ന്യൂസിലാൻഡ്: ലോകത്തെ കൊവിഡ് 19 കേസുകൾ 30 ലക്ഷത്തിലേക്കെത്തി നിൽക്കുമ്പോൾ ജസീന്ത ആർഡെൻ എന്ന വനിതാ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ കൊവിഡിനെ പിടിച്ചു കെട്ടിയ ന്യൂസിലാൻഡ് സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നു. ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ വലിയ ഇളവുകളാണ് ന്യൂസിലാൻഡ് നൽകിയിരിക്കുന്നത്. ആളുകൾക്ക് ജോലിക്ക് പോകാനും, പുറത്ത് പോയി സമയം ചിലവഴിക്കാനും, ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിക്കാനുമുള്ള അനുമതി ന്യൂസിലാൻഡ് പ്രഖ്യാപിച്ചു കഴിഞ്ഞു. നാലാഴ്ച്ചത്തെ കടുത്ത നിയന്ത്രണങ്ങൾക്ക് ശേഷമാണ് ന്യൂസിലാൻഡ് ലോക്ക് ഡൗണിൽ ഇളവുകൾ നൽകുന്നത്.
ന്യൂസിലാൻഡ് പൂർണമായും കൊവിഡ് മുക്തമായിട്ടില്ലെന്നും ജാഗ്രത തുടരണമെന്നും ലോക ശ്രദ്ധ നേടിയ ന്യൂസിലാൻഡിന്റെ പ്രധാനമന്ത്രി ജസീന്ത ആർഡെൻ പറയുന്നു. കൊവിഡുമായി ബന്ധപ്പെട്ട ഒറ്റപ്പെട്ട കേസുകൾ രാജ്യത്ത് വാക്സിൻ കണ്ടുപിടിക്കുന്നത് വരെ ഇനിയുമുണ്ടാകാൻ സാധ്യത ഉണ്ടെന്നും അവർ പറഞ്ഞു.
ജോലി സ്ഥലങ്ങൾ ഉൾപ്പെടെ പ്രവർത്തിക്കാൻ ആരംഭിക്കുമെങ്കിലും വർക്ക് ഫ്രം ഹോം ചെയ്യാൻ സാധിക്കുന്നവർ അത് തന്നെ തുടരുന്നതായിരിക്കും നല്ലെതെന്നും സർക്കാർ അറിയിച്ചു.
നിയന്ത്രണങ്ങളിൽ ഇളവുകൾ ഉണ്ടെങ്കിലും അടുത്ത രണ്ടാഴ്ച്ചത്തേക്ക് മാളുകൾ, പബ്ബുകൾ എന്നിവിടങ്ങളിൾ സാമൂഹിക അകലം പാലിക്കണമെന്ന നിർദേശമുണ്ട്. ജസീന്ത ആർഡെന്റെ നേതൃത്വത്തിലുള്ള ന്യൂസിലാന്റിന്റെ കൊവിഡ് പ്രതിരോധം ഏറെ ശ്രദ്ധ നേടിയിരുന്നു. പത്രസമ്മേളനത്തിലൂടെയും ഫെയ്സ്ബുക്ക് ലെെവിലൂടെയുമൊക്കെ ജനങ്ങളുടെ ആശങ്കകൾ മനസിലാക്കിയാണ് ജസീന്ത കൊവിഡ് കാലത്ത് പ്രവർത്തിച്ചത്. ന്യൂസിലാന്റിൽ മുസ്ലിം പള്ളികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ കറുത്ത വസ്ത്രവും തലയിൽ ഷാളും ധരിച്ച് ആശ്വാസവാക്കുമായി മുസ്ലിംകളുടെ അടുത്തെത്തിയും ജസീന്ത മാധ്യമ ശ്രദ്ധ നേടിയിരുന്നു.
അമേരിക്കയിലെ ടെക്സസിൽ സ്ഥിരതാമസമാക്കിയ പ്രവാസി എഴുത്തുകാരൻ സണ്ണി മാളിയേക്കലിന്റെ പുതിയ നോവലെറ്റ് "ഐ ആം ആൻ ഓർഫൻ" (I Am…
അരിസോണ:യുഎസിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി നിർമ്മിച്ച 51,762 യൂണിറ്റ് ടൂത്ത് പേസ്റ്റുകളും മൗത്ത് വാഷുകളും വിപണിയിൽ നിന്ന് പിൻവലിച്ചു. സാമ്പിളുകളിൽ ഹോർമോണുകളുടെ…
ഫ്ലോറിഡ: ഫ്ലോറിഡയിൽ അഭിഭാഷകൻ സ്റ്റീവൻ കോസിയെ കൊലപ്പെടുത്തിയ കേസിൽ പ്ലാസ്റ്റിക് സർജൻ ഡോ. തോമാസ് കൊസോവ്സ്കിക്ക് കോടതി വധശിക്ഷ വിധിച്ചു.…
മിസോറി:കാൻസർ രോഗബാധിതനായ മൂന്ന് വയസ്സുകാരന് വർഷങ്ങളോളം ചികിത്സ നിഷേധിച്ചതിനെത്തുടർന്ന് കുട്ടി മരിച്ച സംഭവത്തിൽ അമ്മയ്ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി. അമേരിക്കയിലെ മിസോറിയിലുള്ള…
ഷിക്കാഗോ: ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഭരണകക്ഷിയായ ബിജെപിയുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്നും അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ സ്വാധീനം കുറഞ്ഞുവരികയാണെന്നും ലോക്‌സഭാ പ്രതിപക്ഷ…
അയർലണ്ടിലെ ഡബ്ലിൻ നഗരത്തിൽ താമസക്കാർക്ക് അനുവദിക്കുന്ന റെസിഡന്റ്സ് പാർക്കിങ് പെർമിറ്റിന്റെ നിരക്ക് 2027 ജനുവരി മുതൽ 30 ശതമാനം വർധിപ്പിക്കും.…