തെഹ്‌രാന്‍: ചൈനയുമായി തന്ത്രപ്രധാനമായ കരാറിനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നറിയിച്ച് ഇറാന്‍. 25 വര്‍ഷത്തേക്കുളള കരാര്‍ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ചൈനയുമായി നടന്നു വരികയാണെന്നാണ് ഇറാനിയന്‍ വിദേശ കാര്യ മന്ത്രി ജാവേദ് സരീഫ് പാര്‍ലമെന്റില്‍ അറിയിച്ചിരിക്കുന്നത്.
ഒരു വിദേശ രാജ്യവുമായി കരാറൊപ്പിടാനുള്ള ചര്‍ച്ചകള്‍ ഇറാനിയന്‍ സര്‍ക്കാരില്‍ നടത്തുന്നുണ്ടെന്ന അഭ്യൂഹം രാജ്യത്തെ സാമൂഹ്യമാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയായിരിക്കെയാണ് വിദേശകാര്യ മന്ത്രിയുടെ വെളിപ്പെടുത്തല്‍.
കഴിഞ്ഞ മാസം മുന്‍ പ്രസിഡന്റ് മഹ്മൂദ് അഹ്മദിനജദ് ഈ രഹസ്യ ചര്‍ച്ചയെ അപലപിച്ചിരുന്നു. ഇതിനു പിന്നാലെ പാര്‍ലമെന്റിലും വിഷയം വിവാദമായി. എന്നാല്‍ ഇതില്‍ ഒരു രഹസ്യവുമില്ലെന്നും ചൈനയുമായുള്ള കരാറില്‍ ധാരണയാവുമ്പോള്‍ രാജ്യത്തെ അറിയിക്കുമെന്നുമാണ് ജാവേദ് സരീഫ് പറഞ്ഞത്.
കൊവിഡ് പ്രതിസന്ധിക്കു സാമ്പത്തിക മേഖലയെ തിരിച്ചു പിടിച്ച ചൈനയുമായി കരാറിലേര്‍പ്പെടുന്നത് ഇറാനെ സഹായിക്കും എന്നാണ് വിലയിരുത്തല്‍. അമേരിക്കയുടെ വിലക്കുകള്‍ ഇരു രാജ്യങ്ങള്‍ക്കും മേല്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കരാര്‍ സാധ്യമാവാനിടയുണ്ടെന്നാണ് നിരീക്ഷകര്‍ പറയുന്നത്. ഇറാനിയന്‍ ക്രൂഡ് ഓയിലിന്റെ വലിയൊരു മാര്‍ക്കറ്റ് കൂടിയാണ് ചൈന.
ശ്രീലങ്കയുടെ തെക്കൻ തീരത്ത്, ഇറാനിയൻ യുദ്ധക്കപ്പലിനെ യുഎസ് അന്തർവാഹിനി തകർത്തതായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് അറിയിച്ചു. കിഴക്കൻ…
മിഡിൽ ഈസ്റ്റിലേക്കുള്ള വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കിയതിനെത്തുടർന്ന് അവിടെ കുടുങ്ങിക്കിടക്കുന്ന ഐറിഷ് പൗരന്മാരെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. അഞ്ച്…
വാഷിംഗ്ടൺ ഡി.സി: അമേരിക്കയിലെ ദേശീയ വായനാ മാസത്തിന്റെ(മാർച്ച്) തുടക്കത്തോടനുബന്ധിച്ച് ചിൽഡ്രൻസ് നാഷണൽ ഹോസ്പിറ്റലിലെ കുട്ടികൾക്കൊപ്പം സമയം ചെലവഴിച്ച് സെക്കൻഡ് ലേഡി…
ഓസ്റ്റിൻ, ടെക്സസ്: വരാനിരിക്കുന്ന ടെക്സസ് ഗവർണർ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയായി നിലവിലെ ഗവർണർ ഗ്രിഗ് ആബട്ടും, ഡെമോക്രാറ്റിക് പാർട്ടി…
ഇറാൻ ഇറാനിലെ ജനങ്ങളെ അടിച്ചമർത്തുന്ന ഭരണകൂടത്തിൽ നിന്നുള്ള മോചനവും ആണവായുധ ഭീഷണികൾക്ക് അന്ത്യവും കുറിക്കുന്ന നിർണ്ണായകമായ സൈനിക നീക്കങ്ങൾ നടന്നതായി…
ന്യൂയോർക് /തിരുവല്ല: യുദ്ധം, പ്രകൃതിക്ഷോഭങ്ങൾ, നിയന്ത്രണങ്ങൾ എന്നിവ മൂലം ലോകമെമ്പാടും ഭീതിയും ആശങ്കയും നിലനിൽക്കുന്ന സാഹചര്യത്തിൽ വിശ്വാസികൾക്ക് ആശ്വാസവും സമാധാനവും…