കെയ്‌റോ: ഈജിപ്തിൽ വെള്ളിയാഴ്ച രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ച് 32 പേർ കൊല്ലപ്പെടുകയും 165 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്.തലസ്ഥാനമായ കെയ്‌റോയിൽ നിന്ന് അപ്പർ ഈജിപ്റ്റ് ഗവർണറേറ്റ് സൊഹാഗിലെ തഹ്ത ജില്ലയിൽ നടന്ന സംഭവത്തിൽ മെഡിക്കൽ സംഘങ്ങളെ അയച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
പരിക്കേറ്റവരെ ചികിത്സിക്കുന്നതിനായി വിവിധ മെഡിക്കൽ സ്‌പെഷ്യാലിറ്റികളിൽ നിന്ന് 52 മെഡിക്കൽ ടീമുകളുമായി കെയ്‌റോയിൽ നിന്ന് രണ്ട് വിമാനങ്ങൾ അയച്ചതായി ആരോഗ്യമന്ത്രി ഹാല സായിദ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
അജ്ഞാതനായ ഒരാൾ അടിയന്തര ബ്രേക്ക് വലിച്ചതിന് ശേഷമാണ് കൂട്ടിയിടിച്ചതെന്ന് ഈജിപ്തിന്റെ റെയിൽവേ അതോറിറ്റി പ്രസ്താവനയിൽ പറഞ്ഞു. അശ്വനിൽ നിന്ന് കെയ്‌റോയിലേക്ക് പോകുന്ന ട്രെയിൻ ലക്‌സറിൽ നിന്ന് അലക്സാണ്ട്രിയയിലേക്ക് പോകുന്ന ട്രെയിനിന്റെ പിൻഭാഗത്ത് ഇടിക്കുകയായിരുന്നു. അടിയന്തര ബ്രേക്ക് സജീവമായതിനെ തുടർന്ന് റെയിൽവേ ലൈനിൽ കുടുങ്ങുകയായിരുന്നു.
എച്ച്എസ്ഇയുമായുള്ള സ്റ്റാഫിംഗ് കരാറിനെച്ചൊല്ലിയുള്ള തർക്കം ലേബർ കോടതിയിലേക്ക് റഫർ ചെയ്യണമെന്ന് ഹെൽത്ത് കെയർ യൂണിയനുകൾ ആവശ്യപ്പെട്ടു. ഈ വിഷയം പരിഹരിക്കുന്നതിനായി…
ഇരുപത്തിയേഴു വർഷങ്ങൾക്കു മുമ്പ് പ്രദർശനത്തിനെത്തി മികച്ച വിജയം നേടിയ സമ്മർ ഇൻ ബെത് ലഹേം എന്ന ചിത്രത്തിൻ്റെ മധുരതരമായ ഓർമ്മകൾ…
ഈ വാരാന്ത്യത്തിൽ നിരവധി കൗണ്ടികളിൽ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.ശനിയാഴ്ച രാത്രി 9 മണി മുതൽ ഞായറാഴ്ച രാത്രി…
വൺ ഇലവൻ സ്റ്റുഡിയോസ്, പൈ ബ്രദേഴ്സ് എന്നീ ബാനറിൽ മഹേഷ് കേശവ്, സജി എസ് മംഗലത്ത് എന്നിവർ സംവിധാനം…
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ …പായ്ക്കപ്പായി.ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെയുള്ള കാലയളവിൽ അയർലണ്ടിലെ വീടുകളുടെ വില 7.6 ശതമാനം…