ബെയ്ജിംഗ്: ചൈനയിലെ വുഹാനില്‍ നിന്ന് ലോകത്താകെ പടര്‍ന്ന് പിടിച്ച കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിലാണ് ലോകം.
ലോകത്ത് ആരോഗ്യ സുരക്ഷാ ഉപകരണങ്ങളുടെ കാര്യത്തില്‍ വലിയ ക്ഷാമം അനുഭവപെടുകയാണ്. മിക്കവാറും രാജ്യങ്ങളുടെ സാമ്പത്തിക മേഖലയാകെ തകര്‍ന്നിരിക്കുകയാണ്.
എന്നാല്‍ കൊറോണ വൈറസിനെ വുഹാനില്‍ തളച്ച ചൈന വന്‍ സാമ്പത്തിക നേട്ടമാണ് കൊയുന്നതെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. കൊറോണ വൈറസ് പടര്‍ന്ന് പിടിച്ചതിന് പിന്നാലെ യൂറോപ്യന്‍ രാജ്യങ്ങളില്‍ ആരോഗ്യ സുരക്ഷാ ഉപകരണങ്ങളുട ഉത്പാദനം നിലച്ചിരിക്കികുയാണ്. എന്നാല്‍ ചൈന ഇത് അവസരമാക്കി മാറ്റുകയായിരുന്നു. ചൈന ഏകദേശം 11,000 കോടി രൂപയുടെ ആരോഗ്യ സുരക്ഷാ ഉപകരണങ്ങളാണ് കയറ്റിഅയച്ചതെന്നാണ് കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. മാര്‍ച്ച് ഒന്ന് മുതല്‍ ഏപ്രില്‍ നാല് വരെ കോടികണക്കിന് മാസ്ക്കുകള്‍, വ്യക്തിഗത സുരക്ഷാ കവചങ്ങള്‍, ഇന്ഫ്രാ റെഡ് തെര്‍മോ മീറ്ററുകള്‍,ടെസ്റ്റിംഗ് കിറ്റുകള്‍,വെന്റിലേറ്ററുകള്‍ എന്നിവയൊക്കെ ചൈന കയറ്റിഅയക്കുന്നുണ്ട്.
എന്തായാലും ലോകമാകെ കടുത്ത പ്രതിസന്ധിയില്‍ നില്‍ക്കുമ്പോഴും ചൈന വലിയ സാമ്പത്തിക നേട്ടം ഉണ്ടാക്കുകയാണ്. കൊറോണ ആദ്യം ഉണ്ടായത് ചൈനയിലെ
വുഹാനില്‍ ആയത്കൊണ്ട് തന്നെ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് കൊറോണ വൈറസിനെ ചൈനീസ് വൈറസ് എന്ന് പോലും ഒരു ഘട്ടത്തില്‍ വിശേഷിപ്പിച്ചിരുന്നു.
ഇപ്പോള്‍ ലോകമാകെ ആരോഗ്യ സുരക്ഷാ ഉപകരണങ്ങള്‍ നല്‍കുന്നത് ചൈനയാണ്.അതിലൂടെ വന്‍ സാമ്പത്തിക നേട്ടവും ചൈന സ്വന്തമാക്കുന്നു എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
എച്ച്എസ്ഇയുമായുള്ള സ്റ്റാഫിംഗ് കരാറിനെച്ചൊല്ലിയുള്ള തർക്കം ലേബർ കോടതിയിലേക്ക് റഫർ ചെയ്യണമെന്ന് ഹെൽത്ത് കെയർ യൂണിയനുകൾ ആവശ്യപ്പെട്ടു. ഈ വിഷയം പരിഹരിക്കുന്നതിനായി…
ഇരുപത്തിയേഴു വർഷങ്ങൾക്കു മുമ്പ് പ്രദർശനത്തിനെത്തി മികച്ച വിജയം നേടിയ സമ്മർ ഇൻ ബെത് ലഹേം എന്ന ചിത്രത്തിൻ്റെ മധുരതരമായ ഓർമ്മകൾ…
ഈ വാരാന്ത്യത്തിൽ നിരവധി കൗണ്ടികളിൽ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.ശനിയാഴ്ച രാത്രി 9 മണി മുതൽ ഞായറാഴ്ച രാത്രി…
വൺ ഇലവൻ സ്റ്റുഡിയോസ്, പൈ ബ്രദേഴ്സ് എന്നീ ബാനറിൽ മഹേഷ് കേശവ്, സജി എസ് മംഗലത്ത് എന്നിവർ സംവിധാനം…
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ …പായ്ക്കപ്പായി.ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെയുള്ള കാലയളവിൽ അയർലണ്ടിലെ വീടുകളുടെ വില 7.6 ശതമാനം…