ബീജിംഗ്: ചൈനയില്‍ ഏപ്രില്‍ 11ന് 99 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകിരിച്ചു. മുന്‍പുള്ള ദിവസങ്ങളില്‍ റിപ്പോര്‍ട്ടു ചെയ്തതിനെക്കാള്‍ ഇരട്ടി കേസുകളാണ് വീണ്ടും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിരിക്കുന്നത്.
ഈ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിതെന്ന് ചൈന ഞായറാഴ്ച പുറത്തു വിട്ട ഔദ്യോഗിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
അതേസമയം രോഗ ലക്ഷണങ്ങളൊന്നും കാണിക്കാതെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണവും മുമ്പുള്ള ദിവസത്തെക്കാള്‍ ഇരട്ടിയായതായി ചൈനയിലെ ദേശീയ ആരോഗ്യ കമ്മീഷന്‍ വ്യക്തമാക്കി. ഏപ്രില്‍ 11ന് 63 കേസുകളാണ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ രേഖപ്പെടുത്തപ്പെട്ടതെങ്കില്‍ അതിന് മുമ്പ് 34 കേസുകളായിരുന്നു റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്.
മാര്‍ച്ച് ആറുമുതല്‍ രേഖപ്പെടുത്തിയ പുതിയ 99 കേസുകളില്‍ പ്രാദേശികമായി പടര്‍ന്ന രണ്ടു കേസുകളൊഴികെ ബാക്കി കേസുകളില്‍ വിദേശികളായ യാത്രക്കാരും ഉള്‍പ്പെടുന്നു. v
ചൈനയിലെ വാണിജ്യ കേന്ദ്രമായ ഷാങ്ഹായില്‍ ശനിയാഴ്ച 52 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. വിദേശത്തു യാത്ര ചെയ്തു വന്ന ചൈനക്കാരിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ഷാങ്ഹായില്‍ റിപ്പോര്‍ട്ടു ചെയ്ത കേസുകളില്‍ 51 എണ്ണവും വെള്ളിയാഴ്ച റഷ്യയില്‍ നിന്നും പുറപ്പെട്ട വിമാനത്തില്‍ യാത്രചെയ്തവര്‍ക്കാണ്.
ഒരാള്‍ കാനഡയില്‍ നിന്നും ഷാങ്ഹായില്‍ വന്നിറങ്ങിയ ചൈനീസ് പൗരനാണ്. ചൈനയുടെ വടക്കുകിഴക്കന്‍ പ്രവിശ്യയായ ഹീലോങ്ജിയാങില്‍ 21 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
നാടിന്റെ നന്മയും പ്രവാസത്തിന്റെ കൂട്ടായ്മയും ഒന്നാകുന്ന ഈ ഓണക്കാലത്ത്, ആഘോഷങ്ങളുടെ പുതിയൊരു വസന്തം തീർക്കാൻ ലൂക്കൻ മലയാളി ക്ലബ്ബ് ഒരുങ്ങിക്കഴിഞ്ഞു.…
സൗന്ദര്യ താര കിരീടം ചൂടുന്ന സുന്ദരിയെ അറിയാൻ ഇനി നാളുകളുടെ കാത്തിരിപ്പ് മാത്രം.. "Le Divano മിസ് ഇന്ത്യ യൂണിവേഴ്സ്…
തിരുവനന്തപുരം: പത്തനംതിട്ട ജില്ലയിൽ കനത്ത ജാഗ്രത തുടരണമെന്ന് മന്ത്രി പി സി വിഷ്ണുനാഥ്. ഇന്ന് രാത്രിയും മിന്നൽ പ്രളയ സാധ്യതയുണ്ടെന്നും…
ആലഞ്ചേരി സിനിമാസിന്റെയും ആക്ടേഴ്സ് ഫാക്ടറി പ്രൊഡക്ഷൻസിന്റെയും ബാനറിൽ സിറിയക് ആലഞ്ചേരി നിർമ്മിച്ച് സന്തോഷ് ഇടുക്കി രചനയും സംവിധാനവും നിർവഹിച്ച പൈറേറ്റ്സ്…
അയർലണ്ടിലെ മലയാളികൾക്ക് ഈ ഓണം പരമ്പരാഗത രുചിയോടെ ആഘോഷിക്കാൻ തയ്യാറാകാം.. Oottupura ഓണസദ്യയുടെ പ്രീബുക്കിംഗ് ആരംഭിച്ചു. വീട്ടിലിരുന്ന് തന്നെ കേരളത്തിന്റെ…
തിരുവനന്തപുരം: അതിതീവ്ര മഴയിൽ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം. പ്രളയ ഭീതിയിലാണ് പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകൾ. ഈ ജില്ലകളിലാണ്…