Categories: International

കൊറോണ വൈറസ്‌; ഇറ്റലിയില്‍ ആകെ മരണ സംഖ്യ 1809

ലണ്ടന്‍: കൊറോണ വൈറസ്‌ ബാധയില്‍ ലോകം അതീവ ജാഗ്രതയിലാണ്,യൂറോപ്പില്‍ സ്ഥിതിഗതികള്‍ അതീവ ഗുരുതരമാണ്,വൈറസ് ബാധ യൂറോപ്പില്‍ നിയന്ത്രണാതീതമായ് തുടരുകയാണ്.

സ്പെയിന്‍,ഇറ്റലി, എന്നിവിടങ്ങളില്‍ മരണ സംഖ്യഉയരുകയാണ്. യൂറോപ്പില്‍ മാത്രം രണ്ടായിരത്തില്‍ അധികം പേരാണ് മരിച്ചത്. യൂറോപ്യന്‍ രാജ്യങ്ങളൊക്കെ കര്‍ശന നിയന്ത്രണങ്ങള്‍ എര്‍പെടുത്തിയിരിക്കുകയാണ്. സ്പെയിന്‍ പോര്‍ച്ചുഗല്‍ അതിര്‍ത്തി അടച്ചിരിക്കുകയാണ്. ഇറ്റലിയില്‍ ആകെ മരണ സംഖ്യ1809 ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇറ്റലിയില്‍ 368 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്‌. ഇറ്റലിയിലും ഫ്രാന്‍സിലും സ്പെയിനിലും ജനജീവിതം നിശ്ചലമാണ്. കലാ,കായിക,സാംസ്ക്കാരിക പരിപാടികള്‍ നിര്‍ത്തിവെയ്ക്കുന്നതിന് സര്‍ക്കാരുകള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇറ്റലി കഴിഞ്ഞാല്‍ യുറോപ്പില്‍ കൂടുതല്‍ രോഗ ബാധ റിപ്പോര്‍ട്ട്‌ ചെയ്തത് സ്പെയിനിലാണ്. ഇവിടെ 291 പേര്‍ മരിച്ചു.6250 പേര്‍ക്ക് ഇവിടെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഡെന്മാര്‍ക്കും പോളണ്ടും അതിര്‍ത്തി അടച്ചിരിക്കുകയാണ്. ഫിലിപ്പീന്‍സ് തലസ്ഥാനമായ മനിലയിലേക്കുള്ള പ്രവേശനം നിരോധിച്ചിട്ടുണ്ട്. അത്യാവശ്യ മല്ലാത്ത യാത്രകള്‍ ഒഴിവാക്കാന്‍ സിംഗപ്പൂ പൗരന്‍മാരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കസാഖ്സ്ഥാനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഉസ്ബെക്കിസ്ഥനില്‍ അതിര്‍ത്തി അടച്ചിരിക്കുകയാണ്. ചൈനയില്‍ ആകെ മരണസംഖ്യ 3,203 ആയി.

ഇറാനിലും മരണസംഖ്യ ഉയരുകയാണ്.മരണ സംഖ്യ 113 ആയിരിക്കുകയാണ്. ഇറാന്‍ വൈസ് പ്രസിഡന്റ്‌,മന്ത്രിമാര്‍,പാര്‍ലമെന്‍റ് അംഗങ്ങള്‍,റവല്യൂഷനറി ഗാര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
അമേരിക്കയിലും കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തിയിട്ടുണ്ട്‌. ന്യൂജേഴ്സിയില്‍ നിശാനിയമം പ്രഖ്യാപിച്ചു.

Newsdesk

Recent Posts

കേരളത്തിൽ നികുതി വരുമാനവും കടവും വർധിച്ചെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…

12 hours ago

കോർക്കിൽ പുതിയ റെയിൽവേ സ്റ്റേഷന് അനുമതി; 2027ൽ നിർമ്മാണം തുടങ്ങും

Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…

1 day ago

ട്രംപിന്റെ അയർലണ്ട് സന്ദർശനത്തിന് തുടക്കം; യൂണിഫൈഡ് അയർലണ്ടിനെ പിന്തുണച്ച് ട്രംപ്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…

1 day ago

ട്രംപിന്റെ സന്ദർശനം: നാളെ ഡബ്ലിനിൽ കർശന നിയന്ത്രണങ്ങൾ; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…

2 days ago

ഒക്ടോബർ 12 മുതൽ Energia ഗ്യാസ്–വൈദ്യുതി നിരക്കുകൾ ഉയർത്തും

Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…

2 days ago

എം.പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…

2 days ago