ബീജിങ്: റഷ്യ അവരുടെ കോവിഡ് പ്രതിരോധ വാക്സിനായ സ്പുട്നിക് വി പുറത്തിറക്കിയതിനു പിന്നാലെ ചൈനയും വാക്‌സിന് പേറ്റൻറ് നല്‍കിയതായി റിപ്പോർട്ട്. ചൈനയിലെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ കന്‍സിനോ ബയോളജിക്‌സാണ് വാക്‌സീന്‍ പുറത്തിറക്കുന്നത്. Ad5-nCOV എന്നാണ് വാക്സിെൻറ പേര്. റഷ്യ അവരുടെ വാക്സിൻ രജിസ്റ്റര്‍ ചെയ്ത ഓഗസ്റ്റ് 11ന് കന്‍സിനോ ബയോളജിക്‌സും പേറ്റൻറ് നല്‍കിയതായി പീപ്പിള്‍സ് ഡെയ്‌ലിയില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
കാൻസിനോ കമ്പനി അവരുടെ വാക്സിൻ ചൈനീസ് മിലിട്ടറിയിലെ പകർച്ചവ്യാധി വിദഗ്ദ്ധൻ ചെൻ വെയ് നയിക്കുന്ന ഗവേഷക സംഘവുമായി സഹകരിച്ചാണ് നിർമിച്ചിരിക്കുന്നത്. മാര്‍ച്ചില്‍ തന്നെ പേറ്റൻറിനായി അവർ വാക്സിൻ സമര്‍പ്പിച്ചതായാണ് റിപ്പോർട്ടുകൾ. ചൈനയില്‍ പ്രധാനമായും അഞ്ച് വാക്‌സീനുകളാണു പരീക്ഷണത്തിലുണ്ടായിരുന്നത്. അതില്‍ ഏറ്റവും ഫലപ്രദവും സുരക്ഷിതവുമായതിനാണ് പേറ്റൻറ് നല്‍കിയതെന്നും വാർത്താ ഏജൻസി ചൂണ്ടിക്കാട്ടുന്നു.
ഒന്നുംരണ്ടും ഘട്ട പരീക്ഷണങ്ങളില്‍ ടി സെല്ലുകളും രോഗപ്രതിരോധ ശേഷിയും വര്‍ധിക്കുന്നതായി കണ്ടെത്തി. മൂന്നാം ഘട്ട പരീക്ഷണം ഉടന്‍ പൂര്‍ത്തിയാക്കി പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാനാണ് ചൈനയുടെ നീക്കം. അവസാന ഘട്ട പരീക്ഷണങ്ങൾ നടത്തുന്നതിന് കാൻസിനോ മെക്സിക്കോയുമായി കരാറിൽ ഒപ്പുവച്ചിരുന്നു. കാൻസിനോയുടെ വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണത്തിനായി സഹകരിക്കുമെന്നും ഇതിനായി 5,000 വോളന്റിയർമാർ സജ്ജമാണെന്നും സൗദി അറേബ്യ അറിയിച്ചിരുന്നു.
ഗോവ: സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന നിയന്ത്രണമേർപ്പെടുത്താൻ ഗോവയും ആന്ധ്രാപ്രദേശും. കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിനായാണ് നിർണായക തീരുമാനം. ഓസ്‌ട്രേലിയ നടപ്പിലാക്കിയ…
ചന്ദ്ര കൊടുങ്കാറ്റ് രാജ്യത്തുടനീളം വ്യാപകമായ തടസ്സങ്ങൾ സൃഷ്ടിച്ചു. ശക്തമായ കാറ്റും മഴയും കാരണം നിരവധി പ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടായി. യാത്രാ സേവനങ്ങൾ…
രണ്ട് പതിറ്റാണ്ടോളം നീണ്ട ചര്‍ച്ചകൾക്ക് ശേഷം ഉഭയകക്ഷി വ്യാപാര കരാർ പ്രഖ്യാപിച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും. ഇന്ത്യയിൽ നിന്ന് കയറ്റുമതി…
ന്യൂഡൽഹി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പാക് കള്ളപ്രചാരണങ്ങൾ തകർത്ത് ഇന്ത്യൻ റഫേൽ. ഓപ്പറേഷൻ സിന്ദൂർ സമയത്ത് തങ്ങൾ…
എന്റർപ്രൈസ് അയർലണ്ട് പിന്തുണയ്ക്കുന്ന കമ്പനികളിലെ ജോലികളുടെ എണ്ണം കഴിഞ്ഞ വർഷം 2,938 വർദ്ധിച്ച് 232,425 ആയി ഉയർന്നു. ആഗോളതലത്തിൽ ഐറിഷ്…
ഞായറാഴ്ച ഡബ്ലിനിൽ നിന്ന് പ്രത്യേകം ചാർട്ടേഡ് വിമാനത്തിൽ ഗാർഡ 33 പോളിഷ് , ലിത്വാനിയൻ പൗരന്മാരെ നാടുകടത്തി. ഇരുപത് മുതൽ…