ചൈനയും ഇന്ത്യയും തമ്മിൽ വർധിച്ചു വരുന്ന പിരിമുറുക്കങ്ങളുടെ ഇടയിലും യുദ്ധവിമാനങ്ങൾ വിന്യസിച്ച് ചൈന രംഗത്ത്. ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയുടെ യുദ്ധവിമാനങ്ങൾ സംഘർഷം നിലനിൽക്കുന്ന അതിർത്തി മേഖലകളോട് ചേർന്ന് 30-35 കിലോമീറ്റര് ചുറ്റളവിലാണ് പറന്നുയർന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ ചൈനയുടെ 2 യുദ്ധവിമാനങ്ങളാണ് ഇന്ത്യൻ അതിർത്തിയ്ക്ക് അടുത്ത് പറന്നുയർന്നത്. അതിർത്തിയോട് ചേർന്നുള്ള Hotan, Gargunsa വ്യോമതാവളങ്ങളിൽ ചൈനയുടെ 12 യുദ്ധവിമാനങ്ങൾ നിലയുറപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. J-11, J-12 വിഭാഗത്തിൽ ഉള്ള യുദ്ധവിമാനങ്ങളാണിവ. ചൈനയുടെ ഈ നീക്കങ്ങൾ ഇന്ത്യ സൂക്ഷമമായി നിരീക്ഷിക്കുകയാണെന്ന് സേനാ വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.
ഇന്ത്യ സുഖോയ് ഉലപ്പെടെയുള്ള യുദ്ധവിമാനങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. മാത്രമല്ല സംഘർഷം നിലനിൽക്കുന്ന പ്രദേശങ്ങളിൽ ഡ്രോൺ ഉപയോഗിച്ചുള്ള നിരീക്ഷണവും നടത്തുന്നുണ്ട്. 10-12 ഓളം വരുന്ന യുദ്ധവിമാനനങ്ങൾ ചൈന തയ്യാറാക്കി നിർത്തിയിട്ടുണ്ടെന്നും അവർ ഇന്ത്യൻ അതിർത്തിക്കടുത്ത് നിരീക്ഷണങ്ങൾ നടത്തുന്നുണ്ടെന്നും പ്രമുഖ വാർത്താ ഏജൻസിയായ ANI ആണ് റിപ്പോർട്ട് ചെയ്തത്.
ലഡാക്കിലെ തർക്ക പ്രദേശങ്ങൾക്ക് സമീപം യുദ്ധസന്നാഹങ്ങളുൾപ്പെടെയുള്ള പ്രതിരോധ സംവിധാനങ്ങളുമായി ഇത് രാജ്യങ്ങളുടെയും സൈന്യം നീങ്ങിയത്തോടെ LAC ൽ പിരിമുറുക്കം വർധിച്ചു. എന്തായാലും ചൈനയുടെ നീക്കങ്ങൾ ഇമവെട്ടാതെ തന്നെ സൂക്ഷ്മ നിരീക്ഷണം നടത്തുകയാണ് ഇന്ത്യ.
കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ മഴ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. പടിഞ്ഞാറൻ തീരത്തുള്ള പത്ത് കൗണ്ടികളിൽ ഇന്ന് വൈകുന്നേരം ആദ്യ മുന്നറിയിപ്പ് പ്രാബല്യത്തിൽ…
സംസ്ഥാനത്ത് ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റിയിലും കോർപ്പറേഷനുകളിലും യുഡിഎഫ് വലിയ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. ആകെയുള്ള 941 ഗ്രാമപഞ്ചായത്തുകളിൽ 505 ഇടത്താണ് യുഡിഎഫ്…
ഡിസംബർ പതിമൂന്നിന് നമ്മുടെ നാട്ടിൻ പുറങ്ങളിലും നഗരങ്ങളിലും, ധാരാളം ശുക്രന്മാർ ഉദിച്ചുയരും.. സംസ്ഥാനത്തെ ലോക്കൽ ബോഡികളിലേക്കും, നഗരസഭകളിലേക്കും നടന്ന തെരഞ്ഞെടുപ്പിൻ്റെ…
നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിക്ക് 20 വർഷം തടവ്. പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം കേട്ട ശേഷമാണ് എറണാകുളം പ്രിൻസിപ്പൽ…
ഏറെ ഇടവേളക്കു ശേഷം സമ്പൂർണ്ണ ഫൺ കഥാപാത്രവുമായി സുരാജ് വെഞ്ഞാറമൂട് എത്തുന്നു.നവാഗതനായ പ്രശാന്ത് വിജയകുമാർ സംവിധാനം ചെയ്യുന്ന 'റൺ മാമാൺ'…
തെക്കൻ ഡബ്ലിനിൽ വീടുകൾക്ക് പുറത്ത് പാർക്ക് ചെയ്തിരുന്നു നിരവധി കാറുകൾ തീപ്പിടിച്ചു നശിച്ചു. ഡബ്ലിൻ 8ലെ സൗത്ത് സർക്കുലർ റോഡിലാണ്…