Categories: International

ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,11,606

ജനീവ: ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ട് ലക്ഷം കടന്നു. അവസാന റിപ്പോർട്ട് പ്രകാരം 2,11,606 പേർ മരിച്ചതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

ആഗോള തലത്തിൽ 3,065,374 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. 9,22,389 പേർ രോഗ മുക്തി നേടിയപ്പോൾ 56,300 പേരുടെ നില ഗുരുതരമോ അതീവ ഗുരുതമോ ആണ്.

യൂറോപ്പിൽ മാത്രം 1,24,525 പേർക്ക് ജീവൻ നഷ്ടമായി. അമേരിക്കയിൽ 1,010,356 പേരിൽ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 56,797 പേർ മരണപ്പെട്ടപ്പോൾ 138,990 പേർ സുഖം പ്രാപിച്ചു. 14,186  പേരുടെ നില ഗുരുതരമോ അതീവ ഗുരുതരമോ ആണ്.

സ്പെയിൻ- 229,422, ഇറ്റലി-199,414, ഫ്രാൻസ്-165,842, ജർമനി-158,758, യു.കെ-157,149, തുർക്കി-112,261, ഇറാൻ-91,472 എന്നിങ്ങനെയാണ് രാജ്യം തിരിച്ചു കോവിഡ് ബാധിതരുടെ എണ്ണം.

സ്പെയിൻ-23,521, ഇറ്റലി-26,977, ഫ്രാൻസ്-23,293, ജർമനി-6,126, യുകെ- 21,092, തുർക്കി-2,900, ഇറാൻ-5,806 എന്നിവയാണ് കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്ത രാജ്യങ്ങൾ.

ആഫ്രിക്കൻ വൻകരയിൽ വൈറസ് ബാധിതരുടെ എണ്ണം ഉയർന്നു. 27,385 പേർക്ക് രോഗം സ്ഥിരീകരിച്ചു. 1,297 പേർ മരിച്ചപ്പോൾ 8,172 പേർ സുഖം പ്രാപിച്ചു.

52 ആഫ്രിക്കൻ രാജ്യങ്ങളിൽ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ആൾജീരിയ-3,007, ഈജിപ്ത്-3,891, മൊറോക്കോ- 3,568, സൗത്ത് ആഫ്രിക്ക- 3,953 എന്നിവയാണ് കൂടുതൽ രോഗ ബാധിതരുള്ള ആഫ്രിക്കൻ രാജ്യങ്ങൾ.

Newsdesk

Recent Posts

ഇന്ധന വില വർധന; ഹ്രസ്വകാല എനർജി റിലീഫ് അനുചിതമെന്ന് പൊതുചെലവ് മന്ത്രി

വർദ്ധിച്ചുവരുന്ന ഊർജ്ജ ചെലവ് കണക്കിലെടുത്ത് വീടുകൾക്കും ബിസിനസുകൾക്കും സർക്കാർ ഹ്രസ്വകാല എനർജി റിലീഫ് നൽകുന്നത് ഉചിതമല്ലെന്ന് പൊതുചെലവ് മന്ത്രി ജാക്ക്…

1 hour ago

അമേരിക്ക-ഇറാൻ സംഘർഷം;  കുവൈത്ത് തീരത്ത് ഓയിൽ ടാങ്കറിന് നേരെ ആക്രമണം

കുവൈത്ത്: അമേരിക്ക-ഇറാൻ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ കുവൈത്ത് തീരത്ത് നങ്കൂരമിട്ടിരുന്ന ഓയിൽ ടാങ്കറിന് നേരെ ആക്രമണം നടന്നതായി റിപ്പോ‍ർട്ടുകൾ. കുവൈത്ത്…

7 hours ago

ഇറാൻ്റെ യുദ്ധകപ്പൽ തകർത്ത് അമേരിക്ക; 80 പേർ മരിച്ചതായി റിപ്പോർട്ട്

ശ്രീലങ്കയുടെ തെക്കൻ തീരത്ത്, ഇറാനിയൻ യുദ്ധക്കപ്പലിനെ യുഎസ് അന്തർവാഹിനി തകർത്തതായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് അറിയിച്ചു. കിഴക്കൻ…

21 hours ago

മിഡിൽ ഈസ്റ്റിൽ കുടുങ്ങിയവരെ അയർലണ്ടിൽ എത്തിക്കാൻ പ്രത്യേക വിമാന സർവീസുകൾ

മിഡിൽ ഈസ്റ്റിലേക്കുള്ള വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കിയതിനെത്തുടർന്ന് അവിടെ കുടുങ്ങിക്കിടക്കുന്ന ഐറിഷ് പൗരന്മാരെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. അഞ്ച്…

1 day ago

ദേശീയ വായനാ മാസം; കുരുന്നുകൾക്കൊപ്പം വായനയുടെ ലോകം പങ്കുവെച്ച് ഉഷ വാൻസ്

വാഷിംഗ്ടൺ ഡി.സി: അമേരിക്കയിലെ ദേശീയ വായനാ മാസത്തിന്റെ(മാർച്ച്) തുടക്കത്തോടനുബന്ധിച്ച് ചിൽഡ്രൻസ് നാഷണൽ ഹോസ്പിറ്റലിലെ കുട്ടികൾക്കൊപ്പം സമയം ചെലവഴിച്ച് സെക്കൻഡ് ലേഡി…

1 day ago

ടെക്സസ് ഗവർണർ തിരഞ്ഞെടുപ്പ്; ഗ്രിഗ് ആബട്ടും ജിന ഹിനോജോസയും നേർക്കുനേർ

ഓസ്റ്റിൻ, ടെക്സസ്: വരാനിരിക്കുന്ന ടെക്സസ് ഗവർണർ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയായി നിലവിലെ ഗവർണർ ഗ്രിഗ് ആബട്ടും, ഡെമോക്രാറ്റിക് പാർട്ടി…

1 day ago