ന്യൂദല്ഹി: ചൈനയില്‍ 1700ലധികം പേരാണ് കൊറോണ വൈറസ് മൂലം മരണമടഞ്ഞത്. ചൈനയില്‍ നിന്നും കണ്ടെത്തിയ കൊറോണ വൈറസിന്റെ കേന്ദ്രമായ വുഹാനില്‍ നിന്നുമാണ് 25 ഓളം രാജ്യങ്ങളില്‍ കൊറോണ പടര്‍ന്നിരിക്കുന്നത്.
എന്നാല്‍ 40 വര്‍ഷം മുമ്പ് കൊറോണയ്ക്ക് സമാനമായ വൈറസിനെ പ്രവചിച്ച് രചിക്കപ്പെട്ട ചൈനീസ് നോവല്‍ വൈറലായിരിക്കുകയാണിപ്പോള്‍ The Eyes of Darkness എന്ന ത്രില്ലര്‍ നോവലാണ് ഇപ്പോള്‍ ആളുകളുടെ ശ്രദ്ധയാകര്‍ഷിച്ചിരിക്കുന്നത്. 1981ല്‍ പുറത്തിറക്കിയ നോവലിന്റെ രചയിതാവ് ഡീന്‍ കൂന്റ്‌സ് ആണ്.
ചൈനയുടെ ആയുധമായി ലബോറട്ടറിയില്‍ നിര്‍മിക്കുന്ന വുഹാന്‍-400 എന്ന വൈറസിനെക്കുറിച്ചാണ് നോവലില്‍ പരാമര്‍ശിക്കുന്നത്. വുഹാനിന് പുറത്തുള്ള ലാബില്‍ നിര്‍മിക്കുന്ന ചൈനയുടെ ‘ബയോളജിക്കല്‍ വെപ്പണ്‍’ എന്നാണ് കഥയില്‍ വൈറസിനെ പരാമര്‍ശിക്കുന്നത്.
ദാരണ്‍ പ്ലൈമൗത്ത് പുസ്തകത്തിലെ വൈറസിന്റെ പേര് വിവരങ്ങളും പരാമര്‍ശിക്കുന്ന ഭാഗം ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.
‘തീര്‍ത്തും വിചിത്രമായ ഒരു ലോകത്താണ് നമ്മള്‍ ജീവിക്കുന്നത്’ ദാരണ്‍ ട്വീറ്റ് ചെയ്തു.
കഥകളും നോവലുകളും തീര്‍ച്ചയായും വിചിത്രമായിരിക്കും. പക്ഷെ വാര്‍ത്ത കണ്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ.
കോണ്‍ഗ്രസ് മന്ത്രി മനിഷ് തീവാരിയും ഇത് ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്. ‘ചൈന വികസിപ്പിച്ച പുതിയ ജൈവായുധമാണോ ഈ വുഹാന്‍ 400 എന്ന് വിളിക്കുന്ന വൈറസ്,’ മനീഷ് തിവാരി പറഞ്ഞു.
തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…