gnn24x7

ചൈനയുമായി തന്ത്രപ്രധാനമായ കരാറിനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നറിയിച്ച് ഇറാന്‍

0
163
gnn24x7

തെഹ്‌രാന്‍: ചൈനയുമായി തന്ത്രപ്രധാനമായ കരാറിനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നറിയിച്ച് ഇറാന്‍. 25 വര്‍ഷത്തേക്കുളള കരാര്‍ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ചൈനയുമായി നടന്നു വരികയാണെന്നാണ് ഇറാനിയന്‍ വിദേശ കാര്യ മന്ത്രി ജാവേദ് സരീഫ് പാര്‍ലമെന്റില്‍ അറിയിച്ചിരിക്കുന്നത്.

ഒരു വിദേശ രാജ്യവുമായി കരാറൊപ്പിടാനുള്ള ചര്‍ച്ചകള്‍ ഇറാനിയന്‍ സര്‍ക്കാരില്‍ നടത്തുന്നുണ്ടെന്ന അഭ്യൂഹം രാജ്യത്തെ സാമൂഹ്യമാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയായിരിക്കെയാണ് വിദേശകാര്യ മന്ത്രിയുടെ വെളിപ്പെടുത്തല്‍.

കഴിഞ്ഞ മാസം മുന്‍ പ്രസിഡന്റ് മഹ്മൂദ് അഹ്മദിനജദ് ഈ രഹസ്യ ചര്‍ച്ചയെ അപലപിച്ചിരുന്നു. ഇതിനു പിന്നാലെ പാര്‍ലമെന്റിലും വിഷയം വിവാദമായി. എന്നാല്‍ ഇതില്‍ ഒരു രഹസ്യവുമില്ലെന്നും ചൈനയുമായുള്ള കരാറില്‍ ധാരണയാവുമ്പോള്‍ രാജ്യത്തെ അറിയിക്കുമെന്നുമാണ് ജാവേദ് സരീഫ് പറഞ്ഞത്.

കൊവിഡ് പ്രതിസന്ധിക്കു സാമ്പത്തിക മേഖലയെ തിരിച്ചു പിടിച്ച ചൈനയുമായി കരാറിലേര്‍പ്പെടുന്നത് ഇറാനെ സഹായിക്കും എന്നാണ് വിലയിരുത്തല്‍. അമേരിക്കയുടെ വിലക്കുകള്‍ ഇരു രാജ്യങ്ങള്‍ക്കും മേല്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കരാര്‍ സാധ്യമാവാനിടയുണ്ടെന്നാണ് നിരീക്ഷകര്‍ പറയുന്നത്. ഇറാനിയന്‍ ക്രൂഡ് ഓയിലിന്റെ വലിയൊരു മാര്‍ക്കറ്റ് കൂടിയാണ് ചൈന.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here