Categories: International

അതിർത്തിക്കടുത്ത് യുദ്ധവിമാനങ്ങൾ വിന്യ സിച്ച് ചൈന രംഗത്ത്

ചൈനയും ഇന്ത്യയും തമ്മിൽ വർധിച്ചു വരുന്ന പിരിമുറുക്കങ്ങളുടെ ഇടയിലും യുദ്ധവിമാനങ്ങൾ വിന്യസിച്ച് ചൈന രംഗത്ത്.  ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയുടെ യുദ്ധവിമാനങ്ങൾ സംഘർഷം നിലനിൽക്കുന്ന അതിർത്തി മേഖലകളോട് ചേർന്ന് 30-35 കിലോമീറ്റര് ചുറ്റളവിലാണ് പറന്നുയർന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ ചൈനയുടെ 2 യുദ്ധവിമാനങ്ങളാണ് ഇന്ത്യൻ അതിർത്തിയ്ക്ക് അടുത്ത് പറന്നുയർന്നത്.  അതിർത്തിയോട് ചേർന്നുള്ള Hotan, Gargunsa വ്യോമതാവളങ്ങളിൽ ചൈനയുടെ  12 യുദ്ധവിമാനങ്ങൾ നിലയുറപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.  J-11, J-12 വിഭാഗത്തിൽ ഉള്ള യുദ്ധവിമാനങ്ങളാണിവ.  ചൈനയുടെ ഈ നീക്കങ്ങൾ ഇന്ത്യ സൂക്ഷമമായി നിരീക്ഷിക്കുകയാണെന്ന് സേനാ വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.   

ഇന്ത്യ സുഖോയ് ഉലപ്പെടെയുള്ള യുദ്ധവിമാനങ്ങൾ സജ്ജമാക്കിയിട്ടുണ്ട്.  മാത്രമല്ല സംഘർഷം നിലനിൽക്കുന്ന പ്രദേശങ്ങളിൽ ഡ്രോൺ ഉപയോഗിച്ചുള്ള നിരീക്ഷണവും നടത്തുന്നുണ്ട്.  10-12 ഓളം വരുന്ന യുദ്ധവിമാനനങ്ങൾ ചൈന തയ്യാറാക്കി നിർത്തിയിട്ടുണ്ടെന്നും അവർ ഇന്ത്യൻ അതിർത്തിക്കടുത്ത് നിരീക്ഷണങ്ങൾ നടത്തുന്നുണ്ടെന്നും പ്രമുഖ വാർത്താ ഏജൻസിയായ ANI ആണ് റിപ്പോർട്ട് ചെയ്തത്.  

ലഡാക്കിലെ  തർക്ക പ്രദേശങ്ങൾക്ക് സമീപം യുദ്ധസന്നാഹങ്ങളുൾപ്പെടെയുള്ള പ്രതിരോധ സംവിധാനങ്ങളുമായി ഇത് രാജ്യങ്ങളുടെയും സൈന്യം നീങ്ങിയത്തോടെ LAC ൽ പിരിമുറുക്കം വർധിച്ചു.  എന്തായാലും ചൈനയുടെ നീക്കങ്ങൾ ഇമവെട്ടാതെ തന്നെ സൂക്ഷ്മ നിരീക്ഷണം നടത്തുകയാണ് ഇന്ത്യ.  

 

Newsdesk

Recent Posts

സെപ്റ്റംബർ ഇൻടേക്കിൽ 100% വിസ സക്സസ്സ് നേട്ടവുമായി La Vista Study Abroad

2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…

7 hours ago

അയർലണ്ടിൽ ലിസ്റ്റീരിയ മുന്നറിയിപ്പ്; നിരവധി റെഡി മീൽസ് തിരിച്ചുവിളിച്ചു

അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…

9 hours ago

സംവിധായകനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ; മെറ്റ മൂന്നാം പ്രതി

കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…

9 hours ago

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ ഇനി പെയ്ഡ് പാർക്കിംഗ്; പദ്ധതിക്ക് അനുമതി

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…

1 day ago

ഹോം ഹീറ്റിംഗ് ഓയിൽ വില കുതിക്കുന്നു; രണ്ടാഴ്ചയ്ക്കിടെ 500 ലിറ്ററിന് €100 വർധന

അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…

1 day ago

അയർലണ്ടിൽ ഊർജ ചെലവുകൾക്കായി €420 വരെ സഹായം; 70 വയസിന് മുകളിലുള്ളവർക്ക് പ്രത്യേക ആനുകൂല്യം

അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…

1 day ago