ആൺകുട്ടിയുടെ ചുണ്ടിൽ ചുംബിയ്ക്കുകയും നാവിൽ നക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്ന വീഡിയോ വിവാദമായതിന് പിന്നാലെ ക്ഷമാപണവുമായി ടിബറ്റൻ ആത്മീയ നേതാവ് ദലൈ ലാമ. വീഡിയോയ്ക്കെതിരേ ദലൈ ലാമയുടെ ടീം ആണ് അദ്ദേഹത്തിന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ ഖേദം പ്രകടിപ്പിക്കുന്ന പ്രസ്താവന പങ്കുവെച്ചിട്ടുള്ളത്.
തന്റെ വാക്കുകൾ വേദന സൃഷ്ടിച്ചിട്ടുണ്ടെങ്കിൽ കുട്ടിയോടും കുട്ടിയുടെ കുടുംബത്തോടും ലോകമെമ്പാടുമുള്ള തന്റെ സുഹൃത്തുക്കളോടും മാപ്പ് അപേക്ഷിക്കുന്നതായി ട്വീറ്റിൽ പറയുന്നു. കണ്ടുമുട്ടാറുള്ള ആളുകളെ അദ്ദേഹം മിക്കപ്പോഴും നിഷ്കളങ്കമായും തമാശയ്ക്കും കളിയാക്കാറുണ്ട്, പൊതുസ്ഥലങ്ങളിലും ക്യാമറയ്ക്ക് മുന്നിൽവെച്ചു പോലും. ആ സംഭവത്തിൽ അദ്ദേഹം ഖേദിക്കുന്നു. ട്വിറ്ററിലെ ഖേദപ്രസ്താവന വ്യക്തമാക്കുന്നു.
ഇതിന് മുൻപ് 2019-ലും വിവാദപ്രസ്താവനയ്ക്ക് പിന്നാലെ ദലൈ ലാമ ഖേദപ്രകടനം നടത്തിയിരുന്നു. തന്റെ പിൻഗാമിയായി ഒരു സ്ത്രീയാണ് വരുന്നതെങ്കിൽ അവർ കൂടുതൽ ആകർഷണീയ ആയിരിക്കണമെന്ന പ്രസ്താവനയാണ് അദ്ദേഹത്തെ വിവാദത്തിലാക്കിയത്. ബി.ബി.സിയ്ക്കു നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇത്തരമൊരു പരാമർശം നടത്തിയത്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/KXg5ATjfgOo56Mw3BJd38f
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…