കോട്ടയം: നഴ്സ് ഉള്‍പ്പെടെ കോവിഡ് ബാധിതരായ രണ്ട് മലയാളികള്‍ കൂടി വിദേശത്ത് മരിച്ചു. കോട്ടയം സ്വദേശികളായ സെബാസ്റ്റ്യൻ, അനൂജ് കുമാർ എന്നിവരാണ് യുഎസിലും യുകെയിലുമായി മരിച്ചത്. കോട്ടയം വെളിയന്നൂർ സ്വദേശി അനൂജ് കുമാർ (44) ആണ് ലണ്ടനിൽ മരിച്ചത്. ഇവിടെ നഴ്സായ ഇദ്ദേഹം കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.
യുഎസിലെ ചിക്കാഗോയിലാണ് കോട്ടയം മാന്നാനം സ്വദേശി സെബാസ്റ്റ്യൻ (63) മരണപ്പെട്ടത്. പതിനൊന്ന് വർഷമായി കുടുംബത്തോടൊപ്പം ഡെസ്പ്ലെയിൻസിലാണ് താമസം. ചികിത്സയിലിരിക്കെ തന്നെയാണ് ഇദ്ദേഹത്തിന്‍റെയും മരണം സംഭവിച്ചത്. ഭാര്യ ജൈനമ്മ. ഏക മകൻ ജിതിൻ.
അതേസമയം ആഗോളതലത്തിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മുപ്പതു ലക്ഷം കടന്നിരിക്കുകയാണ്. യുഎസിലാണ് ഏറ്റവും കൂടുതൽ കേസുകള്‍ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയിൽ ഇതുവരെ 29435 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 934 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഫ്ലോറിഡ: 1990-ൽ മോഷണശ്രമത്തിനിടെ അയൽവാസിയായ മാർലിസ് സാതർ എന്ന സ്ത്രീയെ ക്രൂരമായി തീകൊളുത്തി കൊലപ്പെടുത്തിയ പ്രതി ചാഡ്‌വിക് സ്കോട്ട് വില്ലാസിയുടെ…
വെർജീനിയ: വെർജീനിയ ലഫ്റ്റനന്റ് ഗവർണർ ഗസാല ഹാഷ്മിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'ലിറ്ററേച്ചർ & ഗവൺമെന്റ്' (സാഹിത്യവും ഭരണകൂടവും) എന്ന വിജ്ഞാനപ്രദമായ…
ലബക് (ടെക്സസ്): പരിശുദ്ധാത്മാവിന്റെ അഭിഷേകം എന്നത് കേവലം ഒരു അനുഭവമല്ല, മറിച്ച് മറ്റുള്ളവരുടെ വേദനകളിൽ ഇടപെടാനും ലോകത്തിന് വെളിച്ചമായി മാറാനുമുള്ള…
ജെറ്റ് ഇന്ധനത്തിന്റെ വില ഉയരുന്നതിന് പിന്നാലെ, ഒക്ടോബർ വരെ 20,000 ഹ്രസ്വ-ദൂര വിമാന സർവീസുകൾ ഷെഡ്യൂളിൽ നിന്ന് ഒഴിവാക്കുകയാണെന്ന് ലുഫ്താൻസ…
ഇറാനെതിരായ യുഎസ്-ഇസ്രായേൽ യുദ്ധം മൂലമുണ്ടായ ഊർജ്ജ പ്രതിസന്ധിയുടെ ഹ്രസ്വകാല, ഇടക്കാല പ്രത്യാഘാതങ്ങൾ പരിഹരിക്കുന്നതിനായി യൂറോപ്യൻ കമ്മീഷൻ നിരവധി നടപടികൾ ആരംഭിച്ചു.ഉപഭോക്താക്കളിലും…
ഒസിഐ കാർഡ് ഇല്ലാത്ത യുകെ പൗരനായ മലയാളി യുവാവിന്റെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരാൻ അനുമതി നൽകാനാവില്ലെന്ന് കേരള ഹൈക്കോടതി. കോട്ടയം…