ബീജിങ്: രാജ്യത്ത് സാമൂഹിക സ്ഥിരത ഉറപ്പാക്കാന്‍ പൊളിറ്റിക്കല്‍ പൊലിസിങ് ടാസ്‌ക് ഫോഴ്‌സിനെ രംഗത്തിറക്കാനൊരുങ്ങി ചൈന. ചൈനയിലെ ദേശീയ മാധ്യമാണ് വാര്‍ത്ത നല്‍കിയിരിക്കുന്നത്.ഹോങ്കോംഗില്‍ ദേശീയ സുരക്ഷാ നിയമം നടപ്പാക്കിയതിന് പിന്നാലെയാണ് ചൈനയുടെ പുതിയ നീക്കം.
ഹോങ്കോംഗില്‍ ഉയര്‍ന്നു വന്നുകൊണ്ടിരിക്കുന്ന പ്രതിഷേധം അടിച്ചമര്‍ത്താനും കൊവിഡ് പ്രതിസന്ധിയെ നേരിടാനുമാണ് ചൈനയുടെ പുതിയ നീക്കമെന്നാണ് സൂചനകള്‍.
നുഴഞ്ഞുകയറ്റം, അട്ടിമറി, അക്രമാസക്തമായ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍, വംശീയ വിഘടനവാദ പ്രവര്‍ത്തനങ്ങള്‍, തീവ്ര മതപ്രവര്‍ത്തനങ്ങള്‍ എന്നിവ അടിച്ചമര്‍ത്തലാണ് ടാസ്‌ക് ഫോഴ്സിന്റെ ലക്ഷ്യം എന്നാണ് വിവരങ്ങള്‍.
ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുന്ന വാര്‍ത്തകള്‍ക്ക് തൊട്ടുപിന്നാലെ പ്രസിഡന്റ് ഷി ജിന്‍പിങിന്റെ പരസ്യമായി വിമര്‍ശകനായ ബീജിംഗിലെ നിയമ പ്രൊഫസറെ അധികൃതര്‍ പിടിച്ചുകൊണ്ടുപോയതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.
”ചൈനയുടെ രാഷ്ട്രീയ വ്യവസ്ഥയെ സംരക്ഷിക്കുക എന്നതാണ് ടാസ്‌ക് ഫോഴ്സിന്റെ പ്രധാന ഉത്തരവാദിത്തം. രാഷ്ട്രീയ സുരക്ഷ ദേശീയ സുരക്ഷയുമായും ജനങ്ങളുടെ ക്ഷേമവുമായും ബന്ധപ്പെട്ടിരിക്കുന്നു’ പുതിയ നീക്കത്തെക്കുറിച്ച് വൃത്തങ്ങള്‍ പറയുന്നത് ഇങ്ങനെയാണ്.
കടുത്ത എതിര്‍പ്പുകള്‍ക്കിടയിലാണ് ചൈന ഹോങ്കോംഗ് സുരക്ഷാ നിയമം പാസ്സാക്കിയത്. ചൈന ദേശീയ അസംബ്ലി സ്ഥിരംസമിതി ഏകകണ്ഠേനയാണ് നിയമത്തിന് അംഗീകാരം നല്‍കിയത്.
പാശ്ചാത്യ രാജ്യങ്ങളില്‍ നിന്ന് ചൈനയ്ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഇതിന് പിന്നാലെ ഉയര്‍ന്നുവന്നത്.
ചൈന നടത്തിയ നീക്കത്തിനുള്ള ഫലം തീര്‍ച്ചയായും അനുഭവിക്കേണ്ടി വരുമെന്ന സൂചന വാഷിംഗ്ടണും ബ്രസല്‍സും നല്‍കിയിരുന്നു.
തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…