. മലയാളി സമാജം ഭാരവാഹികളായ ഫബിനാ നജ്മുസമാൻ, ലീനാ ഉണ്ണിക്കൃഷ്ണൻ, ബിനു കുഞ്ഞ്, ബിനു പുരുഷോത്തമൻ, ഹുസ്ന ആസിഫ്, ഹമീദ് കാണിച്ചാട്ടിൽ, റൗഫ് ചാവക്കാട്, ഷാജു അഞ്ചേരി, അസ്ഹർ,  ഉണ്ണികൃഷ്ണൻ, സരള ജേക്കബ്, നിഖിൽ മുരളീധരൻ, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

പ്രവിശ്യയിലെ  പ്രമുഖരായ കലാകാരന്മാർ അവതരിപ്പിച്ച ഗാനങ്ങളും, കവിതകളും, നൃത്തങ്ങളുമെല്ലാം ചടങ്ങിന് മോടി കൂട്ടി. വിസ്മയാ സജീഷ് സമാജം അവതരണഗാനത്തിന്റെ നൃത്താവിഷ്കാരം അവതരിപ്പിച്ചു.  ചടങ്ങിൽ ഷനീബ് അബൂബക്കർ സ്വാഗതവും നസീർ പുന്നപ്ര നന്ദിയും പറഞ്ഞു. ഡോക്ടർ അജി വർഗീസ്, ദിവ്യാ നവീൻ എന്നിവർ  അവതാരകരായിരുന്നു.

Follow Us on Instagram!

GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join 

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

ഫ്രീ ട്രാവൽ പാസിൽ ‘ആളുമാറി’ യാത്ര; 857 കാർഡുകൾ പിടിച്ചെടുത്തു

അയർലണ്ടിലെ Free Travel Scheme-ുമായി ബന്ധപ്പെട്ട് 18 മാസത്തിനിടെ 857 സൗജന്യ യാത്രാ പാസുകൾ പിടിച്ചെടുത്തതായി Department of Social…

3 hours ago

ഡബ്ലിനിൽ ബിൻ ബാഗുകൾക്ക് വിലക്ക്; ഫെബ്രുവരിയിൽ വീണ്ടും നടപ്പാക്കാൻ നീക്കം

വീടുകളിൽ നിന്ന് മാലിന്യം ശേഖരിക്കാൻ പ്ലാസ്റ്റിക് ബിൻ ബാഗുകൾ പുറത്തുവെക്കുന്ന രീതിക്ക് ഡബ്ലിനിലെ ചില പ്രദേശങ്ങളിൽ വിലക്ക് ഏർപ്പെടുത്താനുള്ള പദ്ധതിയുമായി…

7 hours ago

ഇ-സ്കൂട്ടർ ഉപയോഗത്തിന് കർശന നിയന്ത്രണം; 18 വയസ്സിന് താഴെയുള്ളവർക്ക് വിലക്ക് ഇന്ന് മുതൽ

അയർലണ്ടിൽ 18 വയസ്സിന് താഴെയുള്ളവർക്ക് ഇ-സ്കൂട്ടർ ഇന്ന് മുതൽ വിലക്ക്. ഒക്ടോബർ 2 വെള്ളിയാഴ്ച മുതൽ പുതിയ നിയമം പ്രാബല്യത്തിൽ…

8 hours ago

അയർലണ്ടിൽ വയോജനസംഖ്യ കുതിക്കുന്നു; ഫാമിലി കെയർ രംഗത്ത് 58% വരെ വർധനയ്ക്ക് സാധ്യത

അയർലണ്ടിലെ ജനസംഖ്യ വേഗത്തിൽ പ്രായമാകുന്നതിനൊപ്പം കുടുംബാംഗങ്ങളുടെ പരിചരണം ആവശ്യമായ ആളുകളുടെ എണ്ണത്തിലും വലിയ വർധനയുണ്ടാകുമെന്ന് പുതിയ ESRI പഠനം. 2040ഓടെ…

16 hours ago

കാർ-ഹോം ഇൻഷുറൻസ് ഉപഭോക്താക്കൾക്ക് ആശ്വാസം; അധിക ചാർജ് 0% ആക്കുന്നു

അയർലണ്ടിലെ ലക്ഷക്കണക്കിന് കാർ, ഹോം ഇൻഷുറൻസ് പോളിസി ഉടമകൾക്ക് അടുത്ത വർഷം മുതൽ ചെറിയ സാമ്പത്തിക ആശ്വാസം ലഭിച്ചേക്കും. Insurance…

1 day ago

രാത്രിയിൽ 7 ഡിഗ്രി, പകൽ 20 ഡിഗ്രി വരെ; അയർലണ്ടിൽ കാലാവസ്ഥയിൽ വൻ മാറ്റം

ഒക്ടോബർ ആരംഭിച്ചതോടെ അയർലണ്ടിലെ കാലാവസ്ഥയിൽ വലിയ മാറ്റമാണ് പ്രതീക്ഷിക്കുന്നത്. അടുത്ത ദിവസങ്ങളിൽ മഴയും ശക്തമായ ചാറ്റൽമഴയും കാറ്റും അനുഭവപ്പെടുന്നതിനൊപ്പം രാത്രികാല…

1 day ago