International

മ്യാൻമർ വീണ്ടും പട്ടാള ഭരണത്തിലേക്ക്?; ഓങ് സാൻ സൂചിയെയും നേതാക്കളെയും സൈന്യം തടവിലാക്കി

മ്യാൻമർ: മ്യാന്‍മര്‍ നേതാവ് ആങ് സാന്‍ സൂചിയും മ്യാന്‍മര്‍ നേതാവ് ആങ് സാന്‍ സൂചിയും ഭരണകക്ഷിയിലെ മുതിര്‍ന്ന നേതാക്കളും അറസ്റ്റില്‍. രാജ്യത്തെ ഔദ്യോഗിക ടിവി, റേഡിയോ ഉൾപ്പടെയുള്ള ആശയവിനിമയ മാധ്യമങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. മ്യാൻമർ വീണ്ടും പട്ടാള ഭരണത്തിലേക്കാണെന്നതിന്റെ സൂചനയാണെന്നാണ് റിപ്പോർട്ട്.

സര്‍ക്കാരും മ്യാന്‍മര്‍ സൈന്യവും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതിന് പിന്നാലെയാണ് സമാധാന നൊബേൽ ജേതാവുമായ ഓങ് സാൻ സൂചി (75) യെയും നേതാക്കളെയും സൈന്യം തടവിലാക്കിയത്. ഇതേതുടർന്ന് പ്രധാന നഗരമായ യാങ്കൂണില്‍ മൊബൈല്‍ സേവനം തടസപ്പെട്ടു.

ഇതുവരെ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ പട്ടാളം തയ്യാറായിട്ടില്ല. മ്യാന്‍മറിലെ പ്രധാന പ്രദേശങ്ങളിലെല്ലാം സൈന്യത്തെ വിന്യസിച്ചിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. സൂചിയുടെ നാഷണൽ ലീഗ് ഫോർ ഡെമോക്രസി (എൻ‌എൽ‌ഡി) പാർട്ടി എളുപ്പത്തിൽ വിജയിച്ച വോട്ടെടുപ്പിനു പിന്നാലെയാണ് അസാധാരണ നടപടിയുമായി പട്ടാളം വീണ്ടും രംഗത്തെത്തിയത്. തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നുവെന്നാണ് പട്ടാളം ആരോപിക്കുന്നത്.

Newsdesk

Recent Posts

ഇല്ലിനോയിസ് സുപ്രീംകോടതിയിലെ ആദ്യ ഇന്ത്യൻ അമേരിക്കൻ ജസ്റ്റിസായി സഞ്ജയ്.ടി.ടെയിലർ

 ഇല്ലിനോയ്: ഇല്ലിനോയിസ് സുപ്രീംകോടതിയിലെ ആദ്യ ഇന്ത്യൻ അമേരിക്കൻ ജസ്റ്റിസായി സഞ്ജയ്.ടി.ടെയിലർ ജനുവരി 30-ന് ചുമതലയേൽക്കും. ഈ പദവിയിലെത്തുന്ന ആദ്യ ഏഷ്യൻ…

16 mins ago

ഫ്ലോറിഡയിൽ മണൽക്കുഴി തകർന്ന് ഉറ്റസുഹൃത്തുക്കളായ രണ്ട് ആൺകുട്ടികൾ മരിച്ചു

ഫ്ലോറിഡ: കൗണ്ടിയിൽ മണൽക്കുഴി കുഴിക്കുന്നതിനിടെ മൺകൂന ഇടിഞ്ഞുവീണ് രണ്ട് ആൺകുട്ടികൾ ശ്വാസംമുട്ടി മരിസിട്രഫ്ലോറിഡയിലെസ്ച്ചു. ഇൻവർനെസ് മിഡിൽ സ്കൂളിലെ വിദ്യാർത്ഥികളായ ജോർജ്ജ്…

28 mins ago

വിമാനയാത്രക്കാർക്ക് പുതിയ ഫീസ്; ഫെബ്രുവരി 1 മുതൽ തിരിച്ചറിയൽ രേഖകളില്ലെങ്കിൽ 45 ഡോളർ നൽകണം

  വാഷിംഗ്‌ടൺ ഡി സി : അമേരിക്കയിൽ 'റിയൽ ഐഡി' (REAL ID) അല്ലെങ്കിൽ പാസ്‌പോർട്ട് പോലുള്ള അംഗീകൃത തിരിച്ചറിയൽ…

53 mins ago

വിർജീനിയയിൽ ഈ സീസണിലെ ആദ്യ ശിശുമരണം; പനി പടരുന്നതിനെതിരെ ജാഗ്രതാ നിർദ്ദേശം

വിർജീനിയ: വിർജീനിയയിൽ ഈ വർഷത്തെ ഇൻഫ്ലുവൻസ (Flu) സീസണിലെ ആദ്യത്തെ ബാലമരണം റിപ്പോർട്ട് ചെയ്തു. വൈറസ് ബാധയെത്തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങളാണ് മരണകാരണമെന്ന്…

1 hour ago

IRP പുതുക്കൽ, വർക്ക്‌ പെർമിറ്റ്‌ പ്രൊസ്സസിങ് കാലതാമസം; നടപടി ആവശ്യപ്പെട്ട് ക്രാന്തി അയർലണ്ട് ക്യാമ്പയിൻ

അയർലണ്ടിൽ IRP renewal-ഉം പുതിയ work permit issuance-ഉം സംബന്ധിച്ചുണ്ടാകുന്ന വലിയ കാലതാമസം കാരണം ആയിരക്കണക്കിന് ആളുകൾ ഗുരുതര ബുദ്ധിമുട്ടുകൾ…

3 hours ago

ബേബി ഗേൾ ജനുവരി 23ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…

22 hours ago