Categories: International

കൊവിഡിനെതിരായി വാക്സിൻ വികസിപ്പിക്കുന്നതിന്റെ ആദ്യ പരീക്ഷണഘട്ടം വിജയകരമെന്ന് ചൈനീസ് ​ഗവേഷകർ

ചൈന: കൊവിഡിനെതിരായി വാക്സിൻ വികസിപ്പിക്കുന്നതിന്റെ ആദ്യ പരീക്ഷണഘട്ടം വിജയകരമെന്ന് ചൈനീസ് ​ഗവേഷകർ. ചൈനയിൽ കൊവിഡിനെതിരായി വികസിപ്പിച്ചെടുത്ത വാക്സിൻ രോ​ഗ പ്രതിരോധശേഷി വർധിപ്പിക്കുന്നതിൽ സഹായിച്ചുവെന്ന് ​ഗവേഷകർ പറഞ്ഞു. ഇതുവരെ 108 പേരിൽ പരീക്ഷിച്ച വാക്സിൻ ഭൂരിപക്ഷം പേർക്കും രോ​ഗ പ്രതിരോധശേഷി നൽകിയെന്നാണ് ​ഗവേഷകർ അവകാശപ്പെടുന്നത്.

വാക്സിൻ പൂർണ വിജയമാണെന്ന് പറയാൻ ഇനിയും പരീക്ഷണങ്ങൾ ആവശ്യമാണെന്ന് ചൈനയിലെ ​ഗവേഷകർ അറിയിച്ചു. ആദ്യ പരീക്ഷണഘട്ടത്തിന്റെ ഫലം അന്താരാഷ്ട്ര ജേണലായ ലാൻസെറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പതിനെട്ട് മുതൽ അറുപത് വയസ്സുവരെയുള്ള 108 പേരിലായിരുന്നു ആദ്യഘട്ട പരീക്ഷണം.

വാക്സിന്റെ ഒറ്റ ഡോസ് ലഭിച്ചവരിൽ പ്രതിരോധ ശേഷി കൂട്ടുന്ന ടി.സെൽസ് ഉത്പാദനം ഉണ്ടായതാണ് ​ഗവേഷകർക്ക് ശുഭപ്രതീക്ഷ നൽകുന്നത്. വാക്സിന്റെ ആദ്യ ഡോസ് നൽകി 28 ദിവസത്തിന് ശേഷം വൈറസിനെ പ്രതിരോധിക്കാൻ ആവശ്യമായ ആന്റിബോഡി ഉത്പാദനത്തിലും വർധനയുണ്ടായെന്നും ​ഗവേഷകർ പറയുന്നു. രണ്ടാംഘട്ടത്തിൽ ആയിരം പേരിലായിരിക്കും പരീക്ഷണം നടത്തുക.അതേസമയം വാക്സിൻ പരീക്ഷിച്ച 80 ശതമാനം ആളുകളിലും പാർശ്വഫലങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. പനി,തളർച്ച, തലവേദന തുടങ്ങിയ പരാർശ്വഫലങ്ങളാണ് ഭൂരിഭാ​ഗം പേരിലും കണ്ടത്.

അതേസമയം വാക്സിൻ പരീക്ഷിച്ച 80 ശതമാനം ആളുകളിലും പാർശ്വഫലങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. പനി,തളർച്ച, തലവേദന തുടങ്ങിയ പരാർശ്വഫലങ്ങളാണ് ഭൂരിഭാ​ഗം പേരിലും കണ്ടത്.

Newsdesk

Recent Posts

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ ഇനി പെയ്ഡ് പാർക്കിംഗ്; പദ്ധതിക്ക് അനുമതി

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…

12 hours ago

ഹോം ഹീറ്റിംഗ് ഓയിൽ വില കുതിക്കുന്നു; രണ്ടാഴ്ചയ്ക്കിടെ 500 ലിറ്ററിന് €100 വർധന

അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…

13 hours ago

അയർലണ്ടിൽ ഊർജ ചെലവുകൾക്കായി €420 വരെ സഹായം; 70 വയസിന് മുകളിലുള്ളവർക്ക് പ്രത്യേക ആനുകൂല്യം

അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…

15 hours ago

‘Bade Miyan Chote Miyan Concert’: Early Bird ടിക്കറ്റ് ഓഫർ നാളെ വരെ

അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…

16 hours ago

അയർലണ്ടിൽ ചൈൽഡ്‌കെയർ ജീവനക്കാർക്ക് ശമ്പളവർധന

ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…

2 days ago

5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം; ഡബ്ലിനിൽ പ്രത്യേക ചടങ്ങുകൾ

അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…

2 days ago