ഹെല്സിങ്കി: ലിംഗഭേദം അവസാനിപ്പിക്കാനുള്ള രാജ്യത്തെ നിലവിലെ പോരാട്ടത്തിന്റെ ഭാഗമായി കാലാവസ്ഥ, മനുഷ്യാവകാശ വിഷയങ്ങളിൽ സജീവമായി പ്രചാരണം നടത്തിയ പതിനാറുകാരിയെ ഒരു ദിവസത്തേയ്ക്ക് പ്രധാനമന്ത്രിയായി നിയമിച്ച് ഫിന്ലാന്ഡ് പ്രധാനമന്ത്രി സന്ന മരിന്.
ആവാ മുര്ടോയ്ക്കാണ് ഒരു ദിവസം പ്രധാനമന്ത്രിയാകാന് ഭാഗ്യം ലഭിച്ചത്. ഒരു ദിവസം ഫിന്ലാന്ഡ് പ്രധാനമന്ത്രിയാകാൻ ഭാഗ്യം ലഭിച്ചതിനെ തുടർന്ന് ആവാ മുര്ടോയ്ക്ക് രാഷ്ട്രീയക്കാരെ സന്ദർശിക്കാനും സാങ്കേതികവിദ്യയിൽ സ്ത്രീകളുടെ അവകാശങ്ങൾ ഉയർത്തിക്കാട്ടുവാനും സാധിച്ചു.
അതിശയിപ്പിക്കുന്ന ദിനമാണ് കടന്നുപോയതെന്ന് മുര്ടോ പിന്നീട് പ്രതികരിച്ചു. “ഗേൾസ് ടേക്ക്ഓവർ” എന്ന മാനുഷിക സംഘടനയിൽ ഫിൻലാൻഡിന്റെ പങ്കാളിത്തത്തിന്റെ നാലാം വർഷമാണിത്. ഇതിന്റെ ഭാഗമായാണ് മുര്ടോയ്ക്ക് ഒരു ദിവസം ഫിന്ലാന്ഡ് പ്രധാനമന്ത്രിയാകാൻ അവസരം ലഭിച്ചത്.
ഡിജിറ്റല് മേഘലയെക്കുറിച്ച് സ്ത്രീകളില് അവബോധം വളര്ത്തുകയും ഓണ്ലൈന് വഴി സ്ത്രീകള് നേരിടുന്ന അതിക്രമങ്ങളെ തുറന്നുകാട്ടുകയുമാണ് “ഗേൾസ് ടേക്ക്ഓവർ” പ്രചാരണത്തിലൂടെ ലക്ഷ്യമിടുന്നത്. കെനിയ, പെറു, സുഡാൻ, വിയറ്റ്നാം എന്നീ രാജ്യങ്ങളിൽ പെൺകുട്ടികൾക്ക് ഡിജിറ്റൽ നൈപുണ്യവും സാങ്കേതിക അവസരങ്ങളും പ്രോത്സാഹിപ്പിക്കുന്നതിലാണ് ഈ വർഷത്തെ ശ്രദ്ധ.
മുക്കൂട്ടുതറ: മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് എരുമേലി ഇടകടത്തി കരിയിലക്കുളം വീട്ടിൽ കെ.ടി. സ്കറിയ (91)…
അയർലൻഡിലെ വൈദ്യുതി–ഗ്യാസ് വിതരണ കമ്പനിയായ Yuno Energy ഈ ശൈത്യകാലത്ത് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ചു. കമ്പനിയുടെ ഏകദേശം ഒരു ലക്ഷം…
അയർലണ്ടിൽ ജോലി ലഭിക്കുമെന്ന വാഗ്ദാനം നൽകി വിദ്യാർഥികളിൽനിന്ന് പണം വാങ്ങി വഞ്ചിച്ചതായി മലയാളിക്കെതിരെ ആരോപണം. Portmarnock താമസിക്കുന്ന ഷിൽജി സിറിയക്…
അയർലണ്ടിൽ കാൻസർ അതിജീവിച്ചവർക്ക് വീടുവാങ്ങുന്നതിനും മോർട്ട്ഗേജ് ഇൻഷുറൻസ് ലഭിക്കുന്നതിനുമുള്ള തടസ്സങ്ങൾ കുറയ്ക്കുന്ന പുതിയ നിയമം 2026 ഒക്ടോബർ 15 മുതൽ…
ക്രിപ്റ്റോകറൻസി പ്രചാരണ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു; പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് അയർലണ്ടിലെ ദേശീയ പൊലീസ് സേനയായ An Garda Síochána-യുടെ ഔദ്യോഗിക സോഷ്യൽ…
ഡബ്ലിൻ: ലൂക്കൻ മലയാളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, യുകെ മലയാളിയും ബ്രിട്ടീഷ് പാർലമെന്റ് അംഗവുമായ സോജൻ ജോസഫിന് ഡബ്ലിനിലെ ലൂക്കനിൽ വെച്ച്…